ആദ്യകാലത്ത് നിരവധി മലയാള സിനിമകൾ നിർമ്മിച്ച, കേരളത്തിലെ ആദ്യ സ്റ്റുഡിയോയായിരുന്ന ഉദയ സ്റ്റുഡിയോയുടെ ഉടമയും സംവിധായകനുമായിരുന്ന കുഞ്ചാക്കോയുടെ കൊച്ചുമകനാണ് ഇന്ന് മലയാളത്തിൽ റൊമാന്റിക് നായകനായി വിലസുന്ന കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോയും സിനിമാ സംവിധായകനും നിർമ്മാതാവുമായിരുന്നു.
മലയാളചലച്ചിത്ര രംഗത്ത് നായക നടനായി രണ്ടു പതിറ്റാണ്ടിലേറെയീയി സജീവമായി നില്കുന്ന കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ 1981ൽ അച്ഛൻ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിയ്ക്കുന്നത്. ബാല നടനായിട്ടായിരുന്നു അന്ന് അഭിനയിച്ചത്.
പിന്നീട് ഫാസിൽ തന്നെ സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ആദ്യമായി നായകനായി അരങ്ങേറ്റം കുറിച്ചു. ബാലതാരമായി മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ബേബ് ശാലിനിയും നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അനിയത്തി പ്രാവ്.
അനിയത്തിപ്രാവ് തകർപ്പൻ വിജയം നേടിയെങ്കിലും രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ല. കമൽ സംവിധാനം ചെയ്ത നിറം വാണിജ്യ വിജയം കൈവരിച്ചു. പിന്നീട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്തില്ല. പ്രിയം, ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങൾ.
ചാക്കോച്ചന്റെ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രിയം. ഇ സിനിമയിലെ ബെന്നി എന്ന ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ പിന്നാലെ നടക്കുന്ന നാൻസി എന്ന പെൺകുട്ടിയെ ശ്രുതി രാജ് എന്ന നടിയാണ് നഅവതരിപ്പിച്ചിരുന്നത്.
മലയാളത്തിലും, തമിഴിലും, തെലുങ്കിലും, കന്നഡയിലുമെല്ലാം ശ്രുതി അഭിനയിച്ചിട്ടുണ്ട്. അഗ്രജൻ എന്ന മലയാളം സിനിമയിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്. പിന്നീട് മമ്മൂട്ടി നായകനായ ഇളവങ്കോട് ദേശം എന്ന ചിത്രത്തിൽ ശ്രുതി അഭിനയിച്ചു. 2008 വരെ സിനിമകളിൽ സജീവമായിരുന്നു ശ്രുതി. തമിഴ് ചിത്രം ഇയക്കത്തിലാണ് അവസാനം അഭിനയിച്ചത്.
ഇരുപത്തഞ്ചോളം സിനിമകളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്. 2009 ന് ശേഷം ശ്രുതി തമിഴ് സീരിയലുകളുടെ ഭാഗമായി മാറുകയായരുന്നു. ഇപ്പോൾ തമിഴിലെ സീരിയലുകളിൽ സജീവ സാനിധ്യമാണ് നടി.
അതേ സമയം 2004 ൽ പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്‌കാരം നേടിക്കൊടുത്തു. 2005ൽ വിവാഹിതനായ അദ്ദേഹം റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006ൽ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ച അദ്ദേഹം 2007ൽ ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു.
2008ൽ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ശക്തമായി തിരിച്ചുവന്ന അദ്ദേഹം 2010ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകപ്രശംസ നേടി. 2011 ഇനു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് മികച്ച കാലഘട്ടമാണ്.