സീരിയലിന്റെ കഥ മുഴുവൻ അവിഹിതം, നാണംകെട്ട ഒരു മരുമകളും അമ്മായിയമ്മയും: കുടുംബവിളക്ക് സിരിയലിനെ തേച്ചൊട്ടിച്ച് യുവാവ്, കുറിപ്പ് വൈറൽ

647

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം ടെലിവിഷന് മുന്നിലേക്ക് എത്തിക്കുന്ന ജനപ്രിയ പരമ്പരയാണ്
രാത്രി 8 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ. മലയാളത്തിലെ ഏറ്റവും ജനപ്രിയ ടെലിവിഷൻ സീരിയലുകളിൽ ഒന്നു കൂടിയാണ് കുടുംബവിളക്ക്.

ബ്ലസ്സിയുടെ തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലെ നായികയായി മലയാള സിനിമയിൽ എത്തിയ മീരാ വാസുദേവ് ആണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിൽ സുമിത്ര എന്ന കഥാപാത്രത്തെ ആണ് ഇവർ അവതരിപ്പിക്കുന്നത്.

Advertisements

കഴിഞ്ഞ കുറെ മാസങ്ങളായി ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പരിപാടി കൂടിയാണ് ഇത്. എന്നാൽ സീരിയലിനെ വിമർശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒരു യുവാവ് ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചാ വിഷയം ആയിരിക്കുന്നത്. സീരിയലിനെ തേച്ചൊട്ടിച്ചാണ് യുവാവിന്റെ കുറിപ്പ്.

കെട്ടിയോന്റെ പരസ്ത്രീബന്ധം അറിഞ്ഞിട്ടും അയാളുടെ കാലുപിടിച്ച് കഴിയുന്ന ഒരു നാണംകെട്ട ഭാര്യ..
തന്തയുടെ അവിഹിതത്തിന് കൂട്ടുനിൽക്കുന്ന ഒരു മകൾ! ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുടെ വീട്ടിൽ താമസമാക്കിയ മകനു ഫുൾ സപ്പോർട്ടുമായി, മരുമകളെ താറടിക്കുന്ന ഒരു അമ്മായി അമ്മ
പക്ഷേ പേരാണ് ഏറ്റവും വലിയ കോമഡി കുടുംബവിളക്ക് ഇതാണ് കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പരക്കുന്ന പോസ്റ്റ്.

ഒരുതരത്തിലും ഒരു വ്യക്തിക്ക് അംഗീകരിക്കാൻ സാധിക്കാത്ത കഥയാണ് സീരിയൽ പറയുന്നത്. എങ്കിൽപോലും റെക്കോർഡ് റേറ്റിംഗ് ആണ് സീരിയലിനു ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കഥകൾ മലയാളികൾ ആസ്വദിക്കുന്നത് എന്നതിനെ സംബന്ധിച്ച് ച ഒരു പഠനം തന്നെ വേണമെന്നാണ് കമന്റുകളിൽ പലരും അഭിപ്രായപ്പെടുന്നത്.

ഇക്കഴിഞ്ഞ ജനുവരി 27 ആണ് കുടുംബ വിളക്ക് സീരിയൽ ആരംഭിക്കുന്നത്. ഏഷ്യാനെറ്റിലെ പതിവ് സീരിയൽ പോലെ റീമേക്ക് ആണ് ഈ സീരിയലും. ശ്രീമോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്.

നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.

മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്. നേരത്തെ പ്രമുഖ സിനിമാ നടൻ ശ്രീജിത്ത് വിജയ് ആയിരുന്നു അനിരുദ്ധ് ആയി എത്തിയിരുന്നത്. പിന്നീട് ശ്രീജിത്ത് വിജയ് മാറി ആനന്ദ് എത്തുകയായിരുന്നു. നടൻ നൂബിൻ ജോണിയാണ് സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്. മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്ക്കൊപ്പം നിൽക്കുന്നത്.

Advertisement