മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന മണിയൻപിള്ള രാജു ഒരു മികച്ച നടൻ എന്നതിലുപരി ഒരു പ്രമുഖ നിർമ്മാതാവ് കൂടിയാണ്. അദ്ദേഹം നിർമ്മിച്ച പല ചിത്രങ്ങളും ബോക്‌സോഫീസിൽ തകർപ്പൻ വിജയം നേടിയിട്ടുണ്ട്.
പൃഥ്വിരാജ്, കാവ്യ മാധവൻ എന്നിവർ പ്രധാന കഥപാത്രങ്ങളാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ അനന്തഭഭ്രം നിർമ്മിച്ചത് മണിയൻ പിള്ള രാജു ആയിരുന്നു. മിത്തും മാന്ത്രികതയും ഇഴചേർന്ന മനോഹരമായ കാഴ്ച പ്രേക്ഷകർക്ക് സമ്മാനിച്ച ഒരു ചിത്രമായിരുന്നു അനന്തഭഭ്രം.
ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത് വലിയ പ്രതീക്ഷയോടെയായിരുന്നുവെങ്കിലും ഉദ്ദേശിച്ച വിജയം നേടിയിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുളള മണിയൻ പിള്ളയുടെ വാക്കുകൾ വൈറലാവുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനന്തഭഭ്രത്തെ കുറിച്ചുണ്ടായിരുന്നു പ്രതീക്ഷയെ കുറിച്ച് നടൻ വെളിപ്പെടുത്തുന്നത്.
തന്റെ മികച്ച ചിത്രമായ അനന്ദഭഭ്രം പരാജയപ്പെടാനുളള കാരണം മമ്മൂട്ടിയുടെ ഒരു സിനിമയാണെന്നാണ് മണിയൻപിള്ള രാജു പറയുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായ അനന്തഭദ്രം എന്ന സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിന്റെ വിധി ഇല്ലാതാക്കിയത് മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് സിനിമയായ രാജമാണിക്യം ആണെന്നായിരുന്നു മണിയൻപിള്ള രാജുവിന്റെ തുറന്നു പറച്ചിൽ.
അനന്തഭദ്രം ഞാൻ ചെയ്ത ഒരു നല്ല സിനിമയാണ്. ആ സിനിമയ്ക്ക് അന്ന് ഓപ്പോസിറ്റ് നിന്നത് രാജമാണിക്യം എന്ന സിനിമയായിരുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെട്ട ഒരു കോമഡി ചിത്രമായിരുന്നു രാജമാണിക്യം. അതിൽ ഞാനും അഭിനയിച്ചിട്ടുണ്ട്. അനന്തഭദ്രം എവിടെ പോയാലും രാജമാണിക്യം കൂടെയുണ്ടാകും.
അത് കൊണ്ട് തന്നെ ബോക്‌സ് ഓഫീസ് കളക്ഷനൊക്കെ രാജമാണിക്യം തൂത്തുവാരി കൊണ്ട് പോയി. എന്നാലും എനിക്ക് അനന്തഭദ്രം വലിയ നഷ്ടമില്ലാതെ പോയി ആറോളം അവാർഡുകളും ആ സിനിമ എനിക്ക് നേടി തന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു.
പൃഥ്വിരാജ്, കാവ്യ മാധവൻ, എന്നിവർക്ക് പുറമേ മനോജ് കെ ജയൻ, കലാഭവൻ മണി, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, റിയ സെൻ തുടങ്ങിയ വൻ താരനിരയായിരുന്നു അനന്തഭദ്രത്തിൽ അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എംജി.രാധാകൃഷ്ണനാണ് സംഗീതം നൽകിയത്. സംവിധായകനായ സന്തോഷ് ശിവൻ തന്നെയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചത്.
1985 ൽ പുറത്തിറങ്ങിയ ഹലോ മൈ ഡിയർ റോങ് നമ്പർ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി നിർമ്മാതാവിന്റെ കുപ്പായം ധരിക്കുന്നത്. പിന്നീട് വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, എന്നിങ്ങനെ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. രജിഷ വിജയൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഫൈനൽസാണ് ഏറ്റവും ഒടുവിൽ നിർമ്മിച്ച ചിത്രം.