ദുരിതത്തിലായ സിനിമാ പ്രവർത്തകർക്ക് 5കോടി രൂപ, കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി: പടുകൂറ്റൻ തുക സംഭാവന നൽകി അമ്പരപ്പിച്ച് സൂര്യ, കൈയ്യടിച്ച് ആരാധകർ

25

തമിഴകത്തിന്റ യുവസൂപ്പർ താരമാണ് സൂര്യ. കേരളത്തിലും ധാരാളം ആരാധകരുള്ള സൂര്യ ചാരിറ്റി പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്. ഇപ്പോഴിതാ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര കോടി രൂപ സംഭാവന നൽകി തമിഴ് നടൻ സൂര്യ.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലായ സിനിമാ പ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കുമായി 5 കോടി രൂപ സംഭാവന നൽകുമെന്ന് സൂര്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ നിധിയിലേക്ക് താരം ഒന്നര കോടി രൂപ സംഭാവന നൽകിയത്.

Advertisements

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ സംഭാവന നൽകി നടൻ സൂര്യ സിനിമാ പ്രവർത്തകർക്കായി ‘സൂരരൈ പോട്രിന്റെ’ വരുമാനത്തിൽ നിന്ന് 5 കോടി രൂപ കൈമാറുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഒന്നരക്കോടി സംഘടനകൾക്ക് കൈമാറിയത്.

ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ, ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസർ കൗൺസിലിൽ, നടികർ സംഘം എന്നീ സംഘടനകൾക്കാണ് സൂര്യ തുക കൈമാറിയത്. സൂര്യയുടെ പിതാവും നടനുമായ ശിവകുമാർ, 2 ഡി എന്റർടൈൻമെന്റിന്റെ സഹനിർമാതാവ് രാജശേഖർ കർപുര സുന്ദരപാണ്ഡ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ ഭാരതിരാജ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചായിരുന്നു തുക കൈമാറിയത്.

തന്റെ പുതിയ ചിത്രമായ സൂരരൈ പോട്ര് ഒടിടി റിലീസിനെത്തുന്ന കാര്യം ആരാധകരുമായി പങ്കു വെക്കുന്നതിനിടയിലാണ് സൂര്യ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ആമസോണിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് 5 കോടി രൂപ കൊറോണ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നാണ് സൂര്യ അറിയിച്ചിരുന്നത്.

സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരരൈ പോട്ര്. എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസസിന്റെ സ്ഥാപകൻ ജിആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. 2ഡി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 30ന് ആമസോൺ പ്രൈമിൽ ചിത്രം റിലീസിനെത്തും.

Advertisement