ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന, നിരവധി ആരാധകരുള്ള സൂപ്പർഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി എന്ന സീരിയൽ. അടുത്തിടെയാണ് കുടുംബ സദസ്സുകളുടെ കണ്ണിനെ ഈറനണിയിച്ച ഈ സീരിയൽ അവസാനിച്ചത്.
എന്നാൽ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിരുന്നു വാനമ്പാടിയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും. സീരിയലിലെ പ്രധാന കഥാപാത്രമായ മോഹൻ കുമാറിനെ അവതരിപ്പിച്ചത് തെലുങ്ക് നടൻ സായ് കിരൺ ആയിരുന്നു.
തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ്കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. മലയാളത്തിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന ഗായിക പി സുശീലയുടെ കൊച്ചുമോനാണ് സായ് കിരൺ എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്.
ഇപ്പോഴിതാ തനിക്ക് ആരാധകരിൽ നിന്ന് നേരിട്ട ഒരു അനുഭവത്തെക്കുറിച്ച് താരം തുറന്നുപറയുകയാണ് സായ്കിരൺ. കഴിഞ്ഞ ദിവസം ഒരു സ്ത്രീ എന്റെ അടുത്തേക്ക് വന്നുവെന്നും പരിചയപ്പെടാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടിയാണവർ വന്നതെന്നും സായ് കിരൺ പറയുന്നു.
ഫോട്ടോ എടുത്ത ശേഷം എന്നെ ആലിംഗനം ചെയ്യാൻ എന്ന വണ്ണം അവർ അടുത്തേക്ക് വരികയുണ്ടായി.
വിരോധമില്ല എന്ന വിധം ഞാനും നിന്നു. എന്നാൽ അപ്രതീക്ഷിതമായി അവർ എന്നെ ദൃഢമായി കെട്ടിപ്പിടിക്കുകയും എന്റെ കവിളുകളിൽ ശക്തമായി പിച്ചുകയും സോറി എന്നുറക്കെ അലറി വിളിച്ചുകൊണ്ട് ഓടി മറയുകയും ചെയ്തു.
കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായി പോയി ഞാൻ.രാത്രി മുഴുവനും വേദന കാരണം ഹോട്ട് വാട്ടർ ബാഗ് വെയ്ക്കുകയായിരുന്നു.ഇത് മൂന്നാം തവണയാണ് ഇത്തരമൊരു സംഭവം എനിക്ക് നേരെ ഉണ്ടാകുന്നത്.
ഞാൻ ഇനി മുതൽ ആളുകളെ ദൂരെ നിർത്തി സംസാരിക്കാൻ പഠിക്കണം സായ് പറഞ്ഞു തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെയും സായ്കിരൺ തന്നെയാണ് അവതരിപ്പിച്ചത്. ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായ്കിരൺ എത്താൻ കാരണം.
35ഓളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സായ്കിരൺ ഭക്ത സീരിയലുകളിൽ കൃഷ്ണനും വിഷ്ണുവുമായി എല്ലാം തിളങ്ങിയിട്ടുണ്ട്. വിവാഹമോചിതൻ കൂടിയാണ് സായ്കിരൺ. 2010ൽ വൈഷ്ണവിയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം വേർപിരിഞ്ഞ് ഇപ്പോൾ സായ്കിരൺ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്.