നായികമാരുമായി ഇഴുകി ചേർന്ന് അഭിനയിക്കുമ്പോൾ കൈവിറയ്ക്കും, പല സീനുകളും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടി: ദുൽഖർ സൽമാൻ

47

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും യുവതാരവുമായ ദുൽഖർ സൽമാൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രനാണ്. മലയാളികൽ കുഞ്ഞിക്ക എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ദുൽഖർ മികച്ച അഭിനയത്തിലൂടെ ഇപ്പോൾ ബോളിവുഡിലം ചുവട് ഉറപ്പിച്ച് കഴിഞ്ഞു.

മലയാളത്തിലെയും തെന്നിന്ത്യയിലേയും ഇപ്പോൾ ബോളിവുഡിലേയും മുൻനിര നായികമാർക്കൊപ്പം താരം അഭിനയിച്ചു കഴിഞ്ഞു. അടുത്തിടെ നേഹ ധൂപിയയുടെ ചാറ്റ് ഷോയിൽ പങ്കെടുക്കുത്ത് താരം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.

Advertisements

ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നതിനെ കുറിച്ചായിരുന്നു ചാറ്റ് ഷോയിൽ ദുൽഖർ തുറന്ന് പറഞ്ഞത്. ഭാഷ ഏതാണെങ്കിലും നായികമാരുമായി ഇഴുകി ചേർന്നഭിനയിക്കുമ്പോൾ തനിക്ക് കൈ വിറക്കാറുണ്ടെന്നും ബുദ്ധിമുട്ടിയാണ് പല സീനുകളും ചെയ്യുന്നതെന്നും ദുൽഖർ പറയുന്നു.

ഉമ്മയും ഭാര്യയുമായി അത്തരം രംഗങ്ങൾ ചെയ്യുക എന്നത് സ്നേഹം ഉണ്ടാക്കുന്ന കാര്യമാണെങ്കിലും സിനിമയിലേക്ക് വരുമ്പോൾ ആ സീനുകളൊക്കെ വളരെ കഷ്ടപ്പെട്ടാണ് ചെയ്യാറുള്ളത് എന്നും ദുൽഖർ കൂട്ടിചേർത്തു.

ബോളിവുഡിൽ സോനം കപൂറുമായി ഇഴുകി ചേർന്ന് അഭിനയിക്കാൻ ബുദ്ധിമുട്ട് തോന്നിയിരുന്നെന്നും ചില സീനുകളിൽ മുടി ചെവിക്ക് പിന്നിലേക്ക് നീക്കേണ്ടതായി വരും അപ്പോഴൊക്കെ കംഫർട്ടബിൾ ആയി തോന്നാറില്ലെന്നും ദുൽഖർ പറയുന്നു.

Advertisement