സീരിയലിലും സിനിമയിലും മിന്നിത്തിളങ്ങിയ മായ മൗഷ്മി ഇപ്പോൾ എവിടെയെന്നറിയുമോ, താരത്തിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

13326

ഒരു കാലത്ത് മലയാളം സിനിമാ സീരിയൽ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മായാ മൗഷ്മി. ബാബ കല്യാണി, രൗദ്രം തുടങ്ങിയ സിനിമകളിൽ വേഷമിട്ട മായ 25 ൽ അധികം ചലച്ചിത്രങ്ങളിലും, നാൽപ്പതിൽ അധികം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

മഴവിൽ മനോരമയിലെ പകിട പകിട പമ്പരം എന്ന ഹാസ്യ പരമ്പര കണ്ടവർ ആരും മായാ മൗഷ്മിയെ മറക്കില്ല.
മലയാളികളെ കുടുകുടെ ചിരിപ്പിച്ച പരമ്പരയായിരുന്നു പകിട പകിട പമ്പരം. അതിലെ ഓരോ കഥാപത്രങ്ങ ളെയും ഇന്നും മലയാള ടെലിവിഷൻ ആരാധകർ മറക്കാനിടയില്ല.പ്രത്യേകിച്ചും മായ മൗഷ്മി എന്ന നടിയെ. ഇത് മാത്രമല്ല 45 ഓളം സീരിയലുകളിലാണ് മായ എത്തിയത്. ഇതിൽ മിക്കതും പ്രധാവവേഷത്തിൽ തന്നെയായിരുന്നു.

Advertisements

Also Read
ട്രോളി ട്രോളി ട്രോളിനൊടുക്കം ആ ട്രോളിയവന്മാർക്ക് പോലും ഗായത്രിയെ ഇഷ്ടപ്പെട്ട് തുടങ്ങ്യോ? വൈറലായി കുറിപ്പ്

സിനിമകളിലും സജീവ സാനിധ്യമായിരുന്നു മായാ മൗഷ്മി. ബാബ കല്യാണി, രൗദ്രം തുടങ്ങിയ സിനിമകളിൽ മായ മൗഷ്മി വേഷമിട്ടിട്ടുണ്ട്. സിനിമാ സീരിയൽ നടി എന്നതിലുപരി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും ഉലയാതെ പിടിച്ചു നിന്ന് ജീവിതത്തിനോട് പോരാടിയ സ്ത്രീ കൂടിയാണ് മായ.

അഭിനയ രംഗത്തും നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം ഇപ്പോൾ. ഒരു നടി ഇൻഡസ്ട്രിയിൽ നിന്നും മാറി നിൽക്കുമ്പോ ൾ തന്നെ അവരെ പറ്റി നിരവധി ഗോസിപ്പുകളാണ് പുറത്ത് വരുക. എന്നാൽ ഒറ്റ ഗോസിപ്പുകൾക്കും മറുപടി നൽകാതെ ഇത്രയും കാലം ജീവിതത്തിലെ പുതിയ അതിഥിയ്‌ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയായിരുന്നു മായ

ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷം 2002 ജൂലായ് രണ്ടിനാണ് സീരിയൽ സംവിധായകനായ ഉദയകുമാറുമാറിനെ നടി വിവാഹം ചെയ്തത്. സംവിധായകനുമായുള്ള വിവാഹത്തെ തുടർന്ന് ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞുമായി ഇവർ അകന്ന് കഴിയുകയായിരുന്നു. എന്നാൽ ഈ വിവാഹബന്ധവും താരം വേർപെടുത്തി മൂന്നാമതും വിവാഹം കഴിച്ചിരുന്നു.

Also Read
ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം ; സിനിമയ്ക്ക് പോകാനുള്ള കാശിനായി പാടത്ത് പണിക്ക് പോയ കഥ പറഞ്ഞ് ലൈല സുരേഷ്

മാർക്കറ്റിങ് ഹെഡായി ജോലി നോക്കുന്ന വിപിൻ ആണ് മായയുടെ ഭർത്താവ്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. തന്റെ കൊച്ചു രാജകുമാരി നിഖിതാഷയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു താൻ.

ഒരു വലിയ ലീവ് എടുത്തിരിക്കുകയായിരുന്നു ഞാൻ. ലീവ് എന്ന് പറഞ്ഞാൽ, എനിക്ക് ഒരു മകൾ കൂടി ജനിച്ചു നിഖിതാഷ. അവൾ വലുതാകുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഇപ്പോൾ അവൾക്ക് ആറ് വയസ്സായി. മോൾ സ്‌കൂളിൽ പോയി തുടങ്ങി.

ഇനിയിപ്പോൾ ഞാൻ അഭിനയത്തിലേക്ക് വരാൻ ഒരുക്കമാണ്. നല്ലൊരു ശക്തമായ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാൻ, അത് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ. സീരിയലുകൾ വഴിയാകുമോ മടങ്ങി വരവ് എന്ന ചോദ്യത്തിന് അങ്ങനെ സീരിയൽ മുഖേന ആകില്ല. എന്ന ഉത്തരമാണ് മായ നൽകിയത്. സീരിയലുകൾ ഉടൻ ഏറ്റെടുക്കാൻ സത്യത്തിൽ ഇപ്പോൾ പറ്റില്ല.

അവസരങ്ങൾ വരുന്നുണ്ടെങ്കിലും ഇപ്പോൾ, ഞാൻ കൂടുതലും ഇമ്പോർട്ടൻസ് നൽകുന്നത് മോൾക്കും കുടുംബ ത്തിനും വേണ്ടിയാണ്. അവൾ വളരെ ചെറുതല്ലേ. അവൾ വലുതായ ശേഷം സീരിയലിലേക്ക് വരുന്നതിനെ പറ്റി ആലോചിക്കാം.

മാത്രമല്ല സീരിയലുകൾ രണ്ടു മൂന്നു വർഷമെങ്കിലും ചുരുങ്ങിയത് വേണ്ടിവരും. അങ്ങനെയായാൽ അത് മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തടസ്സവുമാകും. അല്ലാതെ സീരിയലുകളോട് സത്യത്തിൽ ഞാൻ മുഖം തിരിക്കുന്നതല്ല. നല്ല സിനിമകൾ എന്റെ അടുത്തേക്ക് വരട്ടെ. നല്ല കഥാപത്രങ്ങൾ ആണ് ഞാൻ ആഗ്രഹിക്കുന്നത്. സൈഡ് റോളുകൾ അല്ലാത്ത ശക്തമായ ഒരു കഥാപാത്രം ലഭിക്കട്ടെ. അതിനായി ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ ഇപ്പോഴും റെഡിയാണ്.

ഗ്ലാമറസ് ആയതോ, വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രത്തിനോടോ ഇപ്പോൾ എനിയ്ക്ക് ഒട്ടും താത്പര്യം ഇല്ലന്നെും തുറന്നു പറയുന്നു. തന്റെ പേരിലെ മൗഷ്മി എന്താണ് എന്നുള്ള സംശയത്തിനും താരം മറുപടി നൽകുന്നുണ്ട്.

Also Read
അവരുടെ പ്രവൃത്തികളും വാക്കുകളും തന്റെ ഹൃദയം തകർത്തു ; ഡോക്ടർ മച്ചാന് മുമ്പിൽ ലക്ഷ്മിപ്രിയ പൊട്ടിക്കരഞ്ഞത് ഇതിനായിരുന്നല്ലേ! : ബിഗ്‌ബോസ് ആരാധകർക്കിടയിൽ ചർച്ചയായി മൂവർ സംഘത്തിന്റെ ആ, ക്ര, മണം

അയ്യോ അത് ഞാൻ നോർത്ത് ഇന്ത്യക്കാരി ഒന്നുമല്ല. ചേട്ടന്റെ പേര് മനോജ് എന്നാണ്, പിന്നെ അച്ഛനും അമ്മയ്ക്കും ഒരു വെറൈറ്റി പേര് എനിയ്ക്കായി ഇടണം എന്നുണ്ടായിരുന്നു, അങ്ങനെയാണ് ഞാൻ മായ മൗഷ്മി ആയി മാറിയതെന്നും മായ പറഞ്ഞു.

Advertisement