സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ താര സുന്ദരിയാണ് നയൻതാര. പിന്നീട് തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന താരറാണിയായി മാറിയ നയൻതാര ലേഡിസൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്.
തെന്നിന്ത്യൻ സിനിമാലോകത്ത് ഇന്ന് നയൻതാരയോളം താരമൂല്യമുള്ളൊരു നായികയില്ല. അഭിനയിച്ച ഭാഷകളിലെല്ലാം തന്റേതായ സ്ഥാനം അവർ നേടിക്കഴിഞ്ഞിട്ടുണ്ട് ഈ തിരുവല്ലക്കാരി.
Also Read
വജയിയുടെ മകന് വേണ്ടി കഥപറഞ്ഞ് അൽഫോൺസ് പുത്രൻ, മകൻ സമ്മതിക്കണേ എന്ന് പ്രാർത്ഥിച്ച് കഥകേട്ട വിജയ്
ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ മോഹിച്ച ഡയാന മറിയം എന്ന തിരുവല്ലക്കാരിയായിരുന്നു നയൻതാര. പക്ഷെ തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആകാനായിരുന്നു ആ പെൺകുട്ടിയുടെ നിയോഗം. ഡയാനയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.
1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ് മലയാള സിനിമയിൽ മലയാളിത്തം തുളുമ്പുന്ന വേഷങ്ങളായിരുന്നു നയൻതാര ചെയ്തിരുന്നത് എന്നാൽ അന്യഭാഷാ ചിത്രങ്ങളിൽ എത്തിയതോടെ ഗ്ലാമറസ് വേഷങ്ങളിൽ മാത്രമായിരുന്നു നയൻതാരയെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.
ഗ്ലാമർ വേഷങ്ങളുടെ അതിപ്രസരം തന്നെ ഉണ്ടാവുകയും വല്ലഭൻ എന്ന സിനിമയിൽ തമിഴകത്തെ ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പുവുമായുള്ള ലിപ് ലോക്ക് രംഗം വിവാദമാവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നയൻതാര ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.
സിനിമയിലെത്തി ആദ്യ കാലങ്ങളിൽ അഭിനയിക്കുമ്പോൾ മുട്ടിന് മുകൾ ഭാഗം കാണുന്ന വസ്ത്രങ്ങൾ ധരിക്കാൻ നാണമായിരുന്നു. അത്തരം വേഷങ്ങൾ ഇട്ട് ഒരുപാട് പേരുടെ മുന്നിൽ നിൽക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ പിന്നീട് കഥാപാത്രങ്ങൾക്ക് അത്തരം വസ്ത്രങ്ങൾ ആവിശ്യമാണെന്നങ്കിൽ അത് ചെയ്യാൻ തയ്യാറാവുകയായിരുന്നു.
കഥാപാത്രം ആവശ്യപ്പെട്ടാൽ കലാകാരി എന്ന നിലയിൽ അത് ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും നയൻതാര ചോദിക്കുന്നു. മലയാളത്തിൽ അത്തരം വേഷങ്ങൾ ചെയ്യേണ്ടി വന്നിട്ടില്ല. ആവശ്യപ്പെട്ടാൽ ചെയ്യുമെന്നും താരം നയൻതാര വ്യക്തമാക്കി.