എൺപതുകളുടെ പകുതിയിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ നായികയായി തിളങ്ങി നിന്നിരുന്ന നടിയാണ് അംബിക. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം അംബിക തിളങ്ങിയിരുന്നു. നായികയായിരുന്ന സമയത്ത് അംബികയുടെ പ്രതിഫലം അന്നേ വലിയ വാർത്തയായിരുന്നു.
നായകനേക്കാൾ നായികയ്ക്ക് പ്രതിഫലം ലഭിക്കുക എന്നത് സിനിമാ ലോകത്ത് നടക്കാത്ത കാര്യമാണ്. നയൻതാര മാത്രമാണ് ഇപ്പോഴുള്ളതിൽ ഒപ്പം അഭിനയിക്കുന്ന നായകനേക്കാൾ പ്രതിഫലം കൈപ്പറ്റുന്നത്. എന്നിരുന്നാലും തമിഴിലെ സൂപ്പർ താരങ്ങളുടെ പ്രതിഫലത്തിന്റെ അടുത്തെത്താൻ നയൻസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
എന്നാൽ വർഷങ്ങൾക്ക് മുൻപേ ഈ റെക്കോർഡ് ബ്രേക്ക് ചെയ്ത ഒരു താരമുണ്ട്. മോഹൻലാൽ നായകനായ സിനിമയിലായിരുന്നു അന്നത്തെ തെന്നിന്ത്യൻ സൂപ്പർ നായിക അംബിക ഉയർന്ന പ്രതിഫലം വാങ്ങിയത്.
മോഹൻലാൽ സൂപ്പർ താരമായിട്ടും മോഹൻലാൽ വാങ്ങിയ പ്രതിഫലത്തേക്കാൾ അംബിക കൈ പറ്റിയിരുന്നതായി അന്നത്തെ പല സിനിമാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ കാലത്ത് സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു സൂപ്പർ താരത്തിനെ ബ്രേക്ക് ചെയ്തു കൊണ്ട് ഒരു നായിക പ്രതിഫലത്തിന്റെ കാര്യത്തിൽ മുകളിൽ പോകുന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും.
തമ്പകണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ’ എന്ന സിനിമയിലാണ് മോഹൻലാലിനേക്കാൾ ഉയർന്ന പ്രതിഫലം അംബിക വാങ്ങിയത്. അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് അംബിക നൽകിയത്.
ഇനി ഇൻകംടാക്‌സുകാർ അന്വേഷിച്ചു വരുമോ എന്നായിരുന്നു മോഹൻലാലിനേക്കാൾ പ്രതിഫലം കൈപറ്റിയോ എന്ന ചോദ്യത്തിനുള്ള അംബികയുടെ മറുപടി. മലയാളത്തിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച അംബിക ഇപ്പോളും അമ്മ വേഷത്തിലും മറ്റുമായി സിനിമയിൽ സജീവമാണ്.