ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായിരുന്ന വാനമ്പാടിയിലെ പപ്പി എന്ന പത്മിനിയായി മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് സുചിത്ര നായർ. തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര നൃത്തത്തിലൂടെയാണ് സീരിയലിൽ എത്തപ്പെട്ടത്.
തുടക്കക്കാരിയെന്ന യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര വാനമ്പാടിയിൽ കാഴ്ച വച്ചത്. ഇതിലൂടെ ഒട്ടെറെ ആരാധകരെയും നടി സ്വന്തമാക്കിയിരുന്നു. വാനമ്പാടി അവസാനിച്ച ശേഷം പുതിയ വർക്കുകളൊന്നും താരം ഏറ്റെടുത്തിട്ടില്ലെന്നതാണ് സൂചന. നേരത്തെ തന്നെ സീരിയൽ അഭിനയത്തിന് ഇടവേള കൊടുക്കുന്നുവെന്ന സൂചന സുചിത്ര നൽകിയിരുന്നു.
സിനിമയിലേക്ക് കടക്കാനുള്ള തീരുമാനത്തിൽ ആണ്. ഇപ്പോൾ നല്ല അവസരങ്ങൾ വീണ്ടും വരുന്നുണ്ട്. അതുകൊണ്ട് എന്തായാലും ഉടൻ തന്നെ സിനിമയിലേക്ക് എത്തുമെന്നും താരം വെളിപ്പെടുത്തിയിരുന്നു. നല്ലൊരു നർത്തകി കൂടിയാണ് താരം. ഡോക്ടർ നീന പ്രസാദിന്റെയടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയിൽ വിപുലമായ രീതിയിൽ നൃത്ത വിദ്യാലയം ഒരുക്കി സജീവമാകാനാണ് ഇഷ്ടമെന്ന് താരം പറഞ്ഞിരുന്നു.
അതേ സമയം പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ.അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്.
ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോ ൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി. പിന്നീട് മിനി സ്‌ക്രീനിൽ സജീവമാകുകയായിരുന്നു.വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്.
കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്. വാനമ്പാടി പരമ്പരയ്ക്ക് ശേഷം സീരിയൽ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്. പത്മിനിയായി അഭിനയിച്ചപ്പോൾ നന്നായി തടിച്ചിരുന്ന സുചിത്രയുടെ മേക്കോവർ ചിത്രമാണ് തരംഗമാവുന്നത്.
മെലിഞ്ഞ് കൂടുതൽ സുന്ദരിയായി നിൽക്കുന്ന ചില ചിത്രങ്ങളായിരുന്നു നടി പുറത്ത് വിട്ടത്. സുചിത്രയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അത്രയും മാറ്റം സംഭവിച്ചുവെന്നാണ് ആരാധകർ പറയുന്നത്. അതേ സമയം രണ്ട് മാസം മുൻപ് മെലിയാനുള്ള കാരണത്തെ കുറിച്ച് സുചിത്ര സൂചിപ്പിച്ചിരുന്നു. മെലിയണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. പത്ത് കിലോ കുറയ്ക്കണം.ഇതിനോടകം നാല് കിലോ കുറച്ചു. വാമ്പാടിയിൽ വെയിറ്റും വലിയ ശരീരപ്രകൃതവും ആവശ്യമായിരുന്നു.
ആ കഥാപാത്രം പ്രേക്ഷകരുടെ മനസിൽ അങ്ങനെയാണ്. എന്റെ പ്രായത്തെക്കാളും ഇരട്ടിപ്രായം അതിൽ തോന്നിക്കുന്നുണ്ട്.നേരിട്ട് കാണുമ്പോ ൾ ഉള്ളതിനെക്കാൾ വണ്ണം ഫ്രെയിമിൽ തോന്നിക്കും. ഡാൻസിന് വേണ്ടിയാണ് ഇപ്പോൾ മെലിയാൻ തീരുമാനിച്ചത്. വാനമ്പാടി ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങി
ഞാൻ തന്നെ ഒരു ഫുഡ് കൺട്രോൾ സ്റ്റൈൽ കണ്ടെത്തുകയായിരുന്നു.
ഉച്ചക്ക് മാത്രം നല്ല പോലെ ഭക്ഷണം കഴിക്കും.രാവിലെയും വൈകിട്ടും ജ്യൂസ്. മധുരം ഉപേക്ഷിച്ചു. പഴങ്ങൾ കൂടുതൽ കഴിക്കാൻ തുടങ്ങി കുറച്ച് മെലിഞ്ഞ ശേഷം വർക്കൗട്ട് ചെയ്യാം എന്ന് കരുതുന്നു. ഏകദേശം ഒരു മാസമായി. ഒപ്പം പതിനാല് ദിവസത്തെ വ്രതവും തുടങ്ങി. അതിനാൽ നോൺ വെജ് പൂർണമായും ഉപേക്ഷിച്ചു.ര ണ്ടും കൂടിയായപ്പോൾ നല്ല റിസൾട്ട് കിട്ടുന്നുണ്ടെന്നുമാണ് സുചിത്ര പറഞ്ഞത്
അതേസമയം ഇതുവരെ വിവാഹത്തെകുറിച്ച് ആലോചിക്കാത്ത പത്മിനി വിവാഹത്തിന് വേണ്ടിയാണോ വണ്ണം കുറച്ചത് എന്നാണ് പ്രേക്ഷരകിൽ ചിലരുടെ ചോദ്യം. നേരത്തെ തന്റെ വിവാഹത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. പല ആലോചനകളും ഓക്കെയായി പിന്നീട് സംസാരിക്കുമ്പോൾ വിവാഹശേഷം അഭിനയം നിർത്തണം, ഡാൻസ് ഉപേക്ഷിക്കണമെന്നൊക്കെ ഡിമാന്റ് വയ്ക്കുന്നതിനാൽ ആലോചന ഉപേക്ഷിക്കുകയാണെന്നും സുചിത്ര പറയുന്നു.
താൻ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണെന്നും ആരാധനയോടെ ഞാൻ ചെയ്യുന്ന കലയെ ഉപേക്ഷിക്കാൻ വയ്യാത്തതാണ് കല്യാണം വൈകാൻ കാരണമെന്നുമാണ് സുചിത്ര വെളിപ്പെുടുത്തുന്നത്. നർത്തകിയായതിനാൽ തന്നെ നൃത്തം തന്നെയാണ് ശരീരം നോക്കാൻ താരത്തിന്റെ ഏറ്റവും വലിയ ഫിറ്റ്നസും.