തന്റെ സിനിമകൾ കണ്ട് ഭാര്യ പ്രിയ തീയേറ്ററിലിരുന്നു കൂവിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

60

ഫാസിലിന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടി സിനിമ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. തന്റെ ആദ്യ സിനിമ തന്നെ ഇൻഡസട്രി ഹിറ്റായി മാറി.

അതോടെ കുഞ്ചാക്കോ ബോബനെ തേടി ഒരുപാട് അവസരങ്ങൾ എത്തുകയും തൊട്ടു പിന്നാലെ എത്തിയ നക്ഷത്രത്താരാട്ട്, നിറം തുടങ്ങി സിനികളും തകർപ്പൻ ഹിറ്റായതോടെ റൊമാന്റിക് ഹിറോ ഇമേജ് ചാക്കോച്ചന് ലഭിക്കുകയും ചെയ്തു. എന്നൽ ചോക്ലേറ്റ് ബോയി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന കുഞ്ചാക്കോ ബോബന്റെ ചില ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുകയും പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു.

Advertisements

തന്റെ രണ്ടാം വരവിൽ മികച്ച വേഷങ്ങൾ ലഭിച്ച ചാക്കോച്ചൻ എല്ലാത്തരം റോളുകളും ചെയ്യുന്ന ഒരു നടനായി മാറിയിരിരുന്നു. ഇപ്പോഴിതാ തന്റെ സിനിമകൾ വിലയിരുത്തുന്ന ജഡ്ജിയാണ് ഭാര്യ പ്രിയ എന്നാണ് ചാക്കോച്ചൻ പറയുന്നത്.

പ്രിയ സിനിമ കണ്ടിട്ട് സത്യസന്ധമായി അഭിപ്രായം പറയാറുണ്ടന്നും എന്നാൽ പലരും അത് ചെയ്യാറില്ലന്നും കുഞ്ചാക്കോ പറയുന്നു. തന്റെ മോശം സിനിമകൾ വന്നപ്പോൾ തിയേറ്ററിൽ ഇരുന്ന് പ്രിയ കൂവിയിട്ടുണ്ടെന്നും ചാക്കോച്ചൻ വെളിപ്പെടുത്തുന്നു.

തന്റെ ടേക്ക് ഓഫ് എന്ന സിനിമ റിലീസ് ചെയ്തപ്പോൾ താൻ കോട്ടയത്ത് ഇരുന്നാണ് സിനിമ കണ്ടതെന്നും സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം പലരും നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്നാൽ എറണാകുളം തിയേറ്ററിൽ ഇരുന്ന് സിനിമ കാണുന്ന ഭാര്യ പ്രിയുടെ വിലയിരുത്തൽ സിനിമ കഴിഞ്ഞിട്ടും തന്നെ അറിയിച്ചില്ല.

ഇടയ്ക്ക് ഫോണിൽ നോക്കിയെങ്കിലും മെസ്സേജ് ഒന്നും വരാത്തത് കൊണ്ട് ടെൻഷനായി പോയെന്നും കുഞ്ചാക്കോ പറയുന്നു. പ്രിയേ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫാണെന്ന് അറിഞ്ഞപ്പോൾ ടെൻഷൻ കൂടിയെന്നും എന്നാൽ കുറച്ച് കഴിഞ്ഞ് പ്രിയ ഫോണിൽ മെസ്സേജ് അയച്ചു.

സിനിമ കലക്കി എന്നൊക്കെ പറഞ്ഞെന്നും എന്നാൽ എന്താ ഫോണ് വിളിക്കാഞ്ഞതെന്ന് ചോദിച്ചപ്പോൾ സിനിമയിലെ രംഗങ്ങൾ കണ്ട് ഇമോഷണലായി കരഞ്ഞു പോയെന്നും പ്രിയ മറുപടി നൽകിയെന്നും കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തുന്നു.

Advertisement