വിവാഹത്തിന് പിന്നാലെ മിയയുടെയും അശ്വിനേയും തേടി മറ്റൊരു സന്തോഷം കൂടി, വിശേഷ വാർത്ത പങ്കുവെച്ച് മിയയുടെ സഹോദരി

108

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ മലയാള ചലച്ചിത്ര സീരിയൽ നടിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്ത് കൊണ്ട് അഭിനയരംഗത്തേക്ക് എത്തിയത്.

പിന്നീട് മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ മിയ ജോർജ്ജ് ശ്രദ്ധിക്കപ്പെട്ടു. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ചു.

Advertisements

അടുത്തിടെയാണ് താരം വിവാഹിതയായത്. എന്നാൽ ഇപ്പോൾ മിയയും ഭർത്താവും പാലായിലെ വീട്ടിലേക്ക് എത്തിയപ്പോൾ മറ്റൊരു സന്തോഷമാണ് അവരെ തേടി എത്തിയിരിക്കുന്നത്. ഇക്കവിഞ്ഞ സെപ്റ്റംബറിലായിരുന്നു നടി മിയ ജോർജ് വിവാഹിതയാവുന്നത്.

ജൂണിൽ നടത്തിയ വിവാഹ നിശ്ചയവും ആഗസ്റ്റിൽ നടത്തിയ മനസമ്മതവുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വൈറാലയിരുന്നു. താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോസുമെല്ലാം ലൈവായി പ്രേക്ഷകരിലേക്ക് എത്തിച്ചത് മിയയുടെ സഹോദരിയായ ജിനിയായിരുന്നു.

മലയാള പ്രേക്ഷകർക്ക് മിയയെ പോലെ തന്നെ സഹോദരിയും സുപരിചിതയാണ്. മിയയുടെ വിവാഹ വീഡിയോസ് ആദ്യം പുറത്ത് വിട്ടത് ജിനിയുടെ യുട്യൂബ് ചാനലിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ഏറ്റവും പുതിയൊരു സന്തോഷം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ജിനി.

എറണാകുളം സ്വദേശി അശ്വിൻ ആണ് മിയയുടെ കഴുത്തിൽ താലി ചാർത്തിയത്. മിയയുടെ വിവാഹം ഉറപ്പിച്ചത് കൊറോണ സമയത്തായിരുന്നു അതുകൊണ്ട് തന്നെ നിശ്ചയവും വിവാഹവും എല്ലാം വളരെ ലളിതമായിട്ടാണ് നടത്തിയത്.

യൂട്യൂബ് ചാനലിലൂടെ ഓരോ വിശേഷങ്ങൾ പങ്കുവെച്ചെത്തുന്ന ജിനിക്ക് മികച്ച പിന്തുണയാണ് ഇതുവരെ ലഭിച്ചത്. മിയയുടെ വിവാഹ വീഡിയോസ് ആദ്യം പുറത്ത് വിട്ടത് ജിനിയുടെ ചാനലിലൂടെയായിരുന്നു. യൂട്യൂബിലെ സബ്സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തിൽ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറുകയാണ് ജിനി.

2018 ഓഗസ്റ്റിലായിരുന്നു താനൊരു യുട്യൂബ് ചാനൽ തുടങ്ങുകയും അതിൽ വീഡിയോസ് പോസ്റ്റ് ചെയ്യാൻ തുടങ്ങിയതെന്നുമാണ് പുതിയ വീഡിയോയിലൂടെ ജിനി പറയുന്നത്. 2018 ഒക്ടോബർ ആയപ്പോഴേക്കും യൂസേഴ്‌സ് 1000 ലേക്ക് എത്തി.

അതിനിടെ താൻ ഗർഭിണിയായതോടെ ബെഡ് റെസ്റ്റിലായിരുന്നു. ആ സമയത്ത് വീഡിയോകളൊന്നും പോസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഒരു വർഷത്തിന് ശേഷം 2019 ഒക്ടോബറിലാണ് പിന്നീട് വീഡിയോ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. വീണ്ടുമൊരു ഒക്ടോബർ എത്തുമ്പോൾ ഒരുലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ കിട്ടിയെന്നാണ് താരസഹോദരിയിപ്പോൾ പറയുന്നത്.

സെപ്റ്റംബറിലായിരുന്നു ജിനിയുടെ ചാനൽ ഒരുലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പൂർത്തിയായത്. കുടുംബസമേതം കേക്ക് മുറിച്ച് ഈ സന്തോഷം ആഘോഷിച്ചിരിക്കുകയാണ്. ആഘോഷത്തിന് മിയയും അവളുടെ ഭർത്താവായ അപ്പുവെന്ന് വിളിക്കുന്ന അശ്വിനും ഒപ്പമുണ്ടായിരുന്ന കാര്യം കൂടി ജിനി പറഞ്ഞിരുന്നു.

കേക്ക് കട്ടിങ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഭർത്താവിന്റെ വീട്ടിൽ വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇന്റീരിയർ വർക്കുൾപ്പടെയുള്ള കാര്യങ്ങളുടെ വീഡിയോ വൈകാതെ തന്നെ പോസ്റ്റ് ചെയ്യുമെന്നും താരം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ജിനിയുടെ ചാനലിലൂടെ പലവിധ കാര്യങ്ങളാണ് പുറത്ത് വരാറുള്ളത്.

നേരത്തെ തന്നെ പാചകത്തെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമൊക്കെയുള്ള വീഡിയോകളെല്ലാം തരംഗമായിരുന്നു. അതുപോലെ ജിനി കുടുംബത്തിലെ ആഘോഷങ്ങളും യാത്രകളുടെ വീഡിയോയുമെല്ലാം പങ്കുവെക്കാറുണ്ട്.

Advertisement