മലയാളികൾക്കും പ്രിയങ്കരിയായ നടി മേഘ്ന രാജിന്റെ ജീവിതത്തിൽ ഈ വർഷം നടന്ന ദുഖകരമായ സംഭവം തെന്നിന്ത്യൻ ആകെ ഞെട്ടിച്ച ഒരു വിഷയമായിരുന്നു. മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം ഈ വർഷം ജൂൺ ഏഴിനായിരുന്നു ഈ ലോകത്ത് നിന്നും വിടപറഞ്ഞത്.
കന്നഡ സിനിമ മേഖലയെ മാത്രമല്ല തെന്നിന്ത്യൻ സിനിമയെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു അത്. മറ്റൊരു ദുഖകരമായ വിഷയം എന്തായിരുന്നുവെന്ന് വച്ചാൽ ചീരഞ്ജീവി സർജ വിടപരയുമ്പോൾ മേഘ്നയുടെ വയറ്റിൽ മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ടായിരുന്നുവെന്നതാണ്.
അന്ന് ആ വാർത്ത കൂടി ചീരുവിന്റെ വിയോഗ വർത്തയോടൊപ്പം കേട്ടപ്പോൾ ഇരുവരുടെയും ആരാധകരെ ഏറെ സങ്കടത്തിൽ ആഴ്ത്തിയിരുന്നു. തന്റെ കുഞ്ഞ് ജനിച്ച് ഒരു നോക്ക് കാണാൻ ചീരു ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ജനനത്തിന്റെ മുന്നേ നടക്കുന്ന ബേബി ഷൗവർ ചടങ്ങിൽ ചീരുവിന്റെ കട്ടൗട്ടിനൊപ്പം ഇരിക്കുന്ന ഫോട്ടോ മേഘ്ന പങ്കുവെച്ചിരിക്കുകയാണ്.
സെറ്റ് സാരിയുടുത്ത് നിറവയറുമായി മേഘ്ന അതിസുന്ദരിയായിട്ടാണ് ചീരുവിന്റെ ഫോട്ടോയ്ക്കൊപ്പം ഇരുന്നത്. ഒരുപാട് താരങ്ങളും ആരാധകരുമാണ് മേഘ്നയുടെ ആ ഫോട്ടോയ്ക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ചീരുവിനെ പോലെ ഞങ്ങളും മേഘ്നയെ ഇങ്ങനെ കാണാൻ ആണ് ആഗ്രഹിക്കുന്നത് എന്നാണ് ആരാധകരും പറയുന്നത്.
സിനിമാതാരങ്ങളടക്കം നിരവധിപേർ മേഘ്നയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ മേഘ്നയ്ക്ക് ഹൃദയത്തിൽ തട്ടുന്ന കുറിപ്പുമായി മലയാളത്തിന്റെ പിര്യ നടി നവ്യ നായരും എത്തിയിരിക്കുകയാണ്.
മേഘ്നയുടെ ചിത്രങ്ങളും ഭർത്താവിന്റെ വിയോഗ ത്തിൽ മനംനൊന്ത് മേഘ്ന എഴുതിയ കുറിപ്പും തന്റെ ഹൃദയത്തെ ഏറെ വേദനിപ്പിച്ചു എന്നാണ് നടി നവ്യ നായർ പറയുന്നത്.
‘എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷേ മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഇപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നു. സ്നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ. എന്നാണ് നവ്യ നായർ കുറിച്ചത്.
അതേ സമയം യക്ഷിയും ഞാനുമെന്ന മലയാള ചിത്രത്തിലായിരുന്നു മേഘ്ന ആദ്യമായി അഭിനയിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കും ഒപ്പം മേഘ്ന അഭിനയിച്ചിട്ടുണ്ടായിരുന്നു. ചീരു പോയെങ്കിലും ചീരുവിന്റെ ഓർമ്മകൾ തന്നെ വിട്ട് ഒരിക്കലും പോകില്ലായെന്നും ചീരു ഒരിക്കലും താൻ സങ്കടപ്പെട്ട് ഇരിക്കുന്നത് കാണാൻ ആഗ്രഹിച്ചിരുന്നില്ലയെന്നും മേഘ്ന പങ്കുവെച്ചിരുന്നു.
കന്നഡയിൽ അട്ടഗാര എന്ന ചിത്രത്തിൽ ചിരഞ്ജീവി സർജയും മേഘ്നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു താരദമ്പതികൾ ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ചീരുവും മേഘ്നയും വിവാഹിതരാവുക ആയിരുന്നു.