വളരെ ചിരുങ്ങിയ സമയം കൊണ്ടുതന്നെ മലയാള സിനിമയിലെ നായകനിരയിൽ മുൻപന്തിയിലേക്കെത്തിയ യുവ താരമാണ് ടോവിനോ തോമസ്. സഹ നടനായുി തുടങ്ങി പിന്നീട് ശക്തമായ നായക വേഷങ്ങളിലൂടെയായിരുന്നു ടോവിനോയുടെ മുന്നേറ്റം.
തമിഴിലെ യുവസുപ്പർതാരം ധനുഷിന്റെ മാരി 2 ലും ടൊവീനോ ശക്തമായ ഒരു വേഷം ചെയ്തിരുന്നു. അടുത്തിടെ ടൊവി നായകനായി അഭിനയിക്കുന്ന ‘കള’ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരുക്കേറ്റിരുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. 5 ദിവസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞ ശേഷം പിന്നീട് വീട്ടിൽ വിശ്രമത്തിലാണ് താരം
അതേ സമയം ഒക്ടോബർ 25 ഞായറാഴ്ച ടോവിനോയുടെയും ലിഡിയയുടെയും ആറാം വിവാഹവാർഷികം ആയിരുനന്നു. രണ്ട് മക്കളുടെയും ഭാര്യയുടെയും വിശേഷങ്ങൾ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ടോവിനോയുടെയും ലിഡിയയുടെയും പ്രണയകഥ വൈറലാവുകയാണ്.
പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് യുവ നടൻ ടൊവിനോ തോമസ് ലിഡിയയെ തന്റെ ജീവിത സഖിയാക്കുന്നത്. പ്ലസ് വണ്ണിൽ തുടങ്ങിയ പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസിൽ അക്ഷരമാല എഴുതാൻ പറഞ്ഞപ്പോൾ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയം.
ഏറെ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവ് ആയ മറുപടി ലഭിച്ചതെന്നും ഒടുവിൽ ലിഡിയയെ തന്നെ വിവാഹം ചെയ്തെന്നും താരം പറയുന്നു. അതേ കുറിച്ച് ടോവിനോയുടെ വാക്കുകൾ ഇങ്ങനെ:
2004 ലാണ് കഥയുടെ തുടക്കം പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു . പ്ലിങ് കഖഗഘങ വരെ ഒകെ പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ്.
തൊട്ട് മുന്നിലിരിക്കുന്ന പെൺകൊച്ച് ശടപടേ പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ. അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു.
മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു. കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും. കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകൾ. സകല കാമുകന്മാരെ പോ ലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ.
പ്രണയം വീട്ടിലെറിഞ്ഞു 2014 ഒക്ടോബർ 25 നു ഞാനവളെ മിന്നു കെട്ടി. എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവ്വശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നുവെന്നും ടോവിനോ പറയുന്നു.