ആ വില്ലത്തി നയൻതാര അല്ല, അത് ശ്രിയ ശരൺ ആണ്

50

തകർപ്പൻ ബോക്സ് ഓഫീസ് വിജയത്തോടൊപ്പം നിരൂപക പ്രശംസയും നേടിയ ബോളിവുഡ് ചിത്രമായിരുന്നു അന്ധാധുൻ. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്തേ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ചിത്രത്തിലെ തബുവിന്റെ നെഗറ്റീവ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിൽ വിജയം നേടിയതിനു പിന്നാലെ ചിത്രത്തിന്റെ തെലുങ്കു പതിപ്പ് തയ്യാറാവുന്നുണ്ടെന്ന വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു.

Advertisements

തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരം നയൻതാരയാണ് ചിത്രത്തിൽ തബുവിന്റെ വേഷത്തിൽ എത്തുകയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ചിത്രത്തിൽ അഭിനയിക്കാൻ നയൻതാര താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വില്ലൻ ടച്ചുള്ള കഥാപാത്രം സ്വീകരിക്കാൻ നയൻതാര മടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നടൻ നിതിൻ നായകനായെത്തുന്ന തെലുങ്ക് പതിപ്പിലെ പ്രധാന കഥാപാത്രമായ സിമിയുടെ റോളിലേക്ക് നിരവധി പേരുകളാണ് ഉയർന്നു വന്നിരുന്നത്.

ഹിന്ദിയിൽ നടി തബു അവിസ്മരണീയമാക്കിയ ഈ കഥാപാത്രം തെലുങ്കിലെത്തുമ്പോൾ നയൻതാരയെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാൽ ഒരു വില്ലൻ വേഷം ചെയ്യാൻ നയൻതാര താൽപര്യപ്പെടുന്നില്ലെന്നാണ് അണിയറയിൽ നിന്നും വന്ന സൂചനകൾ. ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയ ഒരു താരത്തെ തേടുകയായിരുന്നു അണിയറ പ്രവർത്തകർ.

ഇപ്പോഴിതാ നയൻതാരയ്ക്ക് പകരമായി ശ്രിയ ശരണിനെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ സംവിധായകൻ ശ്രിയയുമായി ചർച്ച നടത്തിയിട്ടുണ്ട്. അതേ സമയം ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമോന്നും നടന്നിട്ടില്ല.

നയൻതാര, ഇല്യാന ഡിക്രൂസ്, രമ്യ കൃഷ്ണൻ എന്നിവരെയയാരുന്നു തബുവിന്റെ വേഷത്തിലേക്ക് ഉയർന്നു കേട്ട പേരുകൾ. ആയുഷ്മാൻ ഖുറാനയുടെ റോളിലേക്ക് നടൻ നിതിനാണെത്തുന്നത്. നിതിന്റെ പിതാവ് സുന്ദർ റെഡ്ഡിയാണ് അന്ധാധുനിന്റെ തെലുഗു പകർപ്പവകാശം വാങ്ങിയിരിക്കുന്നത്.

ബോക്‌സ് ഓഫീസ് വിജയത്തോടൊപ്പം നിരൂപക പ്രശംസയും നേടിയ ബോളിവുഡ് ചിത്രമായിരുന്നു അന്ധാധുൻ. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്‌തേ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ തബുവിന്റെ നെഗറ്റീവ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ അനുമതി ഫിലിം മേക്കർ ത്യാഗരാജൻ ആണ് വാങ്ങിയിരിക്കുന്നത്. രമ്യ കൃഷ്ണാനാണ് തമിഴ് പതിപ്പിൽ തബുവിന്റെ റോളിലെത്തുക എന്നാണ് സൂചന. അന്ധാധുനിലെ സുപ്രധാന കഥാപാത്രമാണ് തബു ചെയ്ത സിമിയുടെ വേഷം.

Advertisement