എന്ത് കഴിച്ചാലും വണ്ണം വെക്കാത്ത പ്രകൃതമായിരുന്നു മുൻപ്, എന്നാൽ ഇപ്പോഴങ്ങനല്ല: തുറന്നു പറഞ്ഞ് ആര്യ

32

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അവതാരകയും നടിയുമായ ആര്യ. ബഡായി ആര്യ എന്നാണ് താരം അറിയപ്പെടുന്നത് തന്നെ.

ഏഷ്യാനെറ്റിലെ തന്നെ റിയാലിറ്റിഷോയായ ബിഗ്‌ബോസ് മലയാളത്തിൽ എത്തിയതോടെ താരത്തിന് നിരവധി വിമർശകരാണ് ഉണ്ടായത്. ബിഗ്‌ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയിൽ പ്രേക്ഷകർ വിമർശിച്ചിരുന്നു. തന്റെ കുടുംബത്തിനെതിരെയും പലതരത്തിലുളള വിമർശനങ്ങൾ എത്തിയതോടെ താരം സൈബർ സെല്ലിൽ പരാതിയും നൽകിയിരുന്നു.

Advertisements

അതേ സമയം ഇടയ്ക്കിടെ തന്റെ വിശേഷങ്ങൾ പങ്കുവച്ച് ആര്യ സോഷ്യൽമീഡിയയിൽ എത്താറുണ്ട്. അടുത്തിടെ ബിഗ് ബോസിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ ആര്യ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം ആര്യ മറുപടി നൽകിയിരുന്നു. ബിഗ് ബോസിൽ ഏറെയിഷ്ടം ആരെയാണെന്നുള്ള ചോദ്യമായിരുന്നു ആദ്യമെത്തിയത്. അത് ബിഗ് ബോസിനെത്തന്നെയാണെന്ന മറുപടിയാണ് താരം നൽകിയത്.

രൂപമില്ലാത്ത ശബ്ദം മാത്രമുള്ള ബിഗ് ബോസിനെ ഏറെയിഷ്ടമാണ് പരിപാടിയിൽ നിന്നും തിരിച്ചെത്തിയതിന് ശേഷം ഏറെ മിസ്സ് ചെയ്തതും ആ ശബ്ദമായിരുന്നുവെന്ന് താരങ്ങളെല്ലാവരും പറഞ്ഞിരുന്നു. ജീവിതത്തിൽ സന്തോഷിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമായ അനുഭവങ്ങൾ ഉണ്ടാവും. വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് അധികം ആലോചിക്കാറില്ലെന്നും ആര്യപറയുന്നു.

അത് ഒരു സൈഡിലൂടെ പോവട്ടെയെന്ന നിലപാടാണ് തന്റേതെന്ന് ആര്യ പറയുന്നു. സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. മുൻപ് എന്ത് കഴിച്ചാലും വണ്ണം വെക്കാത്ത പ്രകൃതമായിരുന്നു. ഇപ്പോഴത് മാറിത്തുടങ്ങി. ആ സമയത്താണ് യോഗ ചെയ്യുന്നത്.

കിട്ടുന്ന പ്രൊഡക്ടെല്ലാം ഉപയോഗിക്കുന്ന രീതിയായിരുന്നു മുൻപുണ്ടായിരുന്നത് ഇപ്പോൾ അതും മാറ്റിയെന്നും ആര്യ പറഞ്ഞിരുന്നു. തൻരെ കുഞ്ഞിന്റെ കൂടെയിരിക്കുമ്പോഴാണ് തനിക്കേറെ സന്തോഷും സമാധാനവും ലഭിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു.

ലൂസിഫറിലെപ്പോലെ വെളുത്ത മുണ്ടും ഷർട്ടുണിഞ്ഞുള്ള ലാലേട്ടനെയാണോ നിങ്ങൾ ബിഗ് ബോസിൽ കണ്ടത്. അല്ലല്ലോ, താരതമ്യപ്പെടുത്തുകയല്ല. ബഡായി ബംഗ്ലാവ് സ്‌ക്രിപറ്റഡ് പരിപാടിയാണ്. അതിലെ കഥാപാത്രമായ ആര്യ അങ്ങനെയാണ്. അത് കണ്ട് യഥാർത്ഥ ജീവിതത്തിലും ഞാനങ്ങനെയാണ് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്.

ബിഗ് ബോസിന് ശേഷം രജിത് കുമാറിനെ കണ്ടിരുന്നോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. ഇല്ലെന്നുള്ള മറുപടിയായിരുന്നു ആ്ര്യ നൽകിയത്. വീഡിയോ കോൾ ചെയ്ത് സംസാരിച്ചിരുന്നു. ഏറെ പ്രിയപ്പെട്ട രണ്ടുപേർ ജീവിതത്തിൽ തനിക്കേറെ പ്രിയപ്പെട്ട രണ്ടുപേരെക്കുറിച്ചും ആര്യ സംസാരിച്ചിരുന്നു.

അച്ഛൻ കഴിഞ്ഞാൽ ഇഷ്ടമുള്ള രണ്ടുപേർ ഇവരാണ്. അതിലൊന്ന് റോയ ആണ്. മറ്റെയാളെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. അദ്ദേഹത്തെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു.

Advertisement