മകളെ ഒരു വലിയ നടിയാക്കി നാഷണൽ അവാർഡ് വാങ്ങിപ്പിക്കണം: ഏറ്റവും വലി ആഗ്രഹം വെളിപ്പെടുത്തി സീരിയൽ നടി കന്യ

735

വർഷങ്ങളായി സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന നടിയാണ് കന്യ. മിനി സ്‌ക്രീനിൽ അധികവും കന്യ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് നിരവധി വില്ലത്തി വേഷങ്ങളലും കുശുമ്പിയായ വേഷത്തിലും ആയിരുന്നു . ബിഗ് സ്‌ക്രീനിലും മുൻ നിര നായകന്മാർക്കൊപ്പവും കന്യ അഭിനയമികവ് കാഴ്ചവച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ വർഷയുടെ അമ്മ മായാവതിയായി കന്യ എത്തിയപ്പോഴാണ് ആരാധകരുടെ എണ്ണവും വർധിച്ചത്. കുറച്ചു നാളുകൾക്ക് മുമ്പ് കന്യ അമൃത ടിവിയിൽ മുൻകാല നായിക നടി ആനി അവതരിപ്പിക്കുന്ന അനീസ് കിച്ചൻ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മകളും ഒത്താണ് താരം പരിപാടിയിൽ എത്തുന്നത്.

Advertisements

തന്റെ പ്രിയസുഹൃത്തുക്കളിൽ ഒരാളാണ് കന്യ എന്ന് പരിചയപെടുത്തിക്കൊണ്ടാണ് ആനി കന്യയെ ഷോയിലേക്ക് ക്ഷണിക്കുന്നത്. ജീവിതത്തിലെ പല വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന കൂട്ടത്തിലാണ് തന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹത്തെ പറ്റി കന്യ തുറന്ന് പറഞ്ഞത്.

അടൂർ പങ്കജം വഴി ഒരു നാടകത്തിൽ അഭിനയിക്കാൻ എത്തുന്നത് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ആണ്. ആ നാടകത്തിന് ബെസ്റ്റ് സഹനടിയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടി. പിന്നീട് ഒരു ടെലിഫിലിമിൽ എത്തപ്പെട്ടു. അതിന് ശേഷമാണ് ഒരു സിനിമയിലേക്കുള്ള എൻട്രിയെന്നും താരം പറയുന്നു.

ഫാമിലിയിൽ ആർക്കും ഇഷ്ടം ആയിരുന്നില്ല അഭിനയിക്കാൻ പോകുന്നതിനോട്. പക്ഷേ അമ്മയ്ക്ക് കുഴപ്പം ഉണ്ടായിരുന്നില്ല. എനിക്ക് പറ്റാതെ പോയ ഒരു കാര്യം മകൾക്ക് ലക്ക് ഉണ്ടെങ്കിൽ നടക്കട്ടെയെന്നും കന്യ പരിപാടിയിൽ പങ്കെടുക്കവെ പറയുന്നു.

അതേ സമയം സിനിമാക്കാർക്ക് സീരിയൽ താരങ്ങളോട് പുച്ഛം മാത്രമാണെന്ന് നടി കന്യ തുറന്നടിക്കുന്നു. സീരിയലിൽ താരങ്ങൾക്ക് കഴിവുണ്ടെങ്കിലും ആർക്കും അവരെ ആവശ്യമില്ലെന്നും കേരളത്തിന് പുറത്തുള്ള നടിമാരെ കൊണ്ടുവന്ന് സിനിമയിൽ അഭിനയിപ്പിക്കുമെന്നും താരം പറഞ്ഞു. ഈ പ്രശ്നം ഏറ്റവും കൂടുതൽ നേരിടുന്നത് സീരിയൽ നടിമാർക്ക് ആണെന്നും പുരുഷൻമാർക്ക് ആ പ്രശ്നം അധികമില്ലെന്നും താരം കൂട്ടിചേർത്തു.

അമ്മയായ തനിക്ക് സിനിമയിൽ അധികം ശോഭിക്കാൻ പറ്റിയില്ലെന്നും അതുകൊണ്ട് മകൾ നില ഭാരതി അഭിനയത്തിലേക്ക് വരണം എന്നാണ് ആഗ്രഹമെന്നും, അഭിനയച്ചാൽ മാത്രം പോര അവൾ ഒരു സ്റ്റേറ്റ് അവാർഡോ നാഷണൽ അവാർഡോ മകൾ നേടണം എന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു.

അതേ സമയം മോൾക്ക് ആരാകാൻ ആണ് ഇഷ്ടം എന്ന് തിരക്കുന്ന ആനിയോട് തനിക്ക് ടീച്ചറോ, ഡോക്ടറോ ആകണം എന്ന് ആഗ്രഹം ഉണ്ടെന്നായിരുന്നു മകൾ നില ഭാരതി വ്യക്തമാക്കിയത്. അവൾ ആക്ട്രസ്സ് ആകണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. അവൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ അഭിനയത്തിലേക്ക് വരട്ടെയെന്നും കന്യ ആനിയോട് പറഞ്ഞു.

സിനിമകൾ പോലെ സീരിയലുകൾക്കും കേരളത്തിൽ നിരവധി ആരാധകർ ഉണ്ട്. പക്ഷെ പലപ്പോഴും സീരിയൽ താരങ്ങളെ ഇവിടെ പിൻതള്ളുകയാണ് ചെയ്യാറുള്ളതെന്നും ആത്മ, അമ്മ പോലുള്ള സംഘടനകൾ ഇക്കാര്യത്തിൽ ഇടപെടണമെന്നും താരം അഭിമുഖത്തിൽ ആവശ്യപ്പെട്ടു.

Advertisement