അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത ഇവൻ ഇനി ഇതു പോലെ ഒരു പെണ്ണിനോടും പെരുമാറരുത്: തനിക്ക് വൃത്തികെട്ട അശ്ലീല മെസേജുകൾ അയച്ച ഞരമ്പന് എട്ടിന്റെ പണികൊടുത്ത് സ്വാസിക

106

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനം കവർന്ന താരസുന്ദരിയാണ് നടി സ്വാസിക. പ്രശസ്ത സംവിധായകൻ ലാൽ ജോസ് വിധി കർത്താവായ ഒരു റിയാലിറ്റി ഷോയിലൂടെയാണ് സ്വാസിക അഭിനയരംഗകത്തേക്ക് എത്തുന്നത്.

തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടി. ഇപ്പൊൾ സീരിയൽ മേഖലയിലാണ് നടി കൂടുതൽ സജീവം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട് നടി.

Advertisements

നടിയുടെ മിക്ക ഫോട്ടോകൾക്ക് താഴെയും മോശമായ രീതിയിലുള്ള കമന്റുകൾ വരാറുണ്ട്. എന്നാൽ ഇത് പലപ്പോഴും നടി അവഗണിക്കുകയാണ് പതിവ്. ഇപ്പോൾ ഇതാ തന്റെ ഇൻബോക്‌സിൽ മോശം മെസ്സേജ് അയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടുകയാണ് താരം. അനന്തു അതിൽ ഇന്ന് പേരുള്ള ഒരു അക്കൗണ്ടിൽ നിന്നും ആണ് നടിക്ക് മോശം മെസ്സേജുകൾ ലഭിച്ചത്.

ഇയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി അറിയിച്ചു. കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്.

ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക. സ്വാസിക ഫേസ്ബുക്കിൽ കുറിച്ചു. മോശ മെസ്സേജ് അയച്ച വ്യക്തിയുടെ പ്രൊഫൈൽ ലിങ്ക് സഹിതമാണ് നടി പോസ്റ്റ് പങ്കുവെച്ചത്.

ബഹറിനിൽ അക്കൗണ്ടന്റായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളായി കോട്ടയം ജില്ലയിലെ മുവ്വാറ്റുപുഴയിൽ ആണ് സ്വാസിക ജനിച്ചത്. പൂജ വിജയ് എന്നാണ് ശരിയായ പേര്. സിനിമയ്ക്ക് വേണ്ടി സ്വാസിക എന്ന പേര് സ്വീകരിക്കുകയായിരുന്നു.

മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും സാഹിത്യത്തിൽ ബിരുദമെടുത്തു. 2009 ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേയ്‌ക്കെത്തുന്നത്. 2010 ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി.

തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അയാളും ഞാനും തമ്മിൽ പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിവ സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.

സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിയ്ക്കുന്നത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സജീവമാണ് സ്വാസിക.

Advertisement