അത്തരത്തിലുള്ള ഒരു നടന്നാണ് ഞാനെന്ന് എംടി വാസുദേവൻ നായർ പറഞ്ഞിട്ടുണ്ട്: വെളിപ്പെടുത്തലുമായി മോഹൻലാൽ

44

മലയാളത്തിന്റെ താരരാജാവ് നടൻ മോഹൻലാൽ പൊതുവേദിയിൽ മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായഎംടി വാസുദേവൻ നായരെ കുറിച്ചു പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താഴ്വാരം എന്ന ചിത്രത്തിന്റെ ബോംബെയിൽ വെച്ചു നടന്ന ആഘോഷ വേളയിൽ എം ടി വാസുദേവൻ നായർ അവിടെ വെച്ചു ഒരു നടൻ എന്ന നിലയിൽ മോഹൻലാൽ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണന്ന് പറഞ്ഞിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു .

ഒരു എഴുത്തുകാരൻ എന്ന നിലയിൽ എംടി എഴുതുകയും മനസിലാക്കുകയും ചെയ്യുന്ന കഥാപാത്രത്തെ അതിന്റെ മുകളിലേക്ക് ഉയർത്തുന്ന കാര്യത്തിൽ താൻ വിജയിച്ചിട്ടുണ്ടന്നും മോഹൻലാൽ വ്യക്തമാക്കി.

Advertisements

ആർക്കും പകരം വെക്കാൻ സാധിക്കാതെ എഴുത്ത് കൊണ്ട് വിസ്മയങ്ങൾ സൃഷ്ട്ടിക്കുന്ന വ്യക്തിയാണ് എം.ടി വാസുദേവൻ നായർ. ചരിത്ര സിനിമകളിൽ എംടിയുടെ തിരക്കഥാ രചനയ്ക്ക് വേണ്ടി കാത്തിരിക്കുന്ന സിനിമ പ്രേമികൾ ധാരാളമുണ്ട്.

മോഹൻലാലിന് വേണ്ടി എംടി രചിച്ച തിരക്കഥകളും ഏറെ ശ്രദ്ധേയമാണ്. മോഹൻലാൽ സ്വാഭാവിക അഭിനയം കൊണ്ട് മികച്ച പ്രകടനം കാഴ്ച്ചുവെച്ച സദയം, താഴ്വാരം എന്നീ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ ഒരുക്കിയത് എംടി വാസുദേവൻ നായരാണ്.

താഴ്വാരം എന്ന ചിത്രത്തിന്റെ ബോംബെയിൽ വെച്ചു നടന്ന ആഘോഷ വേളയിൽ എംടി വാസുദേവൻ നായർ അവിടെ വെച്ചു ഒരു നടൻ എന്ന നിലയിൽ മോഹൻലാൽ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണന്ന് പറഞ്ഞിട്ടുണ്ടെന്ന് മോഹൻലാൽ പറയുകയുണ്ടായി. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എംടി എഴുതുകയും മനസിലാക്കുകയും ചെയ്യുന്ന കഥാപാത്രത്തെ അതിന്റെ മുകളിലേക്ക് ഉയർത്തുന്ന കാര്യത്തിൽ താൻ വിജയിച്ചിട്ടുണ്ടന്ന് മോഹൻലാൽ വ്യക്തമാക്കി.

ഒരു തിരക്കഥാകൃത്ത് കാണാത്ത മാനങ്ങളിലേക്ക് കൊണ്ട് പോകുമ്പോളാണ് ഒരു നടൻ അല്ലെങ്കിൽ കലാകാരൻ പ്രാധാന്യം അർഹിക്കുന്നതെന്നും അത്തരത്തിലുള്ള ഒരു നടന്നാണ് താനെന്ന് എംടി വാസുദേവൻ ബോംബൈയിലെ ആഘോഷ വേളയിൽ ഒരു പൊതു സദസ്സിൽ പറഞ്ഞിട്ടുണ്ടെന്ന് മോഹൻലാൽ സൂചിപ്പിക്കുകയുണ്ടായി.

എംടി സാറിന്റെ വാക്കുകൾ ഇന്നും ഏറെ അഭിമാനത്തോടെ ഓർക്കുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
അതേ സമയം 2013 ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രമായ ഏഴാമത്തെ വീട് എന്ന ചിത്രത്തിന് വേണ്ടിയാണ് എംടി വാസുദേവൻ നായർ അവസാനമായി ഒരു മലയാള സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്നത്. എംടിയുടെ തന്നെ രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കാൻ അദ്ദേഹം തയ്യാറാക്കിയ തിരക്കഥ ഇപ്പോൾ കോടതി കയറിയിരിക്കുകയാണ്.

ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്ന ശ്രീകുമാർ മേനോനുമായുള്ള ചില പ്രശ്‌നങ്ങളാണ് രണ്ടാമൂഴത്തെ കോടതി കയറ്റിയത്. അതേ സമയം എംടിയുടെ രചനയിൽ സൂപ്പർ ഹിറ്റായ പഴയ ചിത്രം ഉയരങ്ങളിൽ വീണ്ടും റീമേക്ക് ചെയ്യുന്നു എന്നു വാർത്തകളും പുറത്തു വരുന്നുണ്ട്. മോഹൻലാൽ ആയിരുന്നു ഉയരങ്ങളിൽ വില്ലനായത്.

Advertisement