തനിക്ക് ഒരു ദേശീയ അവാർഡ് കിട്ടിയിട്ട് മതി വിവാഹമെന്ന വാശിയിൽ നയൻസ്, പക്ഷേ വിഘ്‌നേഷ് പറയുന്നത് കേട്ടോ

75

പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ഡയാന എന്ന പെൺകുട്ടിയിൽ നിന്നും തെന്നിന്ത്യൻ ലേഡി സൂപ്പർസാറ്റാർ എന്ന പദവിയിലേക്കെത്തിയ താര സുന്ദരിയാണ് നടി നയൻതാര. തുടക്കം മലയാള സിനിമയിലൂടെ ആയിരുന്നുവെങ്കിലും വളരെ പെട്ടെന്ന് തന്നെ തമിഴും തെലുങ്കും അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ നയൻസ് നമ്പർ വൺ ആയി മാറുകയായിരുന്നു.

2003ൽ ഹിറ്റ് മേക്കർ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായിട്ടാരുന്നു നയൻതാരയുടെ തുടക്കം. പിന്നീട് മോഹൻലാലിന് ഒപ്പം വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ സിനിമകളിൽ അഭിനയിച്ച നയൻസിന് മലയാളത്തിൽ ആദ്യ കാലം അധികം ശോഭിക്കാൻ കഴിയാതെ പോയി.

Advertisements

പിന്നീട് തമിഴകത്തിന്റെ സുപ്പർതാരം ശരത് കുമാറിന്റെ നായികയായി അയ്യാ എന്ന ചിത്രത്തിൽ നായികയായതോടെ നയൻതാരയുടെ ജാതകം തന്നെ മാറി. പിന്നീട് രജനികാന്ത്, വിജയ്, അജിത് തുടങ്ങിയ സൂപ്പർതാരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടൻ ലേഡി സുപ്പർതാരം എന്ന നിലയിലേക്ക് ഉയരുകയായിരുന്നു.

അതേ സമയം സിനിമയിലെത്തിയ കാലം മുതൽ നിരവദി വിവാദങ്ങൾ താരത്തിന് കൂട്ടായി ഉണ്ടായിരുന്നു. ലിറ്റിൽ സൂപ്പർ താരം ചിമ്പുവുമായുള്ള പ്രണയവും ചുംബന വിവാദവും ബ്രേക്കപ്പും അതിന് ശേഷം നടനും ഡാൻസറും സംവിധായകനും നൃത്തസംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയവും പ്രണയ തകർച്ചയും താരത്തെ ഗോസിപ്പു കോളങ്ങളിൽ നിറച്ചു നിർത്തി.

പീന്നീട് സംവിധായകൻ വിഘ്‌നേഷ് ശിവനുമായി നയൻതാര പ്രണയത്തിലായി. നയൻതാര നായികയായി എത്തിയ നാനും റൗഡി താൻ എന്ന സിനിമയിടെ സംവിധായകനായിരുന്നു വിഘ്‌നേഷ് ശിവൻ. അതേ സമയം ഇവരുവരും വിവാഹിതരായി എന്ന തരത്തിൽ പലപ്പോഴും വാർത്തകൾ വന്നിരുന്നു.

എന്നാൽ രഹസ്യമായി വിവാഹം കഴിക്കില്ലെന്നും എല്ലാവരെയും അറിയിച്ച ശേഷമെ വിവാഹം കഴിക്കൂ എന്നുള്ള വിശദീകരണമവുമായി നയൻസ് എത്തിയിരുന്നു. അതേ സമയം നയൻസ് വിവാഹം വൈകിപ്പിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്.

ദീർഘ നാളത്തെ ഈ പ്രണയം എന്നാണ് വിവാഹത്തിലെത്തുന്നത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. അതിനിടയിലാണ് നയൻസിന്റെ മനസ്സിലെ ആഗ്രഹം പുറത്തുവന്നത്. ദേശീയ അവാർഡ് സ്വന്തമാക്കിയതിന് ശേഷം മതി വിവാഹമെന്നുള്ള തീരുമാനത്തിലാണ് നയൻസ് എത്തിയിരിക്കുന്നത് എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ഈ മോഹം സഫലമാവട്ടയെന്നാണ് ആരാധകർ അശംസിക്കുന്നത്.

ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്ക് തരുന്നത് അച്ഛനോ അമ്മയോ ആകാം ഭാര്യയാകാം ഭർത്താവാകാം ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം.

എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട് അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നുണ്ട് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവുമെന്നായിരുന്നു നയൻതാര പറഞ്ഞത്.

അതേ സിമയം തങ്ങളുടെ വിവാഹത്തെ കുറിച്ച് വ്യക്തമായ മറുപടിയുമായി വിഘ്‌നേഷ് ശിവൻ എത്തിയിരുന്നു. ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്റർനെറ്റിൽ വന്നിട്ടുണ്ടെന്നും മൂന്ന് മാസം കൂടുമ്പോൾ ഈ വാർത്ത വന്നു കൊണ്ടിരിക്കുമെന്നും വിഘ്‌നേഷ് പറയുന്നു.

ഞങ്ങൾക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട് ചിലതൊക്കെ ചെയ്ത് തീർക്കണം എന്ന് ആഗ്രഹമുണ്ട് അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട് ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയിൽ തന്നെയാണെന്നും വിഘ്‌നേഷ് പറയുന്നു. പ്രണയം എപ്പോൾ ബോറടിക്കുന്നു എന്ന് നോക്കാം അപ്പൊ വിവാഹം കഴിക്കാമെന്നായിരുന്നു വിഘ്‌നേഷ് ശിവൻ പറഞ്ഞത്.

Advertisement