ദുൽഖറിന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ആദ്യം തീരുമാനിച്ചത് ജയറാമിന്റെ മകൾ മാളവികയെ, പക്ഷേ പിന്നീട് സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തൽ

66

മലയാളത്തിന്റെ മാതൃകാ താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടേയും മക്കളാണ് കാളിദാസും മാളവികയും. ഇതിൽ കാളിദാസ് മലയാളം, തമിഴ് എന്നീ ഭാഷകളിൽ നായകനായി ഇപ്പോൾ സജീവമാണ്.

അതേ സമയം മാളവിക ഇതുവരേയും സിനിമയിൽ എത്തിയിട്ടില്ല. എന്നാൽ ജയറാമും മാളവികയും ചേർന്ന് അഭിനയിച്ച ഒരു പരസ്യം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതനാൽ തന്നെ ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ മലയാള സിനിമയിലെക്കുള്ള വരവിനെ സിനിമ പ്രേമികൾ ഇപ്പോൾ കാത്തിരിക്കുകയാണ്.

Advertisements

എന്നാൽ അടുത്തിടെ സൂപ്പർഹിറ്റായ ഒരു സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നത് മാളവിക ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൽ. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ആയിരുന്നു മാളവിക അഭിനയിക്കേണ്ടിയിരുന്നത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശന് പകരം ആദ്യം കാസ്റ്റ് ചെയ്തിരുന്നത് ചക്കിയെ ആയിരുന്നുവെന്ന് അടുത്തിടെ നടന്ന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ ജയറാം തന്നെയാണ് വെളിപ്പെടുത്തിയത്.

സമീപകാലത്ത സൂപ്പർ ഹിറ്റായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ നായിക വേഷത്തിൽ അനൂപ് സത്യൻ ആദ്യം കണ്ടിരുന്നത് മാളവികയെയായിരുന്നു എന്നായിരുന്നു ജയറാം വ്യക്തമാക്കിയത്. പിന്നീട് ഇക്കാര്യം വ്യക്തമാക്കി മാളവികയും രംഗത്തെത്തി.

താൻ എന്തുകൊണ്ട് ആ ചിത്രം സ്വീകരിച്ചില്ല എന്ന കാരണവും മാളവിക തുറന്ന് പറഞ്ഞത് ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള പക്വത ഇതുവരെ തനിക്ക് വന്നട്ടില്ലയെന്നും പക്വത വന്നു എന്ന ബോധ്യം തനിക്ക് വരുമ്പോൾ നല്ല ഓഫറുകൾ സ്വീകരിക്കുമെന്ന് ചക്കി വ്യക്തമാക്കി.

താനിപ്പോൾ മോഡലിങാണ് കൂടുതലായി ചെയ്യുന്നതെന്ന് താരം കൂട്ടിച്ചേർത്തു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തത് പ്രിയദർശന്റെ മകളായ കല്യാണിയാണ്. സൂപ്പർതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി, മുൻകാല നായിക നടി ശോഭന, കുഞ്ഞിക്ക ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയായിരുന്നി അനൂപ് സത്യൻ വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്തത്.

വെയ്ഫറർ ഫിലിംസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ തന്നെയായിരുന്നു. കോമഡി ഡ്രാമ എന്ന ജോണറിൽ അണിയിച്ചൊരുക്കിയ ചിത്രം നിരൂപക പ്രശംസകൾ നേടുകയും ബോക്‌സ് ഓഫീസിൽ വലിയ വിജയവും നേടിയെടുത്തിരുന്നു.

Advertisement