മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും നടി പാർവതി തിരുവോത്ത് രാജി വെച്ചത് വലിയ ചർച്ചയ്ക്ക് ഴിയൊരുക്കിയിരിന്നു. സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു നടത്തിയ ചില പ്രസ്താവനകളിൽ പ്രതിഷേധിച്ച് ആയിരുന്നു പാർവതി രാജി വെച്ചത്.
ഇതെ കുറിച്ച് പ്രതികരിച്ച് പലരും രംഗത്തെത്തിയിരുന്നു. അതേ സമയംര അമ്മയിൽ അധികാരം ചിലരിൽ മാത്രം കേന്ദ്രീകരിച്ചുവെന്ന് തുറന്ന് പറഞ്ഞ് പാർവതി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
സംഘടനയുടെ ജനറൽ സെക്രട്ടറി ആക്രമിക്കപ്പെട്ട നടിക്കെതിരേയും ഡബ്ല്യുസിസിക്കെതിരെയും പരാമർശങ്ങൾ നടത്തിയത് നേതൃത്വത്തിന്റെ നിരുപാധിക പിന്തുണയുളളതുകൊണ്ടാണെന്നും പാർവ്വതി പറഞ്ഞു.
റിപ്പോർട്ട് ടിവിയോടായിരുന്നു പാർവതിയുടെ പ്രതികരണം. മറുവശത്ത് ഒന്നും കേൾക്കാത്ത നിശ്ശബ്ദതയാണ്. മൂർത്തീ വിഗ്രഹങ്ങൾ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. ചോദ്യങ്ങൾ ചോദിക്കേണ്ടത് അവരോടാണ്.
വിഗ്രഹങ്ങളുടെ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്’, പാർവതി പറഞ്ഞു. സിനിമ ആരുടേയും തറവാട് സ്വത്തല്ലെന്നും സർഗാത്മകമായി നേരിടാൻ തങ്ങൾക്ക് കെൽപുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു.
അതേസമയം അമ്മയിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്ന് നടി രേവതിയും പ്രതികരിച്ചു.
സംഘടനാ നേതൃത്വത്തിന് സ്ത്രീകളുടെ പ്രശ്നങ്ങളോട് പുച്ഛമാണെന്നും അവർ പറയുന്നതിനോട് വഴങ്ങുന്നവർക്ക് മാത്രമേ അവിടെ നിലനിൽപ്പുള്ളുവെന്നും രേവതി പറഞ്ഞു. ആദ്യം എക്സ്‌ക്യുട്ടീവ് കമ്മറ്റി മീറ്റിംഗിന് പോയപ്പോൾ ഒരു മാറ്റമുണ്ടാവും എന്ന പ്രതീക്ഷയുണ്ടായിരുന്നു.
അതിൽ ആവശ്യപ്പെട്ട പല കാര്യങ്ങൾക്കും പിന്നീടുള്ള ഏഴ് മാസത്തോളം ഒരു മറുപടിയുമുണ്ടായില്ല. അമ്മയുടെ പ്രസിഡന്റിന് നിരവധി ഇ മെയിലുകൾ അയച്ചു. പക്ഷേ, ഞങ്ങളോട് ഒരു മറുപടിയും നൽകിയില്ല. മാധ്യമങ്ങളോടാണ് മറുപടി നൽകിയത്. അതോടെ ഞങ്ങൾക്ക് മനസിലായി ഒരു മാറ്റം ഉണ്ടാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് നടി രേവതി വ്യക്തമാക്കി.