ഇൻസർട്ട് ചെയ്തില്ലെങ്കിലും കുഴപ്പമില്ല ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ എന്ന് ചോദിച്ച് എന്നോട് മോശമായി പെരുമാറിയയാളാണ് സിദ്ദിഖ്: തുറന്നടിച്ച് നടി രേവതി സമ്പത്ത്

100

കൊച്ചിയിൽ നടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ താരങ്ങൾ കൂറ് മാറിയ പശ്ചാത്തലത്തിൽ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. അവസാനമായി കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായ സിദ്ദിഖും ഭാമയുമാണ്.

എന്നാൽ ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടിയും സാമൂഹ്യപ്രവർത്തകയുമായ രേവതി. നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായിട്ടാണ് രേവതി സമ്പത്ത് രംഗത്തെത്തിയത്. ദിലീപ് നടി വിഷയത്തിൽ കൂറുമാറിയ സിദ്ദിഖിനെ വിമർശിച്ചു കൊണ്ട് രേവതിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.

Advertisements

ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല ,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് എന്നായിരുന്നു രേവതി ഫേസ്ബുക്കിൽ കുറിച്ചത്.

രേവതി സമ്പത്തിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല, ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല.

നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിന്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും. സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ ലജ്ജയില്ലേ !

അതേ സമയം പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും പ്രത്യേക കോടതിയിലെ വിചാരണയ്ക്കിടെ കൂറുമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ ദിലീപും ആ നടിയും തമ്മിൽ തർക്കമുണ്ടായെന്നായിരുന്നു.

ഇവർ നേരത്തേ നൽകിയ മൊഴിയെന്നും വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ഇത്തരമൊരു സംഭവമുണ്ടായതായി ഇവർ സ്ഥിരീകരിക്കാൻ തയ്യാറായില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

Advertisement