ഇത്തവണ കൂടുതൽ പറ നെല്ല് കിട്ടും, അങ്ങിനത്തെ ആളല്ലെ ഇറങ്ങിയിരിക്കണെ: കർഷകശ്രീ അവാർഡ് വാങ്ങാൻ ഇറങ്ങിയ അനുമോൾക്ക് ആരാധകൻ ഇട്ട കമന്റ് കണ്ടോ

107

തെന്നിന്ത്യയിൽ വളരെ സെലക്റ്റഡ് ആയി മാത്രം സിനിമകൾ തെരഞ്ഞെടുക്കുന്ന മലയാളിയായ യുവ നടിയാണ് അനുമോൾ. സിനിമാലോകത്തേക്ക് 2010 ലെത്തിയ താരം തമിഴിലും മലയാളത്തിലും ബംഗാളിയിലുമായി ഇതുവരെ മുപ്പതോളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.

അനുമോൾ ആദ്യമായി സിനിമയിൽ എത്തുന്നത് കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെയാണ്. ഇവൻ മേഘരൂപനിലൂടെയാണ് മലയാളത്തിൽ എത്തിയത്. അഞ്ചോളം ചിത്രങ്ങൾ തമിഴിൽ ചെയ്തിട്ടുണ്ട് താരം.
സോഷ്യൽ മീഡിയയാ ഇൻസ്റ്റാഗ്രാമിൽ സജീവമാണ് അനു മോൾ.

Advertisements

പാട വരമ്പത്ത് കൂടെ മഴക്കാലത്ത് നടക്കുന്ന വീഡിയോയും താരം അടുത്തിടെ പങ്കുവെച്ചിരുന്നു. വെറുതെ ഒരീസം ഉച്ചക്ക്.പാടത്ത് പണി ഉള്ളപ്പോ ഉച്ചക്ക് ഭക്ഷണം കൊണ്ടു പോയതാ വീഡിയോലുള്ളത് ഉണ്ണിയേട്ടൻ, കുഞ്ഞുമാനേട്ടൻ, രവിയണ്ണൻ എന്ന് കുറിച്ചുകൊണ്ടായിരുന്നു അനു വീഡിയോ പങ്കുവെച്ചിരുന്നത്.

ഇപ്പഴിതാ അനുമോളുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങളും വീഡിയോയും ഏറെ വൈറലായിരിക്കുകയാണ് ഇപ്പോൾ. ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു. എന്ന കുറിപ്പോടു കൂടിയാണ് അനുമോൾ ഇൻസ്റ്റയിൽ പാടത്ത് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ ചിത്രവും ക്യാപ്ഷനും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി കമന്റുകളും അനുമോളുടെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്തായാലും ഇത്തവണ കൂടുതൽ പറ നെല്ല് കിട്ടും എന്ന് തോന്നുന്നു, അങ്ങിനത്തെ ആളല്ലെ ഇറങ്ങിയിരിക്കണെ എന്നാണ് ഒരു ആരാധകന്റെ കമന്റ്. കമന്റ് ചെയ്യുന്നവർക്കൊക്കെ അനു റിപ്ലേ കൊടുക്കുന്നുമുണ്ട്.

സ്വന്തം പാടം ആണോ എന്നൊരാളുടെ ചോദ്യത്തിന് അതേയെന്നും താരം കമന്റ് ചെയ്തിട്ടുണ്ട്.
തന്റെ യാത്രകളും അവയെ കുറിച്ചുള്ള വിവരണങ്ങളുമൊക്കെ ഉൾക്കൊള്ളിച്ച് അനുമോൾ അടുത്തിടെ അനുയാത്ര എന്നൊരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു.

Advertisement