ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന വാനമ്പാടി എന്ന സീരിയൽ അടുത്തിടെയാണ് അവസാനിച്ചത്. കേരളത്തിലെ മിനി സ്‌ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം ടിവിക്കുമുന്നിൽ പിടിച്ചിരുത്തിയ സീരയലായിരുന്നു വാനമ്പാടി.
ഈ സിരിയലിലെ ഓരോ കഥാരപാത്രങ്ങളും അവരെ അവതരിപ്പിച്ച താരങ്ങളും അത്രമേൽ പ്രീയപ്പെട്ടവരായിരുന്നു പ്രേക്ഷകർക്ക്. ഈ സീരിയലിലെ രുക്മിണി എന്ന കഥാപാത്രവും മറ്റെല്ലാ കഥാപാത്രങ്ങളും പോലെ മലയാളിക്ക് പ്രിയപ്പെട്ടതായിരുന്നു. നടി പ്രിയ മേനോൻ ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
വേറിട്ട അഭിനയസിദ്ധി സ്വന്തമാക്കിയ നടി, സംവിധായിക, കാൻവാസിൽ അദ്ഭുതങ്ങൾ പകർത്തുന്ന ചിത്രകാരി, മികച്ച നർത്തകി, സംഗീതജ്ഞ, അദ്ധ്യാപിക, പാചകവിദഗ്ധ, ജൂവലറി മേക്കർ തുടങ്ങി പ്രിയ മേനോൻ കൈവയ്ക്കാത്ത മേഖലകൾ തന്നെ ചുരുക്കമാണ്.
മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാൻവേണ്ടി മാത്രം ഒമാനിൽനിന്നും മുംബൈയിൽനിന്നും കേരളത്തിലെത്തുന്ന പ്രിയ കൊടുങ്ങല്ലൂർ സ്വദേശിയാണ്. മലയാളം നന്നായി അറിയില്ലെങ്കിലും പ്രിയ മേനോനെ അറിയാത്ത മിനിസ്‌ക്രീൻ പ്രേക്ഷകർ ഉണ്ടാകില്ല. വാനമ്പാടിയിലെ രുക്മിണി എന്ന കഥാപാത്രം മികച്ച മൈലേജാണ് നടിക്ക് നേടികൊടുത്തത്.
ഇപ്പോഴിതാ വാനമ്പാടിയിലെ രുക്മണിക്കുശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ് പ്രിയ മേനോൻ. സൂര്യ ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്ന സ്വന്തം സുജാതയിലൂടെ പ്രിയ വീണ്ടും സ്‌ക്രീനിലേക്ക് മടങ്ങി എത്തുന്നു. മണിമംഗലത്ത് മഹിളാമണി അമ്മ ആയിട്ടാണ് പ്രിയയുടെ മടങ്ങിവരവ്.
അതേ സമയം ഫ്‌ലവേഴ്‌സ് ചാനലിലെ മൂന്നു മണി സീരിയലിലെ ജലജ എന്ന വില്ലത്തിയയായും നടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഈ കഥാപാത്രം വലിയ ആഴത്തിലാണ് മലയാള ടെലിവിഷൻ ആരാധകരുടെ മനസ്സിലേക്ക് കയറിക്കൂടിയത്.
മികച്ച ചിത്രകാരി എന്നതിലുപരി സംഗീത ആൽബങ്ങളിലും കുക്കറി ഷോകളിലും ജൂവലറി മേക്കിങിലും പ്രിയ മേനോന്റെ സജീവസാന്നിധ്യമുണ്ട്. ഭരതനാട്യ നർത്തകിയായും പ്രിയ തിളങ്ങുന്നുണ്ട്. അച്ഛനും അമ്മയും മുംബൈയിലായതുകൊണ്ട് പഠിച്ചതും വളർന്നതുമെല്ലാം അവിടെയാണ്.
ഭർത്താവ് മധു, ഒമാൻ മെഡിക്കൽ കോളജ് അക്കാഡമിക് രജിസ്റ്റ്രാർ ആണ്. മസ്‌ക്കറ്റ് ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പ്രിയ. കുമ്പസാരം എന്ന സിനിമയിൽ അഭിനയിക്കുകയും പാട്ടെഴുതുകയും ചെയ്തു.