മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. സിനിമയിലെ ചെറിയ ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ താരം പിന്നീട് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിലെ നായക കഥാപാത്രത്തിലൂടെ ആണ് ശ്രദ്ധേയനാകുന്നത്.
അമർ അക്ബർ ആന്റണി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു. ചിത്രത്തിലെ ഒരു ചെറിയ വേഷത്തിൽ വിഷ്ണു അഭിനയിക്കുന്നുമുണ്ട്. നാദിർഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ മലയാളികൾക്ക് സുപരിചിതനായത്. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുളള താരമാണ് വിഷ്ണു.
വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ്ജ് കൂട്ടുകെട്ട് ഇപ്പോൾ സിനിമയിൽ സുപരിചിതമാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ, ഒരു പഴയ ബോംബുകഥ, ദുൽഖർ സൽമാൻ നായകനായ ഒരു യമയണ്ടൻ പ്രേമ കഥ തുടങ്ങിയവയൊക്കെ ഇവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളായിരുന്നു.
ഇരുവരും പരിമിതികളിലൂടെ സിനിമയിലേക്കെത്തിയവരായിരുന്നു. സിനിമയിൽ ഭാഗ്യം തെളിഞ്ഞതോടെ തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുളള പ്രയത്നത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഫെബ്രുവരിയിലായിരുന്നു നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. വീട്ടുകാരുടെ ആലോചനയിൽ വന്ന വിവാഹമായിരുന്നു വിഷ്ണുവിന്റേത്.
കോതമംഗലം സ്വദേശിനിയായ ഐശ്വര്യയാണ് വിഷ്ണുവിന്റെ ജീവിതസഖിയായി എത്തിയത്. കോതമംഗലത്ത് വെച്ച് നടത്തിയ വിവാഹത്തിന് പിന്നാലെ കൊറോണ വന്നത് കാരണം സിനിമാ ചിത്രീകരണ തിരക്കുകളൊന്നുമില്ലാതെ കഴിയുകയായിരുന്നു വിഷ്ണു.
ഇത്തവണത്തെ ഓണാഘോഷചിത്രങ്ങൾക്കൊപ്പം തങ്ങളുടെ ജീവിതത്തിൽ ഒരു അതിഥി കൂടി വരുന്ന കാര്യം വിഷ്ണു അറിയിച്ചിരുന്നു. ഇപ്പോൾ ഭാര്യ പ്രസവിച്ചെന്ന സന്തോഷം പങ്കിടുകയാണ് താരം. വിഷ്ണു തന്നെയാണ് ഈ വിവരം ആരാധകരുമായി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
പിഞ്ചുകുഞ്ഞിനൊപ്പമുള്ള ആദ്യചിത്രം പങ്കുവെച്ചുകൊണ്ടാണ് വിഷ്ണു തന്റെ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
വേദനയും സമ്മർദ്ദവുമൊക്കെ താങ്ങിയതിന് തന്റെ പ്രിയതമയോടുള്ള സ്നേഹവും വിഷ്ണു വാക്കുകളിലൂടെ പ്രകടമാക്കിയിട്ടുണ്ട്. നിരവധി പേർ താരത്തിന് ആശംസ അറിയിക്കുന്നുണ്ട്. ഐശ്വര്യ എന്നാണ് വിഷ്ണുവിൻറെ ഭാര്യയുടെ പേര്.
ഈ വർഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. ഫെബ്രുവരി രണ്ടിന് ആയിരുന്നു വിവാഹചടങ്ങുകൾ നടന്നത്. സിനിമാ മേഖലയിലെ സൂപ്പർതാരങ്ങൾ എല്ലാംതന്നെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മോഹൻലാൽ അടക്കമുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. നിരവധി ആളുകളാണ് ഇപ്പോൾ പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുമായി എത്തുന്നത്.