കുടുംബവിളക്കിലെ താരങ്ങൾക്ക് ഒരു ദിവസം കിട്ടുന്നത് പടുകൂറ്റൻ പ്രതിഫലം: കണ്ണുതള്ളി ആരാധകർ

1506

മലയാളി കുടുംബ സദസ്സുകളുടെ ടിവിക്ക് മുന്നിൽ തളച്ചിടുന്നതിൽ പ്രധാന പങ്കാണ് സീരിയലുകൾ വഹിക്കുന്നത്. പ്രത്യേകിച്ച് സിരീയലുകൾ കാണാത്ത മലയാള വീട്ടമ്മമാർ ഇല്ലെന്ന് തന്നെ പറയാം. അതേ പോലെ മലയാളം മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ സീരിയലുകൾ സംപ്രേഷണം ചെയ്ത് ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്.

രാത്രി എട്ടുമണിക്ക് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മെഗാ പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിന് വൻ റേറ്റിംഗ് ആണ് ഇപ്പോഴുള്ളത്. പ്രശസ്ത സിനമാതാരം മീരാ വാസുദേവ് ആണ് കുടുംബവിളക്കിലെ കേന്ദ്രകഥാപാത്രമായസുമിത്രയായി എത്തുന്നത്.

Advertisements

അതേ സമയം കുടുംബവിളക്കിൽ അഭിനയിക്കുന്ന താരങ്ങളുടെ പ്രതിഫലം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റേറ്റിംഗ് ലഭിക്കുന്നതിനുവേണ്ടി സിനിമാ സീരിയൽ രംഗത്ത് സജീവമായി നിലനിൽക്കുന്ന കൂടുതൽ താരങ്ങളെ അണിനിരത്താൻ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുമുണ്ട്.

അതുകൊണ്ടുതന്നെ ഈ താരങ്ങൾക്ക് പ്രതിഫലത്തുകയും വളരെ കൂടുതലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ ദിവസവും ഇവർക്ക് ലഭിക്കുന്ന വരുമാനം എന്ന രീതിയിൽ ചില വീഡിയോകൾ പ്രചരിക്കുന്നുണ്ട്.

ഒന്നാമതായി കുടുംബ വിളക്ക് എന്ന പരമ്പരയിൽ ശരണ്യ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന മഞ്ജു സതീഷ് ഒരു ദിവസവും പ്രതിഫലമായി വാങ്ങുന്നത് മുപ്പതിനായിരത്തിന് അടുത്തുവരുന്ന തുകയാണെന്നാണ് സൂചന. സുമിത്രയുടെ സ്വന്തം മകൻ സ്‌നേഹ തുല്യനായ പ്രതീഷിനെ അവതരിപ്പിക്കുന്നത് നോബിൻ ജോണി ആണ്. നോബിന് ഒരു ദിവസം ലഭിക്കുന്നത് ഇരുപതിനായിരത്തിലധികം രൂപയാണ്.

മിത്രയുടെ അമ്മായിയമ്മ കഥാപാത്രം അവതരിപ്പിക്കുന്ന ദേവി മേനോന് ഒരു ദിവസം ലഭിക്കുന്നത് 27000 രൂപയാണെന്നും പറയപ്പെടുന്നു. അതേ സമയം ഏറ്റവും വലിയ തുകയാണ് സീരിയലിലെ പ്രധാന താരം എന്നതിലുപരി മലയാള സിനിമാ ലോകത്തെ ഒരു മുൻനിര നടി എന്ന നിലയിൽതന്നെ കുടുംബവിളക്കിലെ കേന്ദ്രകഥാപാത്രമായ മീരാ വാസുദേവിന് ലഭിക്കുന്നത്.

ഏകദേശം ഒരു ദിവസം മുപ്പത്തി അയ്യായിരത്തോളം രൂപയാണ് നടിക്ക് ലഭിക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്ന. എന്നാൽ ഇതിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ട് എന്ന് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. എങ്കിലും കൂടിയും ഒരുപക്ഷേ ഇത് സത്യമായിരിക്കാം കാരണമെന്തെന്നാൽ മാസത്തിൽ ചില സമയങ്ങളിൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച ആയിരിക്കാം ഇവരുടെ ഷൂട്ടിംഗ് ഷെഡ്യൂളുകൾ.

ആ സമയത്ത് അവതരിപ്പിക്കുന്നതാണ് ഒന്നര മാസത്തോളം നമ്മൾ സീരിയലിലൂടെ കാണുന്നത് അങ്ങനെയാകുമ്പോൾ ഒരു മാസം ഏകദേശം പത്ത് പതിനഞ്ച് ദിവസം വർക്ക് ചെയ്താൽ ഇവർക്ക് കിട്ടുന്ന തുക അത്ര വലിയ കൂടുതൽ ഒന്നുമല്ല.

സിനിമയിൽ അഭിനയിക്കുന്നതിന് ഒരു താരത്തിന് ലഭിക്കുന്ന കോടികൾ നമ്മൾ കേട്ട് പരിചയം ആണ് അതുകൊണ്ടുതന്നെ സീരിയലിൽ അഭിനയിക്കുന്ന താരങ്ങളുടെ പ്രതിഫലം അത്ര വലുതായി ഇതിനെ കണക്കാക്കേണ്ടതില്ല എന്നാണ് ഈ റിപ്പോർട്ടിൽ നിന്നും വ്യക്തമായിട്ടുള്ളത്.

തുടങ്ങിയ കാലം മുതൽ റേറ്റിംഗ് ഒന്നാംസ്ഥാനത്തു തുടരുന്ന കുടുംബവിളക്കിൽ വമ്പൻ ട്വിസ്റ്റുകളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2020 ജനുവരി 27 നാണ് കുടുംബവിളക്ക് ആരംഭിച്ചത്. ചിത്രാ ഷേണായി എന്ന വ്യക്തിയാണ് ഈ പരമ്പര നിർമ്മിക്കുന്നത്.

ഏഷ്യാനെറ്റിലെ പതിവു സീരിയലുകൾ പോലെ റീമേക്കാണ് ഈ സീരിയലും. ശ്രീ മോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്കാണ് കുടുംബ വിളക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു ഭാര്യ മരുമകൾ അമ്മ എന്നിങ്ങനെ ഒരു സ്ത്രീ എന്തൊക്കെ കടമ ചെയ്യണമോ എല്ലാ വീട്ടുജോലികളും ചെയ്യുമ്പോഴും ഈ സ്ത്രീക്ക് ഒരു നിമിഷം പോലും വിശ്രമം ഇല്ല.

എന്നിട്ടും അവരുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല. സീരിയലിന്റെ ഉള്ളടക്കം ഇങ്ങനെയൊക്കെ ആണെങ്കിൽ കൂടിയും അവിഹിത കഥയിലൂടെയാണ് ഈ സീരിയൽ ഇപ്പോൾ മുന്നേറുന്നത്.

Advertisement