മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിദ്ദിഖ്ലാൽ സംവിധാനം ചെയ്ത സിനിമയാണ് വിയറ്റ്നാം കോളനി. മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു 1992 ൽ പുറത്തിറങ്ങിയ വിയറ്റ്നാം കോളനി എന്ന ഈ മോഹൻലാൽ ചിത്രം.
ഒരുപാട് തമാശകളും സംഘട്ടനങ്ങളും പ്രണയ രംഗങ്ങളും കൂട്ടിക്കലർത്തിയ ഈ ചിത്രം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കനകയായിരുന്നു സിനിമയിൽ നായികയായി എത്തിയത്. സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ആലപ്പുഴ ജില്ലയിലെ സിവിൽ സ്റ്റേഷനിലെ ജെയിൻ ബിൽഡിങ്ങ് എന്ന് പേരുള്ള പഴയ ഗുജറാത്തി കെട്ടിടത്തിലാണ്.
നൂറ്റി അൻപത് വർഷത്തെ പഴക്കമുള്ള കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. നിർത്താതെ പെയ്യുന്ന മഴ താങ്ങാനാവാതെ മേൽക്കൂരകൾ മിക്കതും തകർന്ന അവസ്ഥയിലാണ് ഈ കെട്ടിടങ്ങളിലേറേയും.
വാടകക്കാരായി അഞ്ചോളം കുടുംബങ്ങൾ ഇന്നും ഈ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയുടെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ് ജൈന ടെംപിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ ബിൽഡിങ്ങുകൾ. നൂറ്റാണ്ടുകൾക്കു മുൻപ് ആലപ്പുഴ ജില്ലയിലെ മലഞ്ചരക്ക് വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്നത് ഇപ്പോൾ ഗുജറാത്തി ബിൽഡിങ്ങുകൾ നിൽക്കുന്ന സ്ഥലത്തായിരുന്നു എന്നും പറയുന്നു.
വിയറ്റ്നാം കോളനി എന്ന ചിത്രത്തിലൂടെ ഈ കെട്ടിടത്തിലെ മുക്കുംമൂലയും നമുക്ക് പരിചിതമാണ്. വിയറ്റ്നാം കോളനിയിലെ ആളുകളെ ഒഴിപ്പിക്കാനെത്തിയ കൃഷ്ണ മൂർത്തിയേയും, പട്ടാളം ജാനകിയേയും, അവിടുത്തെ പ്രധാന ഗുണ്ടകളായ ഇരുമ്പും, റാവുത്തറും, സ്രാങ്കിനേയുമെല്ലാം കെട്ടിടത്തിലെ ഓരോ കോണുകളിലും നമുക്ക് കാണാൻ സാധിക്കും.
അത്ര മനോഹരമായാണ് ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും വിയറ്റ്നാം കോളനിയായി നമ്മളിലേക്കെത്തിയ ജയിൻ ബിൽഡിങ്ങ് എന്ന ഗുജറാത്തി കെട്ടിടത്തിൽ വെച്ച് ചിത്രീകരിച്ചിട്ടുള്ളത്. സിനിമയിലെ ഭൂരിഭാഗവും രംഗങ്ങളും ഇവിടെ വച്ചായിരുന്നു എന്ന് തന്നെ പറയാം.
മോഹൻലാൽ, ഇന്നസെന്റ്, കനക, ഫിലോമിന, നെടുമുടിവേണു, ദേവൻ തുടങ്ങിയവരായിരുന്നു വിയറ്റ്‌നാം കോളനിയിൽ പ്രധന വേഷത്തിലെത്തിയത്. എസ് ബാലകൃഷ്ൺ സംഗീതം കൊടുത്ത മികച്ച ഗാനങ്ങളായിരുന്നു സിനിമയിലേത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ സിനിമ മികച്ച വിജയമായിരുന്നു നേടയത്.
സിനിമയുടെ ഫുൾ വീഡിയോ താഴെകാണാം