ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയല നിരവധി ആരാധകരുള്ള ജനപ്രിയ പരമ്പരയാണ്. മൂന്നര വർഷത്തോളം നീണ്ടുനിന്ന പരമ്പര ആയിരത്തിലധികം എപ്പിസേഡുകളായി റേറ്റിംഗിൽ മുൻപിൽ തന്നെയാണ്.
മിനി സ്‌ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രയപ്പെട്ടവരാണ് ഈ സീരിയലിലെ കഥാപാത്രങ്ങളെല്ലാം. പരമ്പരയിലെ പ്രധാന കഥാപാത്രമായ മോഹൻ കുമാറിനെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ സായ് കിരൺ ആണ്.
ഇപ്പോൾ വാനമ്പാടി സീരിയലിനെക്കുറിച്ച് തുറന്നുപറയുകയാണ് സായ് കിരൺ. വാനമ്പാടി സീരിയൽ അവസാനിക്കുന്നതിനെക്കുറിച്ചായിരുന്നു സായ് കിരണിന്റെ തുറന്നു പറച്ചിൽ. അവസാന ഷോട്ടിനു ഒരുങ്ങിയതിനെക്കുറിച്ച് സായ് കിരൺ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിങ്ങനെ:
സഹസംവിധായകനായ സാജു, സാധരണയായി വളരെ എൻജറ്റിക്കും തിടുക്കമുള്ള സ്വഭാവക്കാരനുമാണ്. എന്നാൽ ഇപ്പോൾ വിളറിയ നോട്ടത്തോടെ, പതിയെ വാതിൽതുറന്ന് എന്റെയടുത്തേക്ക് വന്നു.(മോശം വാർത്തയുമായി ഒരാൾ നിങ്ങളെ സമീപിക്കുമ്പോൾ പെട്ടന്നുതന്നെ നിങ്ങൾക്കത് മനസ്സിലാകുമല്ലോ.)
സാജു സങ്കടത്തോടെ ചെറിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു. സായ് ചേട്ടാ, വാനമ്പാടിയിലെ നിങ്ങളുടെ അവസാന രംഗത്തിന് ഇടാനായി ഏത് ഡ്രസ്സാണ് വേണ്ടത്?
ആ ചോദ്യം ഹൃദയം തകർക്കുന്നതായാണ് അനുഭവപ്പെട്ടത്. ആ ചോദ്യം സൃഷ്ടിച്ച വലിയൊരു നിശബ്ദതയുടെ നിമിഷം. അത് ഭീകരമായി വേദനിപ്പിക്കുന്നതായിരുന്നു. ആ ചോദ്യം തൊണ്ട ഇടറിച്ചതുപോലെ, എനിക്ക് ഒരു മിനിട്ടോളം ഉത്തരം നൽകാൻ കഴിഞ്ഞില്ല. വധശിക്ഷയ്ക്ക് മുന്നോടിയായി, അവസാനത്തെ ഭക്ഷണത്തിനായി ഒരു ചോയ്സ് തന്നതു പോലെയാണ് എനിക്കത് അനുഭവപ്പെട്ടത്
തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെയും സായ്കിരൺ തന്നെയാണ് അവതരിപ്പിച്ചത്. ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായ്കിരൺ എത്താൻ കാരണം.
35 ഓളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സായ്കിരൺ ഭക്ത സീരിയലുകളിൽ കൃഷ്ണനും വിഷ്ണുവുമായി എല്ലാം തിളങ്ങിയിട്ടുണ്ട്. വിവാഹമോചിതൻ കൂടിയാണ് സായ്കിരൺ. 2010ൽ വൈഷ്ണവിയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം വേർപിരിഞ്ഞ് ഇപ്പോൾ സായ്കിരൺ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്.
തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ് കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. അതേസമയം ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന ഗായിക പി സുശീലയുടെ കൊച്ചുമോനാണ് സായ് കിരൺ എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്.