വയർ വേണ്ടത്ര പരന്നതല്ലെന്നും അരക്കെട്ട് ഇടുങ്ങിയതല്ലെന്നും ഇടുപ്പ് വളരെയധികം വലുതാണെന്നും ആശങ്കപ്പെട്ടു; തുറന്നു പറഞ്ഞ് ഇലിയാന ഡിക്രൂസ

125

ഇന്ത്യൻ സിനിമയിലെ നിരവധി നായികമാരാണ് സോഷ്യൽ മീഡിയയിൽ ശരീര സൗന്ദര്യത്തിന്റെയും നിറത്തിന്റെയും പേരിൽ പലപ്പോഴും ഇരയാകുന്നത്. തങ്ങളുടെ ശരീരത്തെക്കുറിച്ച് ഉണ്ടായിരുന്ന ആകുലതകളെക്കുറിച്ച് പങ്കുവച്ച് പല താരങ്ങളും എത്താറുണ്ട്.

ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ പോലെ തിളങ്ങിനിൽക്കുന്ന താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്.
ഏറെ ആരാധകരുളള താരം കൂടിയാണ് ഇല്യാന. ഇപ്പോഴിതാ ശരീര സൗന്ദര്യത്തിന്റെ പേരിൽ തനിക്ക് ഉണ്ടായ ആകുലതകളെ കുറിച്ചുള്ള ഇല്യാനയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisements

ബാഹ്യസൗന്ദര്യത്തെ കുറിച്ചോർത്ത് വിഷമിച്ച് ജീവൻ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ച കാലം തനിക്ക് ഉണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞു വാർത്തകളിൽ ഇടം നേടിയ ആൾ കൂടിയാണ് ഇല്യാന ഡിക്രൂസ്.

തന്റെ ശരീര പ്രകൃതിയെ കുറിച്ച് തനിക്ക് തോന്നിയിട്ടുള്ള ചിന്തകൾ തുറന്നു പറയുകയാണ് താരം ഇപ്പോൾ . എന്നെ കാണാൻ എങ്ങനെയാണ് എന്നതിനെക്കുറിച്ച് എപ്പോഴും ആകുലപ്പെട്ടിരുന്നു. എന്റെ ഇടുപ്പ് വളരെയധികം വലുതാണെന്നും തുടകൾ അമിതമായി ഉലയുന്നുവെന്നും അരക്കെട്ട് ഇടുങ്ങിയതല്ലെന്നും താൻ ആശങ്കപ്പെട്ടിരുന്നു.

കൂടാതെ വയർ വേണ്ടത്ര പരന്നതല്ലെന്നും സ്തനങ്ങൾ വേണ്ടത്ര വലിപ്പമുള്ളതല്ലെന്നും നിതംബങ്ങൾ വളരെ വലുതാണെന്നും കൈകൾ വളരെ കുലുങ്ങുതാണെന്നും മൂക്ക് നേരെയല്ലെന്നും ചുണ്ടുകൾക്ക് വേണ്ടത്ര വലിപ്പമില്ലെന്നുമൊക്കെ ആശങ്കപ്പെട്ടിരുന്നു.

എനിക്ക് ഉയരമില്ലെന്നും, സുന്ദരിയല്ലെന്നും സ്മാർട്ട് അല്ലെന്നും ഞാൻ സങ്കടപ്പെട്ടിരുന്നു. എന്നാൽ അന്ന് എല്ലാം പൂർണമാവുന്നതല്ല ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ചില മനോഹരമായ കുറവുകൾ നമ്മളെ വ്യത്യസ്തരാക്കുകയണ്.

ശരീരത്തിലെ ഓരോ പാടുകളും മുഴകളും അങ്ങനെയുള്ള ഓരോ ന്യൂനതകളും തന്നെ താനാക്കി. ഈ തിരിച്ചറിവാണ് ലോക സൗന്ദര്യ സങ്കൽപ്പത്തിൽ നിന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും നടി കുറിച്ചു. വേറിട്ടു നിൽക്കാൻ ജനിച്ചയാളായ താൻ എന്തിനാണ് ആകുലപ്പെടുന്നതെന്നും ഇല്യാന സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Advertisement