എവിടെ ചെന്നാലും ഞാൻ ഗിന്നസ് പക്രുവിന്റെ മോളാണെന്നാണ് അവൾ സ്വയം പരിചയപ്പെടുത്തുന്നത്: മകളെക്കുറിച്ച് ഗിന്നസ് പക്രു എന്ന അജയ് കുമാർ

91

അഭിനയ മികവുകൊണ്ട് മലയാള സിനിമയിൽ സിനിമയിൽ തന്റേതായ ഇടംകണ്ടെത്തിയ താരമാണ് അജയ് കുമാർ എന്ന ഗിന്നസ് പക്രു. ഒരു സിനിമയിൽ നായകവേഷത്തിലെത്തിയ ഏറ്റവും നീളം കുറഞ്ഞ നടൻ, ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ, ഏറ്റവും ഉയരം കുറഞ്ഞ സിനമാ നിർമാതാവ് ഇങ്ങനെ ഒരുപാടുണ്ട് പക്രുവിന് ലഭിച്ച വിശേഷണങ്ങൾ. പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു.

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് താരം ആദ്യമായി കടന്നു വരുന്നത്. മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. ജോക്കർ, അത്ഭുതദ്വീപ്, മീശമാധവൻ, അതിശയൻ, ഇമാനുവൽ, റിംഗ് മാസ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Advertisements

കുട്ടീം കോലും എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറി. ഫാൻസിഡ്രസ് എന്ന ചിത്രത്തിൽ നിർമാതാവിന്റെയും തിരക്കഥാകൃത്തിന്റെയും കുപ്പായങ്ങൾ കൂടി അണിഞ്ഞു. അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്.

ഇപ്പോളിതാ മകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ഗിന്നസ് പക്രുവിന്റെ മോളാണെന്നാ സ്വയം പരിചയപ്പെടുത്തുന്നത്. എവിടെയെങ്കിലും പരിപാടികൾക്കു പോയാൽ എന്നെ നോക്കാനായിട്ട് എന്റെ കൂടെത്തന്നെ നിൽക്കും. ഞങ്ങൾ തമ്മിൽ കളിക്കുന്നത് കാണുന്നോർക്ക് ചിരിയാണെങ്കിലും ഞങ്ങൾ ഭയങ്കര സീരിയസാണെന്നും പക്രു പറയുന്നു.

അവളുടെ കൂട്ടുകാരെയൊക്കെ പരിചയപ്പെടുത്തും. ഫോണിൽ വിളിച്ചു തന്നിട്ട് അവരോടു സംസാരിക്കാനൊക്കെ പറയും. റൺ കേരള റൺ എന്ന പരിപാടിയുടെ ചോറ്റാനിക്കരയിലെ ഉദ്ഘാടകൻ ഞാനായിരുന്നു. ഇക്കാര്യം ഞാൻ ഭാര്യയോടു പറയുന്നതു കേട്ടപ്പോൾ മകൾക്കും വരണമെന്നായി. വാശിപിടിക്കാതിരിക്കാൻ അപ്പോൾ സമ്മതിച്ചുകൊടുത്തു.

പക്ഷേ, കൊണ്ടുപോയില്ല പിറ്റേ ദിവസത്തെ പത്രത്തിൽ ഫോട്ടോ വന്നപ്പോൾ ഞാനവൾക്ക് കാണിച്ചു കൊടുത്തു. ദേ അച്ഛന്റെ ഫോട്ടോ കണ്ടോ അതുകണ്ട് എന്നെ കൊണ്ടോവാന്നു പറഞ്ഞതല്ലേയെന്നു പറഞ്ഞു ഭയങ്കര വഴക്ക്. ഇതു വലിയ ആൾക്കാരുടെ പരിപാടിയാണ്, ചെറിയ കുട്ടികൾക്കുള്ളതല്ല എന്നു പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കിയപ്പോൾ വന്നു ഡയലോഗ്. അപ്പോൾ കുട്ടിയായുള്ള അച്ഛൻ പോയതോ എന്നും ഗിന്നസ് പക്രു പറയുന്നു.

2006 മാർച്ചിൽ ആണ് ഗിന്നസ് പക്രു ഗായത്രി മോഹനെ വിവാഹം ചെയ്തത്. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. 2009 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് പേരിട്ടത്. ദീപ്തയ്ക്ക് മുൻപ് ഒരു കുഞ്ഞ് ഇരുവർക്കും പിറന്നെങ്കിലും ആ കുഞ്ഞ് രണ്ടാഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളുവെന്ന് പക്രു പറഞ്ഞിട്ടുണ്ട്ഗായത്രിയെ വിവാഹം ചെയ്യുമ്പോൾ രണ്ടു വർഷം പോലും തങ്ങളുടെ ദാമ്പത്യം നിലനിൽക്കില്ലെന്ന് ചിലർ പറഞ്ഞിരുന്നെന്നും പക്രു വ്യക്തമാക്കിയിട്ടുണ്ട്.

പല പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടും എന്റെ ഭാര്യ എനിക്ക് തുണയായി നിന്നു. അവൾ എനിക്ക് ധൈര്യം പകർന്ന് തരികയായിരുന്നു എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. ഇപ്പോൾ അച്ഛനെക്കാൾ വളർന്ന് മോളും സെലിബ്രിറ്റിയാണ്. മകൾക്കൊപ്പമുള്ള പക്രുവിന്റെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ നേരത്തെ വലിയ തരംഗമായിരുന്നു.

ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Advertisement