കാവ്യ മാധവന് ബെർത്ത്ഡേ സർപ്രൈസ് കൊടുത്ത് മീനാക്ഷിയും ദിലീപും: പൊട്ടിച്ചിരിച്ച് സന്തോഷത്തിൽ കാവ്യ

225

മലയാളികളുടെ ഇഷ്ട്ട നായികമാരിൽ ഒരാളായിരുന്ന കാവ്യ മാധവന് ഇന്ന് മുപ്പത്തിയാറാം ജന്മദിനം. സിനിമയിൽ ബാലതാരമായാണ് തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലുമഭിനയിച്ചിട്ടുണ്ട്. 2009 ഫെബ്രുവരി 5 നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി.

Advertisements

തുടർന്ന് 2016 നവംമ്പർ 25 നാണ് മലയാളത്തിന്റെ ജനപ്രിയ നായകൻ നടൻ ദിലീപിനെ കാവ്യ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ മഹാലക്ഷ്മി എന്ന ഒരു മകളുമുണ്ട്. അതേ സമയം ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന് കുടുംബിനിയായി മാറിയ കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ പോലും സജീവമല്ല. ഏറ്റവും ഒടുവിലായി 2019ഡിസംബറിൽ മഹാലക്ഷ്മിയുടെയും ദിലീപിന്റെയും ഈ ചിത്രമാണ് കാവ്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകളുടെ ആദ്യ ചിത്രം പോലും കുഞ്ഞിന്റെ ആദ്യ പിറന്നാളിനാണ് താരദമ്പതികൾ പുറത്തു വിട്ടത്. ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്.

അതേ സമയം സെപ്തംബർ 19 ശനിയാഴ്ച ജന്മദിനം ആഘോഷിക്കുന്ന കാവ്യക്ക് ആശംസകളുമായി താരങ്ങളെത്തിയിരുന്നു. കാവ്യയ്ക്ക് വേണ്ടി ദിലീപും മകൾ മീനാക്ഷിയും ഒരുക്കിയ പിറന്നാളാഘോഷത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. കേക്ക് മുറിക്കുന്നതിന് മുൻപ് മെഴുകുതിരി ഊതി കെടുത്താൻ ശ്രമിക്കുന്ന കാവ്യയെ ആണ് വീഡിയോയിൽ കാണിക്കുന്നത്. ചുറ്റും നിൽക്കുന്നവർ ചിരിക്കുന്നുണ്ടെങ്കിലും തുടക്കത്തിൽ കാവ്യയ്ക്കും കാര്യം മനസിലായില്ല.

ഊതി കെടുത്തിയ മെഴുകുതിരികൾ പിന്നെയും തെളിഞ്ഞ് വരികയായിരുന്നു.അവസാനം എല്ലാം ഊതി കെടുത്തി വിജയിച്ചെന്ന് കരുതി നിൽക്കുമ്പോൾ വീണ്ടും തിരി തെളിഞ്ഞ് വന്നു. ഇതോടെ തനിക്ക് ഒരു പണി ഒരുക്കിയതാണെന്ന് മനസിലാക്കിയ കാവ്യയുടെ ക്ഷമ നശിച്ചെങ്കിലും സന്തോഷത്തോടെ പൊട്ടിച്ചിരിക്കുകയായിരുന്നു നടി.

കാവ്യക്ക് ബെർത്ത്ഡേ സർപ്രൈസ് കൊടുത്ത് മീനാക്ഷിയും ദിലീപും എന്ന ക്യാപ്ഷനിലായിരുന്നു വീഡിയോ എത്തിയത്. കാവ്യയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ സുജ കാർത്തിക അടക്കമുള്ളവരെ വീഡിയോയിൽ വ്യക്തമായി കാണാം.

ഒരു യൂട്യൂബ് ചാനൽ പുറത്ത് വിട്ടിരിക്കുന്ന ഈ ആഘോഷം പിറന്നാളിന്റേത് തന്നെയാണോ എന്ന കാര്യത്തെ കുറിച്ച് കൂടുതൽ വ്യക്തമല്ല. ദിലീപ് കാവ്യ വിവാഹ വാർഷികത്തിന് നടത്തിയ പാർട്ടിയ്ക്കിടെയുള്ളതാണെന്നും ചിലർ സൂചിപ്പിക്കുന്നുണ്ട്.

ചെന്നൈയിൽ പഠനത്തോട് അനുബന്ധിച്ച് ആയിരുന്നു മീനാക്ഷി എന്നാൽ കൊറോണ ആയതിനാൽ പഠനം താൽക്കാലികമായി നിർത്തിയിരിക്കുന്നതിനാൽ മീനാക്ഷി ഇപ്പോൾ പത്മസരോവരം വീട്ടിലുണ്ട് അടുത്തമാസം ആണ് മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാൾ. കാവ്യ രണ്ടാമതും ഗർഭിണിയാണെന്നുള്ള വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു.എന്നാൽ അത് കുടുംബാംഗങ്ങളാരും ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

നീലേശ്വരം ജിഎൽപി സ്‌കൂളിലും രാജാസ് ഹൈസ്‌കൂളിലും പഠിച്ച കാവ്യ മാധവൻ നന്നേ ചെറുപ്പത്തിൽ തന്നെ കലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്.

കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു. പി മാധവൻ ശ്യാമള ദമ്പതികളുടെ മകളായ കാവ്യയുടെ ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനറാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം.

Advertisement