മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം പൃഥ്വിരാജും ദുൽഖർ സൽമാനും വിജയിയും സൂര്യയും: ആവേശം കൊണ്ട് ആരാധകർ

17

മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും സൂപ്പരങ്ങളായ പൃഥ്വിരാജും ദുൽഖർ സൽമാനും ഒപ്പും തമിഴകത്തിന്റെ യുവ സൂപ്പർ താരങ്ങളായ വിജയിയും സൂര്യയും ഒന്നിച്ചെത്തിയാൽ എങ്ങിനെയിരിക്കും. ഇപ്പോഴിതാ അങ്ങനെ സംഭവിച്ചിരിക്കുകയണ്. പക്ഷേ ഇത് ഒരു സിമയയ്ക്ക് വേണ്ടിയല്ല.

ഒരു അനിമേഷൻ വീഡിയോയിലാണ് താരങ്ങളെല്ലാം കൂടി ഒന്നിച്ചെത്തുന്നത്. ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന കൊവിഡ് വൈറസിനെ തുരത്താനായി ഇറക്കിയ അനിമേഷൻ വീഡിയോയിലാലണ് മലയാള തമിഴ് സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തുന്നത്.

Advertisements

കതിർ എഡിറ്റ്‌സ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, സൂര്യ, വിജയ് എന്നീ താരങ്ങളെയാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്.

മമ്മൂട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് ഷൈലോക്ക് എന്ന ചിത്രത്തിലെ ഗെറ്റപ്പിലാണ് . ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗെറ്റപ്പിൽ പൃഥ്വിയും എത്തുന്നു.

വിജയ് ജില്ലയിലെ ശക്തിയായും സൂര്യയുടെ 24 ലെ കഥാപാത്രവും ബോധിധർമ്മനും വീഡിയോയിൽ എത്തുന്നു. കൊറോണ വൈറസുമായി നേർക്കുനേർ പോരാടുന്ന താരങ്ങൾ ഒടുവിൽ വിജയം നേടുകയാണ്.

ക്ലൈമാക്‌സിൽ ഒരു ഗംഭീര ട്വിസ്റ്റും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ താനോസും ശക്തിമാനും തമ്മിലുള്ള പോരാട്ടത്തിന്റെ അനിമേഷൻ വീഡിയോയും കതിർ ഒരുക്കിയിരുന്നു. ഇതും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഭൂമിയിലെത്തുന്ന താനോസിനെ ശക്തിമാൻ എതിരിടുകയും കനത്ത പോരട്ടത്തിലൂടെ പരാജയ പെടുത്തുകയും ചെയ്യുന്നതായിരുന്നു പ്രമേയം ആയിരുന്നു ആ വീഡിയോയിൽ.

Advertisement