ആറാം തമ്പുരാനും നരസിംഹവും കിടിലൻ ഹിറ്റുകൾ, പിന്നീട് തൊട്ടതെല്ലാം വൻ പരാജയം, ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിന് സംഭവിച്ചത് ഇങ്ങനെ

155

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സൂപ്പർ സംവിധായകനാണ് ഷാജി കൈലാസ്. ഡോക്ടർ പശുപതി എന്ന കോമഡി സിനിമ ചെയ്ത് മലയാല സിനിമയിൽ സ്വതന്ത്ര സംവിധായകനായി തുടക്കം കുറിച്ച ഷാജി കൈലാസ് പിന്നീട് ഒന്നിന് ഒന്ന് മികച്ച മാസ്സ് ആക്ഷൻ ചിത്രങ്ങളാണ് ഒരുക്കിയത്.

മികച്ച ആക്ഷൻ സിനിമകൾ ആയിരുന്നു താരാജാവ് മോഹൻലാലിന് ഒപ്പം ചേർന്ന് ഷാജി കൈലാസ് മലയാളത്തിന് സമ്മാനിച്ചത്. മംഗലശ്ശേരി നീലകണ്ഠൻ എന്ന ഹൈവോൾട്ടേജ് കഥാപാത്രമായി മോഹൻലാൽ പൂണ്ടുവിളയാടിയ ദേവാസുരം എന്ന സിനിമ സംവിധാനം ചെയ്യാൻ മോഹിച്ച ഷാജി കൈലാസ് എന്ന അന്നത്തെ പുതുമുഖ സംവിധായകന് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

Advertisements

1997 ലാണ് ഷാജി കൈലാസ് മോഹൻലാൽ ടീം ആദ്യമായി ഒന്നിച്ചത്. ആറാം തമ്പുരാൻ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. അതുവരെയുള്ള എക്കാലത്തേയും ചരിത്ര വിജയം സമ്മാനിച്ച് കൊണ്ട് ഷാജി കൈലാസ് മോഹൻലാൽ ടീം എല്ലാവരെയും ഞെട്ടിച്ചു.

മനോജ് കെ ജയനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അസുരവംശം എന്ന സിനിമയുടെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് രഞ്ജിത്ത് തയ്യാറാക്കിയ ആറാം തമ്പുരാൻ എന്ന സിനിമയുടെ തിരക്കഥ മോഹൻലാൽ വായിക്കുകയും അതിൽ അഭിനയിക്കണമെന്ന് ആഗ്രഹം അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇതതോടെ ഷാജി കൈലാസ് മോഹൻലാൽ ടീമിന്റെ ആദ്യ സിനിമയ്ക്ക് ആരംഭമായി.

ആറാം തമ്പുരാൻ നൽകിയ മാസ്മരിക വിജയം ഇതേ ടീമിന് വലിയ കരുത്ത് നൽകിയപ്പോൾ രണ്ടായിരമാണ്ടിൽ മറ്റൊരു മാസ് വാണിജ്യ ചിത്രവുമായി ഇതേ ടീം പ്രേക്ഷകർക്ക് മുന്നിലെത്തി. നരസിംഹം എന്ന സിനിമ രണ്ടായിരത്തിലെ തുടക്കത്തിൽ മലയാള സിനിമയിലെ മഹാ വിജയമായി മാറിയപ്പോൾ ഷാജി കൈലാസ് മോഹൻലാൽ ടീം മലയാള സിനിമയിലെ മറക്കപ്പെടാൻ കഴിയാത്ത കൂട്ടുകെട്ടായി മാറി.

പക്ഷേ ഇതേ കൂട്ടുകെട്ട് നരസിംഹത്തിന്റെ വിജയ ലഹരിയിൽ അമിത പ്രതീക്ഷയോടെ 2002-ൽ
താണ്ഡവം എന്ന സിനിമ ചെയ്തപ്പോൾ പ്രേക്ഷകർ അത് പടുകൂറ്റൻ പരാജയമായി. ആറാം തമ്പുരാനും, നരസിംഹവും നൽകിയ ഹെവി ആക്ഷൻ ഡോസേജ് താണ്ഡവം എന്ന സിനിമയിൽ ഇല്ലാതെ പോയതും, ഓണക്കാലത്ത് കുടുംബവുമായി എത്തിയ പ്രേക്ഷകരെ ഗ്ലാമറസ് രംഗങ്ങളുടെയും, സംഭാഷണത്തിന്റെയും പേരിൽ നെറ്റി ചുളിപ്പിച്ചതും താണ്ഡവം എന്ന സിനിമയ്ക്ക് പാരയായി മാറി.

എന്നാൽ താണ്ഡവത്തിൽ ഏറ്റ പരാജയത്തിന്റെ പാപക്കറ കഴുകി കളയാൻ നാട്ടുരാജാവ്’എന്ന പേരിൽ ഒരു മോഹൻലാൽ മാസ് സിനിമ ചെയ്ത ഷാജി കൈലാസിന് അവിടെ ഏറെക്കുറെ തന്റെ വിപണന തന്ത്രം പ്രയോജനപ്പെടുത്താൻ സാധിച്ചു. സാമ്പത്തികമായി വലിയ നഷ്ടം വരുത്താതെ നാട്ടുരാജാവ് വിജയം നേടുകയും ചെയ്തു.

പക്ഷേ എസ്എൻ സ്വാമിയുടെ തിരക്കഥയിൽ ബാബ കല്യാണി എന്ന ചിത്രം ഷാജി കൈലാസ് ഏറെ പ്രതീക്ഷയോടെ ചെയ്തപ്പോൾ മോഹൻലാൽ ഷാജി കൈലാസ് ടീമിന്റെ ആ പഴയ പ്രതാപം അദ്ദേഹത്തിന് ആ സിനിമയിലൂടെയും തിരികെ കൊണ്ട് വരാൻ കഴിഞ്ഞില്ല. ബാബ കല്യാണി ബോക്‌സ് ഓഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങി.

കോഴിക്കോടൻ കഥാപാത്രമായി അലിഭായ് എന്ന സിനിമയിൽ മോഹൻലാൽ നിറഞ്ഞു നിന്നപ്പോൾ ഷാജി കൈലാസിന് അവിടെയും അടവ് പിഴച്ചു. അലിഭായ് എന്ന ചിത്രവും മോഹൻലാൽ ഷാജി കൈലാസ് ടീമിന്റെ കാലത്തെ അതിജീവിക്കാതെ കടന്നു പോയ ചിത്രമായി മാറി.

2009ലാണ് ഇതേ കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത്. റിലീസിന് മുൻപേ റെഡ് ചില്ലീസ്’എന്ന സിനിമ നൽകിയ ആവേശം റിലീസിന് ശേഷം വലിയൊരു വിജയാഘോഷമാക്കി മാറ്റാൻ ആരാധകരെ ഉൾപ്പടെ പ്രേരിപ്പിച്ചില്ല. റെഡ് ചില്ലീസും മോഹൻലാൽ ഷാജി കൈലാസ് ടീമിൻറെ പരാജയ സിനിമകളുടെ ലിസ്റ്റിൽ കയറിക്കൂടി.

അതേ സമയം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയും, സുരേഷ്‌ഗോപിയെ നായകനാക്കിയും ധാരാളം ഹിറ്റുകൾ ഷാജി കൈലാസ് ഒരുക്കിയിരുന്നു. ആദ്യകാലത്ത് രൺജി പണിക്കർ ആയിരുന്നു ഷാജി കൈലാസ് ചിത്രങ്ങളുടെ രചന നിർവ്വഹിച്ചിരുന്നത്. പീന്നീട് രഞ്ജിതും. ഈ രണ്ടു പേരും ഇല്ലാതെ ഷാജി കൈലാസ് ഒരുക്കിയ സിനിമകൽ വാണിജ്യമായി വിജയിച്ചിട്ടില്ല എന്നതും ഒരു സത്യമാണ്.

Advertisement