മര്യാദയ്ക്ക് ഡയലോഗ് പറയെടീ പോത്തേ: മമ്മൂട്ടിക്ക് അനു സിത്താരയോട് പറയേണ്ടി വന്നത് ഇങ്ങനെ

194

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിത്താര. 2013ൽ ഇറങ്ങിയ പൊട്ടാസ് ബോംബിലൂടെയാണ് അനു മലയാള സിനിമയിലേക്ക് കടന്നുവന്നത്. എട്ടാം ക്ലാസ്സ് മുതൽ മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയ അനു സിനിമയിലേക്ക് എത്തിചേർന്നത് കലോത്സവവേദികളിലൂടെയാണ്.

ഒന്നിനു പിറകെ ഒന്നായി മികച്ച സിനിമകളാണ് അനുവിനെ തേടിയെത്തുന്നത്. പൊട്ടാസ് ബോംബിനു ശേഷം സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ അനു ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തിരുന്നു. അതിനുശേഷം ഹാപ്പി വെഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, കാമ്പസ് ഡയറി, മറുപടി, അച്ചായൻസ്, സർവോപരി പാലക്കാരൻ, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ്, മാമാങ്കം എന്നീ സിനിമകളിൽ അനു സിത്താര മികച്ച അഭിനയം കാഴ്ചവെച്ചു.

Advertisements

ആദ്യ സിനിമകളിലൂടെ തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ അനുസിത്താരയ്ക്ക് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള ആരാധന വളരെ പ്രശസ്തവുമാണ്. കുട്ടനാട് ബ്ലോഗ് എന്ന ചിത്രത്തിലാണ് അനു സിത്താര ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.

അകലെ നിന്ന് മമ്മൂക്കയെ ഒന്ന് കാണാൻ മാത്രം ആഗ്രഹിച്ച പെൺകുട്ടിക്ക് ഒരു സിനിമയിൽ ഉടനീളം അഭിനയിക്കാനായി എന്നത് വലിയ സന്തോഷമായിരുന്നു എന്ന് അനുസിതാര കൈരളി ടിവിയുടെ ഇന്റർവ്യൂവിൽ പറഞ്ഞത്.

മമ്മൂട്ടി ഭയങ്കര സീരിയസ് ആണ് ദേഷ്യപ്പെടും എന്നൊക്കെ എല്ലാവരെയും പോലെ അനുസിത്താരയും കേട്ടിരുന്നു. ആ ഭയത്തോടെയാണ് സിനിമ സെറ്റിലേക്ക് പോയത്. എന്നാൽ സെറ്റിലൊക്കെ താമശ പറയുന്ന മമ്മൂക്കയെ ആണ് കാണാൻ കഴിഞ്ഞത്. എല്ലാവരുടെയും മുൻപിൽ വെച്ച് തമാശ പറയുന്ന മമ്മൂക്ക ഒരു കൗതുകമായിരുന്നു.

മമ്മൂക്ക ദേഷ്യപ്പെട്ട കാര്യവും അനു പറയുന്നുണ്ട്. ഡയലോഗ് പറയുന്ന സമയത്ത് അവിടെയും ഇവിടെയും ഒക്കെ നോക്കി നിൽക്കുമ്പോൾ എടീ പോത്തേ മര്യാദക്ക് ഡയലോഗ് പറയു’ എന്നൊക്കെ വഴക്കുകൾ കേട്ടിട്ടുണ്ട്. നമുക്കൊരു ടെൻഷൻ വന്നാൽ നമ്മുടെ കൂടെ നിൽക്കുന്ന ഒരാളായാണ് മമ്മൂക്കയെ എനിക്ക് തോന്നിയിട്ടുള്ളത് മമ്മൂക്ക ഒരു പാവമാഎന്നും എന്നും അനുസിതാര കൂട്ടിച്ചേർത്തു.

തമിഴ് ചിത്രമായ നളൻ കരുതി, മലയാള ചലച്ചിത്രം ആന അലറോടലറൽ എന്നിവയാണ് പുതിയ ചിത്രങ്ങൾ. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് ഭർത്താവ്. നാടക പ്രവർത്തകനും സർക്കാർ ജീവനക്കാരനുമായ അബ്ദുൾ സലാമിന്റെയും രേണുകയുടെയും മകളാണ് അനു സിത്താര.

Advertisement