ഫാസിലിന്റെ സംവിധാനത്തിൽ 1993ൽ ഇറങ്ങിയ മണിച്ചിത്രത്താഴ് എന്ന സിനിമ സിനിമാ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു. താരരാജാവ് മോഹൻലാലും സൂപ്പർതാരം സുരേഷ് ഗോപിയും അന്നത്തെ സൂപ്പർ നായിക ശോഭനയും അടക്കം വൻതാരനിരയാണ് ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിനായി അണിനിരന്നത്.
ഏവരേയും അതിശയിപ്പിക്കുന്ന മികച്ച അഭിനയമായിരുന്നു മോഹൻലാലും ശോഭനയും സുരേഷ് ഗോപിയും മെല്ലാം കാഴ്ച വെച്ചത്. ശോഭനയുടെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായി ചിത്രത്തിലെ നാഗവല്ലി മാറിക്കഴിഞ്ഞിരുന്നു.
അതേ സമയം ഗംഗയ്ക്ക് ശബ്ദം നൽകിയത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയായിരുന്നു എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. അതേക്കുറിച്ചുള്ള യഥാർത്ഥ വിവരം വർഷങ്ങൾക്ക് ശേഷമായാണ് പുറത്തുവന്നത്.
ഗംഗ നാഗവല്ലിയായി മാറുമ്പോഴുള്ള ശബ്ദം ദുർഗയുടേതാണെന്നുള്ള വിവരങ്ങൾ ആണ് പുറത്തുവന്നത്. എന്നാൽ ഇപ്പോൾ ദുർഗ ചേച്ചിയെ തനിക്കേറെ ഇഷ്ടമാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ദയ അശ്വതി ഇപ്പോൾ. ദയ തന്റെ ഇഷ്ടത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തുറന്നുപറഞ്ഞത്.
ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം രണ്ടാമത്തെ സീസണിൽ പങ്കെടുത്തതോടെയാണ് ദയ അശ്വതി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ദയ വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു ബിഗ് ബോസിലെത്തിയത്. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങൾ പങ്കുവെച്ചും ദയ എത്താറുണ്ട്.
നഷ്ടപ്രണയത്തെക്കുറിച്ചും മക്കളെക്കുറിച്ചും മുൻഭർത്താവിനെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമായും ദയ എത്തിയിരുന്നു. ഡബ്ബിംഗ് ആർടിസ്റ്റായ ദുർഗയോടുള്ള ഇഷ്ടം പങ്കുവച്ചുള്ള പോസ്റ്റ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇത് ഡബ്ബിംഗ് ആർടിസ്റ്റ് ദുർഗ ചേച്ചി, 5000 സിനികളിലേറെ ശബ്ദം നൽകിയ ഈ ചേച്ചിയാണ് മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയിൽ നാഗവല്ലി എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത്. പക്ഷെ ഈ സിനിമയുടെ അംഗീകാരം ഇവർക്ക് കിട്ടാൻ 23 വർഷത്തിലേറെയധികം വന്നു.
ഇതാണ് പറയുന്നത് സത്യം എന്നത് മൂടി മറച്ചുവെക്കാനുള്ളതല്ല. കാലം തെളിയിക്കുമെന്ന്, എന്നിട്ടും എന്ത് വിനയത്തോടും എളിമയോടും കൂടിയുള്ള സംസാരമാണ് ദുർഗ്ഗ ചേച്ചിയുടേത്. ദുർഗ്ഗചേച്ചി ഒത്തിരിയിഷ്ടം എന്നാണ് ദയ ഫേസ്ബുക്കിൽ കുറിച്ചത്.