മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീധരന്റെ ഒന്നാം മുറിവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവട് വെച്ച താരമാണ് നീന കുറുപ്പ്. ആ ചിത്രത്തിലെ പരിഷ്‌കാരിയായി ആമേരിക്കൻ പെൺക്കുട്ടിയെ ഇന്നും പ്രേക്ഷകർ ആരും മറന്നിട്ടില്ല.
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ അഭിനയിച്ചപ്പോഴുള്ള പരിചയം വച്ചാണ് സത്യൻ അന്തിക്കാട് നീനയെ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലേക്ക് ക്ഷണിച്ചത്. പിന്നീട് നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും നീന പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി.
മുൻനിര സംവിധായകർക്കും താരങ്ങൾക്കുമൊപ്പമെല്ലാം പ്രവർത്തിക്കാനുള്ള അവസരവും നീന കുറുപ്പിന് ലഭിച്ചിരുന്നു. പഞ്ചാബി ഹൗസ്, കയ്യൊപ്പ്, രസികൻ, പാണ്ടിപ്പട, തീവണ്ടി, ബിടെക് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ നീനാ കുറുപ്പ് ചെയ്തിട്ടുണ്ട്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമയിലാണ് അവസാനമായി നീന അഭിനയിച്ചത്.
മികച്ച അഭിനേത്രിക്ക് പുറമേ അവതാരകയായും ഈ താരം തിളങ്ങിയിരുന്നു. മിനിസ്‌ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയ താരം സിനിമയിലെത്തിയപ്പോൾ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നായികയുടെ സഹോദരിയായും കൂട്ടുകാരിയായുമൊക്കെ എത്തുന്ന നീനയേയും പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു.
അതേ സമയം വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നു നീന സീരിയലുകളിൽ നിന്നു. നീന കുറുപ്പിനെപ്പോലെതന്നെ മകളും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. 1998 ലായിരുന്നു നീനയുടെ വിവാഹം.
ഒരു മകളാണ് നീനയ്ക്ക്, പേര് പവിത്ര എന്നാണ്.
പവിത്ര ഡിഗ്രി പഠനം കഴിഞ്ഞു. ചേച്ചിയും അനിയത്തിയും പോലെയാണ് ഞങ്ങൾ അമ്മയും മകളുമെന്നാണ് നീന പറയുന്നത്. എല്ലാ കുട്ടികളും ആദ്യം പറയുന്നത് അമ്മ എന്നല്ലേ,പവിത്ര വിളിച്ചത് കാക്ക എന്നാണ്. എന്നെ നീന എന്നാണ് കുഞ്ഞുന്നാളിലേ വിളിക്കുക.
വീട്ടിലെല്ലാവരും മെലിഞ്ഞാണ് ഘർഭകാലത്ത് നാലു കിലോയേ എനിക്ക് കൂടിയുള്ളൂ. ജീൻസടക്കമുള്ള ഡ്രസ്സുകൾക്കും ചെരിപ്പിനുമെല്ലാം എനിക്കും പവിത്രയ്ക്കും ഒരേ സൈസാണ്, ശരിക്കും സിസ്റ്റേഴ്‌സിനെ പോലെയാണെന്നും നീന കുറുപ്പ് പറയുന്നു.