മധുരം ഉപേക്ഷിച്ചു, രാവിലെയും വൈകിട്ടും ഷട്ടിൽ കളിച്ചു: താൻ തടി കുറച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി അന്ന രേഷ്മ രാജൻ

429

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജൻ. ആദ്യ സിനിമയിലെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി കൈനിറയെ അവസരങ്ങളെത്തി.

തടി കുറയ്ക്കുക എന്നതാണ് കേരളത്തിൽ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന്. പലരും പല വഴികൾ ചെയ്താണ് തടി കുറയ്ക്കാറുള്ളത്. ചിലർ കഴിച്ചുകൊണ്ടിരുന്നത് നിർത്തി പൂർണമായ ഭക്ഷണം കഴിക്കാതെ ഒടുവിൽ വേറെ ചില ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടി വരാറുണ്ട്.

Advertisements

മറ്റു ചിലർ കൃത്യമായ വ്യായാമങ്ങൾ ചെയ്തും ജിമ്മിൽ പോയുമൊക്കെ തടി കുറക്കാറുണ്ട്. തടി ഏറ്റവും കൂടുതൽ പ്രശ്‌നം ഉണ്ടാക്കുന്നത് സിനിമയിൽ അഭിനയിക്കുന്നവരെയാണ്. നടിനടന്മാർ ഇത്തരത്തിൽ മേക്കോവറുകൾ നടത്തുമ്പോൾ എപ്പോഴും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.

നടിമാരാണ് കൂടുതലായി തങ്ങളുടെ ശരീരം നോക്കാറുള്ളത്. വിവാഹശേഷം ഇത്തരത്തിൽ തടി കൂടാതെ ഇരിക്കാൻ കൃത്യമായ വ്യായാമങ്ങൾ ചെയ്യും എല്ലാവരും. അത്തരത്തിൽ ജിമ്മിൽ ഒന്നും പോകാതെ തടി കുറച്ചിരിക്കുകയാണ് നടി അന്ന രേഷ്മ രാജൻ എന്ന അന്ന രാജൻ.

അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്നക്ക്. ഇപ്പോളിതാ തന്റെ മേക്കോവറിനെക്കഉറിച്ച് തുറന്നുപറയുകയാണ് അന്ന. തന്റെ തടി കുറച്ചതിനെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അന്ന വെളിപ്പെടുത്തിയിരിക്കുകയാണ്.

അന്ന രേഷ്മ രാജന്റെ വാക്കുകൾ ഇങ്ങനെ:

അയ്യപ്പനും കോശിയും ചെയ്യുന്ന സമയം മുതൽ മറ്റൊരു ചിത്രത്തിന് വേണ്ട തടി കുറയ്ക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കൊറോണ വന്നതോടെ പ്ലാൻ എല്ലാം മാറുകയായിരുന്നുഇനി ഈ പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞിട്ട് തുടങ്ങാം എന്നും കരുതി.

ലോക്ക് ഡൗൺ കാലത്ത് ജീവിത ശൈലി മാറിയപ്പോൾ അതിനോടൊപ്പം ശരീരവും മാറി. എങ്കിലും ആരോഗ്യകാര്യങ്ങളിൽ കുറച്ച് കൂടി ശ്രദ്ധിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗൺ ആയപ്പോൾ പ്രതേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. ആകെ ബോറായിരുന്നു.

എപ്പോഴും ഫോണിൽ നോക്കിയിരിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ചേട്ടന്റെ കൂടെ ഷട്ടിൽ കളിക്കാൻ തീരുമാനിച്ചു. അങ്ങനെ ഞാനും ചേട്ടനും കൂടി കളിച്ചുതുടങ്ങി. ഇപ്പോൾ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഷട്ടിൽ കളിക്കും.

അതുകൂടാതെ മധുരം കഴിക്കുന്നത് കുറച്ചു. എന്റെ ഭക്ഷണശൈലി മാറ്റി. എല്ലാം കൂടിയായപ്പോൾ വന്ന മാറ്റമാണ് ഇപ്പോൾ കാണുന്നത്. ഇപ്പോഴും മധുരം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളായിരുന്നു ഞാൻ. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് മധുര പലഹാരങ്ങൾ കഴിക്കാനായിരുന്നു. ഇപ്പോൾ ആ ശീലമൊക്കെ ഞാൻ മാറ്റി. ഫോട്ടോയ്ക്ക് കമന്റുകൾ വന്നപ്പോഴാണ് നല്ല മാറ്റമുണ്ടായിയെന്ന് എനിക്കും തോന്നിയതെന്നും അന്ന പറയുന്നു.

Advertisement