സ്വകാര്യചാനലായ ഏഷ്യാനെറ്റിലെ ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട്ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നടിയാണ് സ്വാതി നിത്യാനന്ദ്. പ്രേക്ഷക പ്രീതി കൊണ്ടും മലയാളികളുടെ പ്രീയതാരമായി മാറി സ്വാതി.
അടുത്തിടെയാണ് താരം വിവാഹിതയായത്. നടിയുടെ പെട്ടെന്നുളള വിവാഹവാർത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വീട്ടുകാർ എതിർത്ത പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. സോഷ്യൽ മീഡിയയിൽ നിന്നുംനിരവധി മോശം കമന്റുകളും വിവാഹത്തിനു ശേഷം ഇരുവർക്കും നേരിടേണ്ടി വന്നു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സ്വാതി.
രണ്ട് മാസം മുൻപായിരുന്നു വിവാഹം. കുറച്ച് കോംപ്ലിക്കേഷനുള്ള മാര്യേജായിരുന്നു ഞങ്ങളുടേത്. ലവ് മാര്യേജാണ് പോസിറ്റീവ്സിനേക്കാൾ കൂടുതൽ നെഗറ്റീവ്സാണ് കേട്ടത്. അതിന്റേതായിട്ടുള്ള കുറച്ച് വിഷമങ്ങളുണ്ടായിരുന്നു ഇല്ലെന്ന് പറയുന്നില്ല.
ഇപ്പോൾ എല്ലാം ഓക്കെയായി എത്രയും പെട്ടെന്ന് ഡിവോഴ്സാവാൻ ഞങ്ങൾ പ്രാർത്ഥിക്കാമെന്നാണ് ഒരു സ്ത്രീ കമന്റ് ചെയ്തത്. അപ്പോൾ കാണുന്ന ഇംപ്രഷനിൽ ഇറങ്ങിപ്പോവുന്നതല്ലേ, വീട്ടുകാരെ വിഷമിപ്പിച്ചില്ലേ, ഇത് എടുത്ത് ചാട്ടമല്ലേ, പഠിച്ചൂടേ, അഭിനയിച്ചൂടെ തുടങ്ങി ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു.
അതൊക്കെ നമ്മുടെ ഇഷ്ടമല്ലേ. എന്ത് ചെയ്യണമെന്നുള്ളത്, അത് പഠിപ്പിക്കാനായി ആരും വരണ്ട.
ജീവിതത്തിലെ നിർണ്ണായകമായ തീരുമാനങ്ങളിലൊന്നായിരുന്നു ഇത്. അത് എടുത്തു, ഇപ്പോ എന്റെ പേരൻസും ഞങ്ങൾക്കൊപ്പമുണ്ട്.
എല്ലാവരും ഓക്കെയാണ് വിവാഹ സമയത്ത് പ്രതീഷ് നല്ല ടെൻഷനിലായിരുന്നു ചിരിച്ചിട്ടുണ്ടായിരുന്നില്ലന്നും സ്വാതി പറയുന്നു.