എടുക്കുന്ന നിലപാടുകളിൽ ഉറച്ച് നിൽക്കുകയും തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാൻ യാതൊരു മടിയും കാണിക്കാത്ത മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് പരസ്പരം സംവദിക്കാൻ അനുവാദമുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിര്കുകകയാണ് പാർവതി തിരുവോത്ത് ഇപ്പോൾ.
ഡബ്ല്യൂസിസിയിൽ വന്നതിന് ശേഷമാണ് എല്ലാം മനസിലാക്കിയതെന്നും താരം ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡബ്ല്യുസിസി എന്ന സംഘടന രൂപംകൊള്ളുന്നതുവരെ തങ്ങൾ നടിമാർ പരസ്പരം വിനിമയം ചെയ്യാനാവാതിരുന്ന ചെറു തുരുത്തുകളായിരുന്നു. സിനിമയിലെ സ്ത്രീകൾക്ക് പരസ്പരം ഇടകലരാൻ അനുവാദമുണ്ടായിരുന്നില്ല.
നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷൻ കൺട്രോളർമാർ ഇവിടെ ഉണ്ടായിരുന്നു. ഡബ്ല്യുസിസിയിൽ വന്നതിനുശേഷമാണ് ഇതേക്കുറിച്ചൊക്കെ ഞങ്ങൾ മനസിലാക്കുന്നത്. ഞങ്ങളുടെ രഹസ്യങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കുവെക്കപ്പെടാതിരിക്കാനുള്ള ഒരു പദ്ധതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ഞങ്ങൾക്ക് അറിവില്ലാത്ത ഒരു കാര്യമായിരുന്നുവെന്നും പാർവതി വ്യക്തമാക്കി.
പാർവ്വതിയുടെ വാക്കുകൾ ഇങ്ങനെ:
ഡബ്ല്യുസിസി എന്ന സംഘടന രൂപംകൊള്ളുന്നതുവരെ തങ്ങൾ നടിമാർ പരസ്പരം വിനിമയം ചെയ്യാനാവാതിരുന്ന ചെറു തുരുത്തുകളായിരുന്നു സിനിമയിലെ സ്ത്രീകൾക്ക് പരസ്പരം ഇടകലരാൻ അനുവാദമുണ്ടായിരുന്നില്ല.നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷൻ കൺട്രോളർമാർ ഇവിടെ ഉണ്ടായിരുന്നു.
ഡബ്ല്യുസിസിയിൽ വന്നതിനുശേഷമാണ് ഇതേക്കുറിച്ചൊക്കെ ഞങ്ങൾ മനസിലാക്കുന്നത്.ഞങ്ങളുടെ രഹസ്യങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കുവെക്കപ്പെടാതിരിക്കാനുള്ള ഒരു പദ്ധതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ഞങ്ങൾക്ക് അറിവില്ലാത്ത ഒരു കാര്യമായിരുന്നു.
അതേ സമയം നേരത്തെ ചലച്ചിത്ര സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അധികാരം ചിലരിൽ മാത്രം കേന്ദ്രീകരിച്ചാണെന്ന് പാർവതി പറഞ്ഞിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി ആക്രമിക്കപ്പെട്ട നടിക്കെതിരേയും ഡബ്ല്യു.സി.സിക്കെതിരെയും പരാമർശങ്ങൾ നടത്തിയത് നേതൃത്വത്തിന്റെ നിരുപാധിക പിന്തുണയുളളതുകൊണ്ടാണെന്നും പാർവ്വതി വ്യക്തമാക്കി.
ഇപ്പോൾ’മറുവശത്ത് ഒന്നും കേൾക്കാത്ത നിശ്ശബ്ദതയാണ്.മൂർത്തീ വിഗ്രഹങ്ങൾ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. ചോദ്യങ്ങൾ ചോദിക്കേണ്ടത് അവരോടാണ്. വിഗ്രഹങ്ങളുടെനിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്. മലയാള സിനിമാ ലോകം ആരുടേയും തറവാട് സ്വത്തല്ലെന്നും സർഗാത്മകമായി നേരിടാൻ തങ്ങൾക്ക് വളരെയധികം കെൽപുണ്ടെന്നും പാർവതി പറഞ്ഞിരുന്നു.
നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ കുറുമാറിയ ഭാമയ്ക്ക് എതിരെയും പാർവ്വതി തിരുവോത്ത് രംഗത്ത് എത്തിയിരുന്നു. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് പാർവ്വതി തന്റെ അഭിപ്രായം കുറിച്ചത്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാർവ്വതിയുടെ പോസ്റ്റ്.
അവൾ തല ഉയർത്തി നീതിക്കായി പോരാടുന്നത് ഞങ്ങൾ കണ്ടുവെന്നും സാക്ഷികൾ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചുവെന്നും പാർവ്വതി പ്രതികരിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അവൾക്കൊപ്പം നിൽക്കുന്നുവെന്നും പാർവ്വതി വ്യക്തമാക്കിയിരുന്നു.