എല്ലാ ഗുണങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ സൗന്ദര്യം കൂടി ചേർന്ന ഒരു കിടിലൻ സൂപ്പർസ്റ്റാർ: ദുൽഖർ സൽമാനെ കുറിച്ച് മധുബാല

108

മധുബാല എന്നു കേൾക്കുമ്പോൾ റോജയിലെയും യോദ്ധയിലെയുമൊക്കെ കണ്ണുകൾ കൊണ്ടു ചിരിക്കുന്ന സുന്ദരിനായിക പ്രേക്ഷകരുടെ മനസ്സിലേക്കു കയറി വരും. ഒരു കാലത്ത് തെന്നിന്ത്യയിലെ വിലയേറിയ നായികാതാരമായിരുന്നു മധുബാല.1991ൽ അഴകൻ എന്ന തമിഴ് സിനിമയിലൂടെ സിനിമാലോകത്തേക്കെത്തിയ താരമാണ് മധുബാല രഘുനാഥ് എന്ന മധുബാല. പിന്നീട് മണിരത്‌നത്തിന്റെ റോജയിലൂടെ തെന്നിന്ത്യയിൽ തന്നെ ഏറെ ശ്രദ്ധേയയായ താരമായി മധുബാല മാറി. റോജ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ട്ടികാകൻ മധുബാലയ്ക്കായി.

ശേഷം തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ലഭിക്കുകയുണ്ടായി. എല്ലാ ഭാഷാകളിലും സിനിമ പ്രേമികൾ എന്നും ഓർത്ത് വെക്കുന്ന രീതിയിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഇന്ത്യയിലെ തന്നെ ചുരുക്കം ചില നടിമാരിൽ ഒരാളാണ് മധുബാല.

Advertisements

2016ന് ശേഷം സിനിമാലോകത്ത് നിന്ന് കുറച്ച് നാൾ വിട്ട് നിന്ന താരം കഴിഞ്ഞ വർഷം മുതലാണ് സിനിമയിൽ സജീവമായി തുടങ്ങിയത്. മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മധുബാല സിനിമ ഇൻഡസ്ട്രിയിലേക്ക് രംഗ പ്രവേശനം നടത്തുന്നത്.

പിന്നിട് മലയാളത്തിൽ മമ്മൂട്ടി ചിത്രമായ നീലഗിരിയിൽ നായികയായി താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. പഴയകാല മലയാള സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് മലയാളത്തിൽ വലിയ ഒരു ബ്രെക്ക് എടുക്കുകയായിരുന്നു. 2014 ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രമായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലാണ് മലയാളികൾ പിന്നീട് മധുബാലയെ കണ്ടത്.

ഇപ്പോഴിതാ ദുൽഖർ സൽമാനെ കുറിച്ച് മധുബാല ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാധാരണ യുവനടന്മാരെ പോലെ ഫൈറ്റും ഡാൻസും മാത്രമല്ല അഭിനയത്തിലും നല്ല കഴിവുള്ള നടന്നാണ് ദുൽഖർ സൽമാൻ എാണ് മധുബാല പറയുന്നത്.

എല്ലാ ഗുണങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ സൗന്ദര്യം കൂടി ചേർന്നപ്പോൾ ഒരു സൂപ്പർസ്റ്റാറായി ദുൽഖർ മാറുകയായിരുന്നു എന്ന് മധുബാല വ്യക്തമാക്കി. തന്റെ ആദ്യ സിനിമയിലെ നായകൻ മമ്മൂട്ടിയായിരുന്നു എന്നും 20 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകന്റെയൊപ്പം അഭിനയിച്ചത് യാദൃശ്ചികമെന്ന് പറയണമോ എന്ന് അറിയില്ല എന്ന് മധുബാല പറഞ്ഞു.

ഇതൊരു ഭാഗ്യത്തിന്റെ അടയാളം ആണെന്നും മമ്മൂട്ടിയെ പോലെ ഒരു ഗ്രേറ്റ് ആക്ടറാണ് ദുൽഖറെന്ന് താരം പറയുകയായിരുന്നു. ഒരേ സമയം പരമ്പരാഗത ശൈലിയും മോഡേൺ സ്‌റ്റൈലും പിന്തുടരുന്ന ആളാണ് ദുൽഖറെന്ന് മധുബാല വ്യക്തമാക്കി.

കുക്കു കോഹ്ലിയുടെ ഹിന്ദി സൂപ്പർഹിറ്റായ ഫൂൽ ഔർ കാണ്ഡേ (1991), മണിരത്‌നത്തിന്റെ തമിഴ് ചിത്രമായ റോജ (1992), കെ. രാഘവേന്ദ്ര റാവു തെലുങ്ക് ഹിറ്റ് ചിത്രമായ ആൾരി പ്രിയു (1992), സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ (1992), എസ് ശങ്കറിന്റെ തമിഴ് സൂപ്പർഹിറ്റ് ജെന്റിൽമാൻ (1993), ഒറ്റയാൾ പട്ടാളം, നീലഗിരി, എന്നിവയാണ് മധുബാലയുടെ പ്രധാന ചിത്രങ്ങൾ.

Advertisement