തന്റെ ആത്മമിത്രം ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം കാരണവർ സ്ഥാനത്ത് നിന്നു നടത്തി താരരാജാവ് മോഹൻലാൽ

40

മലയാളസിനിമയുടെ താരരാജാവ് മോഹൻലാലിന്റെ സന്തത സഹചാരിയും ഉറ്റ സുഹൃത്തുമാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ സിനിമകൾ ഒട്ടുമിക്കതും നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ്.

ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയത്തിൽ കാരണവരുടെ സ്ഥാനം ഏറ്റെടുത്ത് കൊണ്ട് മലയാളത്തിന്റെ താരരാജാവ് നടൻ മോഹൻലാൽ രംഗത്ത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും നിറ സാന്നിധ്യമായി.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ: അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകൻ ഡോ.എമിൽ വിൻസന്റും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ് എമിലിന്റെ അമ്മ സിന്ധു.

പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം. ഇരു കുടുംബങ്ങളും തമ്മിൽ 27 വർഷങ്ങളായി അടുപ്പമുണ്ട്. 50 പേർ മാത്രമായിരുന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ ആശംസയർപ്പിച്ച് മോഹൻലാൽ സംസാരിക്കുകയും ചെയ്തു.

ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി എമിലിന്റെ സഹോദരനും അഭിനയിക്കുകയും ചെയ്തിട്ടുള്ള നീൽ വിൻസെന്റിന്റെയും കുടുംബത്തിന്റെയും വിഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. വിദേശത്താണ് ഭാര്യ ലിയ സെബാസ്റ്റ്യനും നീലിനൊപ്പം.

ചടങ്ങിൽ നേരിട്ടു ലോക്ഡൗൺ മൂലം അമേരിക്കയിൽ കുടുങ്ങിയ നീലിനും കുടുംബത്തിനും പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്. എമിലിന്റെയും അനീഷയുടെയും വിവാഹം ഡിസംബറിലാണ്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മോഹൻലാലിന്റെ ഡ്രൈവറായി ഒപ്പം ചേർന്ന ആന്റണി പിന്നീട് സൂപ്പർതാരത്തിന്റെ ആത്മമിത്രമാകുകയായിരുന്നു. നടന്റെ നിർമ്മാണക്കമ്പനിയായ ആശീർവാദ് സിനിമാസിന്റെ ചുമതല ആന്റണിയാണ് നിർവ്വഹിക്കുന്നത്.

Advertisement