പക്വതയില്ലായ്മ കൊണ്ട് പറ്റിപ്പോയതാണ് സോറി; സലീം കുമാറിനോട് മാപ്പു ചോദിച്ച് നടി ജ്യോതികൃഷ്ണ

1155

മലയാളത്തിൽ വളരെ കുറച്ച് സമയം കൊണ്ടുതന്നെ ശ്രദ്ധേയയായ നടിയായിരുന്നു ജ്യോതി കൃഷ്ണ. ഗോഡ് ഫോർ സെയിൽ, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, ഡോൾസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ജ്യോതി കൃഷ്ണ തിളങ്ങിയിരുന്നു.

ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസ് എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. 017 നവംബർ 19നാണ് ജ്യോതി കൃഷ്ണ വിവാഹിതയായത്. ചലച്ചിത്ര താരം രാധികയുടെ സഹോദരൻ അരുണാണ് താരത്തെ വിവാഹം ചെയ്തത്. വിവാഹശേഷവും സിനിമയിൽ സജീവയായിരുന്ന താരം ലാഫിങ്ങ വില്ലയിൽ അവതാരികയായും എത്തിയിരുന്നു.

Advertisements

അമ്മയായ സന്തോഷം പങ്കുവച്ചും താരം എത്തിയിരുന്നു. ദ്രുവ് ശൗര്യ എന്നാണ് മകന് നൽകിയിരിക്കുന്ന പേര്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നടൻ സലീം കുമാറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

ജ്യോതി കൃഷ്ണ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചലഞ്ച് വീഡിയോയാണ് ശ്രദ്ധയമാവുന്നത്. ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളു എന്ന് തോന്നുകയും ചില പ്രശ്‌നങ്ങൾ കൊണ്ട് അകന്നു പോയവരെ തിരിച്ചു പിടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നിയവരോടും മടിക്കാതെ സോറി പറഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ജ്യോതി കൃഷ്ണ പറയുന്നത്. അങ്ങനെ നോക്കിയാൽ തനിക്ക് ആദ്യം സോറി പറയണമെന്ന് തോന്നുന്നത് നടൻ സലിം കുമാറിനോടാണ്.

അതിനുള്ള കാരണവും ജ്യോതി വ്യക്തമാക്കിയിരുന്നു. മൂന്നാം നാൾ ഞായറാഴ്ചയുടെ സെറ്റിൽ വെച്ച് സലിം കുമാറുമായി ജ്യോതിയ്ക്ക് ഒരു പ്രശ്‌നമുണ്ടായിരുന്നു. അന്ന് പക്വതയില്ലായ്മ കൊണ്ട് എന്തൊക്കെയോ തിരിച്ചു പറഞ്ഞു. ഇപ്പോളാണ് എല്ലാത്തിനും ക്ഷമ ചോദിക്കണമെന്ന് തോന്നിയതെന്നാണ് നടി പറയുന്നത്.

അന്ന് സെറ്റിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് പറഞ്ഞില്ലെന്നും അന്ന് ഇങ്ങനെയൊന്നും തോന്നിയില്ല. എന്നാൽ പിന്നീട് ഞാൻ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാൻ പറ്റിയിരുന്നില്ല.

ഈ അവസരം അതിനായി വിനിയോഗിക്കുന്നെന്നും സോറി ചലഞ്ചിന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയിൽ ജ്യോതി കൃഷ്ണ പറയുന്നു. ബോംബെ മാർച്ച് എന്ന മലയാളം സിനിമയിലൂടെ 2011 ലാണ് ജ്യോതി സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ലാസ്റ്റ് ബെഞ്ച്, ഞാൻ എന്നിങ്ങനെ എട്ടോളം സിനിമകളിൽ താരം അഭിനയിച്ചു. മാധവിക്കുട്ടിയെക്കുറിച്ചുള്ള ആമി എന്ന സിനിമയിലും ജ്യോതി അഭിനയിച്ചിട്ടുണ്ട്. ആമിയുടെ സുഹഹൃത്തായ മാലതി എന്ന കഥാപാത്രമായിരുന്നു ജ്യോതി കൃഷ്ണയുടേത്.

Advertisement