ചൂഷണം ചെയ്തതടക്കം എന്നോട് ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല; സ്വന്തം അമ്മയ്ക്കെതിരെ തുറന്നടിച്ച് നടി സംഗീത

83

മലയാളത്തിലടക്കം മിക്ക തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി നിന്ന താരസുന്ദരിയാണ് നടി സംഗീത ക്രിഷ്. സിനിമകൾക്ക് പുറമെ ചാനലുകളിൽ റിയാലിറ്റി ഷോ ജഡ്ജായും അവതാരകയുമായൊക്കെ സംഗീത എത്തിയിരുന്നു.

നടൻ ആര്യയുടെ ഏറെ വിവാദമായ എങ്ക വീട്ട് മാപ്പിളെയുടെ അവതാരകയും സംഗീതയായിരുന്നു. എപ്പോഴും വളരെ സന്തോഷത്തിൽ കാണപ്പെടുന്ന താരത്തിന്റെ വ്യക്തിജീവിതം പക്ഷെ അത്ര സന്തോഷം നിറഞ്ഞതല്ല.
ജീവിതത്തിൽ നേരിടേണ്ടിവന്ന വലിയ ചൂഷണത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞത് വീണ്ടും വൈറലാവുകയാണ് ഇപ്പോൾ. തന്റെ സ്വന്തം അമ്മ തന്നോട് കാട്ടിയ ക്രൂരതകളെക്കുറിച്ചാണ് സംഗീത കുറിപ്പുമായി അന്ന് രംഗത്തെത്തിയത്.

Advertisements

സംഗീതയുടെ കുറിപ്പ് ഇങ്ങനെ

പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളിൽ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതൽ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. എല്ലാ ബ്ലാങ്ക് ചെക്കുകളിലും എന്നെക്കൊണ്ട് ഒപ്പ് വെപ്പിച്ചതിനും നന്ദി. ജീവിതത്തിൽ ഒരിക്കൽപോലും ജോലിക്ക് പോകാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി.

Also Read
സീരിയസ് ആയ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്, രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു: ബീന ആന്റണി

നിങ്ങളുടെ തീരുമാനങ്ങൾക്ക് വഴങ്ങാതെ വന്നതോടെ നമ്മുടെതന്നെ വീട്ടിൽ എന്നെ തളച്ചിട്ടതിന് നന്ദി. ഞാൻ എന്റെ വഴി സ്വയം തിരഞ്ഞെടുക്കുന്നതുവരെ എന്നെ വിവാഹം കഴിപ്പിക്കാതിരുന്നതിനും നന്ദി. നിരന്ദരം എന്റെ ഭർത്താവിനെ ശല്യപ്പെടുത്തുന്നതിനും അതുവഴി എന്റെ കുടുംബസമാധാനം ഇല്ലാതാക്കുന്നതിനും നന്ദി. ഒരു അമ്മ എങ്ങനെ ആകരുതെന്ന് എന്നെ പഠിപ്പിക്കുന്നതിന് നന്ദി.

ഏറ്റവുമൊടുവിൽ, ഈ വ്യാജ പ്രചരണങ്ങൾക്കും പുതിയ കുറ്റപ്പെടുത്തലുകൾക്കും നന്ദി. കാരണം, ആരോടും മിണ്ടാട്ടമില്ലാതെ കഴിഞ്ഞിരുന്ന പെൺകുട്ടിയിൽ നിന്നും രണമായിട്ടുണ്ട്.

Also Read
ഫഹദിന്റെ കണ്ണുകളിൽ എന്തോ ഒരു കുരുക്ക് ഉണ്ടായിരുന്നു, അത് എന്നെയും കുടുക്കി, ബാംഗ്ലൂർ ഡെയ്സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റിൽ സ്റ്റക്കായി പോയിരുന്നു: തുറന്നു പറഞ്ഞ് നസ്‌റിയ

അതിന് എന്നും നിങ്ങളോട് സ്‌നേഹമുണ്ടാകും. ഒരു ദിവസം നിങ്ങൾ നിങ്ങളുടെ ഈഗോയിൽ നിന്നും പുറത്തു വരും, ഇറപ്പായും എന്നെക്കുറിച്ചോർത്ത് അഭിമാനിക്കും. മകൾ തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് സംഗീതയുടെ അമ്മ നേരത്തെ രംഗത്തെത്തിയിരുന്നു.

ഇതേത്തുടർന്ന് സംഗീതയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം മോശമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് തന്റെ ഭാഗം വ്യക്തമാക്കി നടി രംഗത്തെത്തിയിരിക്കുന്നത്.

Advertisement