വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു രണ്ടും, തന്റെ ഉത്തരവാദിത്തം ഒന്നുകൂടി കൂടുന്നു, അവാർഡ് നേടിയതിൽ പ്രതികരണവുമായി സുരാജ് വെഞ്ഞാറമൂട്

123

കേരള സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ സുരാജ് വെഞ്ഞറാമൂട്. വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജ് അവാർഡിന് അർഹനായത്.

പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം. തന്റെ ഉത്തരവാദിത്തം ഒന്നുകൂടി കൂട്ടുന്നതാണ് ഈ പുരസ്‌കാരം. 2019ൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ തനിക്ക് ചെയ്യാൻ പറ്റി. ജനങ്ങൾ അത് കണ്ടുവെന്നതിലും സന്തോഷമുണ്ട്.

Advertisements

ഇപ്പോൾ സംസ്ഥാന സർക്കാരും അത് അംഗീകരിക്കുന്നുവെന്നും നടൻ സുരാജ് വെഞ്ഞാറമൂട് അറിയിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത് രണ്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു, അത് പ്രേക്ഷകർ സ്വീകരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സുരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മികച്ച ഒരുപാട് വേഷങ്ങൾ തന്നെ തേടി എത്തുന്നുണ്ട്. അവാർഡ് ലഭിച്ചത് ഉത്തരവാദിത്തം കൂട്ടുകയാണ്. പുതിയ സിനിമകൾ ജനങ്ങളിലേക്ക് എത്താൻ ജനജീവിതം സാധാരണ രീതിയിൽ ആകണം. അത് വേഗം ഉണ്ടാകട്ടെ ജനങ്ങൾ വീണ്ടും തിയേറ്ററുകളിലേക്ക് എത്തട്ടെയെന്നും സുരാജ് വെഞ്ഞെറമൂട് കൂട്ടിച്ചേർത്തു.

പൃഥ്വിരാജ് നായകനായ ജനഗണമന എന്ന സിനിമയുടെ ലേക്കേഷനിൽ വെച്ചാണ് സുരാജ് തനിക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതായി അറിഞ്ഞത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തത്.

മികച്ച നടി കനി കുസൃതി(ബിരിയാണി). മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്). ഫഹദ് ഫാസിൽ മികച്ച സ്വഭാവന നടൻ (കുമ്ബളങ്ങി നൈറ്റ്സ്), സ്വഭാവ നടി സ്വാസിക വിജയ്(വാസന്തി). റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. രണ്ടാമത്തെ ചിത്രം മനോജ് കാനയുടെ കെഞ്ചിര എന്നിങ്ങനെയാണ് പുരസ്‌കാര പ്രഖ്യാപനം.

പുരസ്‌കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങളും സുരാജ് അറിയിച്ചു. കോവിഡ് കാലം മാറി തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രേക്ഷകർ സിനിമ കാണാനെത്തുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് എന്നും താരം പറഞ്ഞു. നിലവിൽ ജനഗണമന എന്ന സിനിമയുടെ ലൊക്കേഷനിലാണ് സുരാജ്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം രതീഷ് പൊതുവാൾ നേടി. സൗബിൻ ഷാഹിർ, സൂരജ്, മാല പാർവതി, മേഘ മാത്യു തുടങ്ങിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. മൂൺഷോട്ട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചത്.

നവാഗത സംവിധായകനായ എം.സി. ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് വികൃതി. കൊച്ചി മെട്രോയിൽ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരിൽ അപമാനിക്കപ്പെട്ട ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എൽദോയുടെ കഥയാണ് ചിത്രം പറഞ്ഞത്.

മികച്ച ചിത്രം- വാസന്തി, മികച്ച സംവിധായകൻ- ലിജോ ജോസ് പല്ലിശേരി (ജല്ലിക്കെട്ട്), മികച്ച നവാഗത സംവിധായകൻ- രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ), മികച്ച സ്വഭാവ നടൻ- ഫഹദ ഫാസിൽ

സ്വഭാവ നടി-സ്വാസിക, മികച്ച രണ്ടാമത്തെ ചിത്രം-കെഞ്ചിര, മികച്ച ഛായാഗ്രാഹകൻ-പ്രതാപ് പി നായർ
മികച്ച ഗായകൻ-നജീം അർഷാദ് (കെട്ടിയോളാണന്റെ മാലാഖ), മികച്ച ഗായിക-മധുശ്രീ നാരായണൻ (കോളാംബി), സംഗീത സംവിധായകൻ-സുശിൻ ശ്യാം, മികച്ച ബാലതാരം (ആൺ)-വാസുദേവ് സജീഷ് മാരാർ

മികച്ച ബാലതാരം (പെൺ)- കാതറിൻ, പ്രത്യേക ജൂറി പരാമർശം (അഭിനയം), നിവിൻ പോളി (മൂത്തോൻ)
അന്ന ബെൻ (ഹെലൻ), പ്രിയംവദ കൃഷ്ണ (തൊട്ടപ്പൻ), സിദ്ധാർത്ഥ് പ്രിയദർശൻ (മരക്കാർ), മികച്ച കഥ- ഷാഹുൽ അലിയാർ (ചിത്രം വരി), മികച്ച തിരക്കഥ- റഫീഖ്, മികച്ച കുട്ടികളുടെ ചിത്രം നാനി.

Advertisement