എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ശക്തയായ സ്ത്രീ, റിമി ടോമിയെ കുറിച്ച് മുക്ത

31

ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമിമലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി പിന്നണിഗാന രംഗത്ത് എത്തുന്നത്.

ഈ ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം റിമിയുടെ ആലാപനത്തിൽ മലയാളക്കര മുഴുവൻ നെഞ്ചിലേറ്റി. പിന്നീട് റിമിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നിരവധി സിനിമകളിൽ റിമിയെ തേടി അവസരങ്ങളെത്തി. അവതരണത്തിലും ആലാപനത്തിലും മികവ് തെളിയിച്ച റിമി, അഭിനയത്തിലും ഒരു കൈ നോക്കിയിരുന്നു. ജയറാമിന്റെ നായികയായി തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിലും റിമി അഭിനയിച്ചു.

Advertisements

അതേ സമയം സോഷ്യൽ മീഡിയകളിലും സജീവമായ താരം അടുത്തിടെയാണ് റോയ്‌സുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചത്. റിമിയെ പോലെ തന്നെ റിമിയുടെ കുടുംബവും ഏവർക്കും പ്രിയപ്പെട്ടതാണ്.

റിമി ടോമിയും മമ്മിയും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമൊക്കെ മലയാള കുടുംബ പ്രേക്ഷകർക്ക് അറിയാവുന്നതാണ്. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെ ഭർത്താവാണ് മുക്ത. ഇപ്പോൾ റിമി ടോമിയെ കുറിച്ച് മുക്ത പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആവുന്നത്.

റിമിയുടെ പിറന്നാൾ ദിനം കൂടിയായ സെപ്തംബർ 22 നാണ് നാത്തൂൻ ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നത്. ഞങ്ങളുടെ കുടുംബത്തിന്റെ ശക്തമായ നെടുംതൂൺ, എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ശക്തയായ സ്ത്രീ, നിങ്ങളെപ്പോലുള്ള ഒരു സഹോദരിയെ കിട്ടിയതിൽ സന്തോഷം, എന്നാണ് ചേച്ചിക്ക് ആശംസകൾ നേർന്നുകൊണ്ട് മുക്ത കുറിച്ചത്.

നിരവധി പേരാണ് റിമിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയത്. വർഷങ്ങളായി റിമി ടോമി പ്രേക്ഷകർക്ക് മുന്നിലുണ്ട്. ഗാനമേളകളിലൂടെ ശ്രദ്ധേയയായ റിമി ടിവി അവതാരകയായും മലയാള ടെലിവിഷൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു.തനി പാലാ സ്‌റ്റൈലിലുള്ള റിമിയുടെ സംസാരവും ഏവരുടെയും മനസ് കീഴടക്കി.

Advertisement