നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമായി മാറിയ നടിയാണ് അനില ശ്രീകുമാർ. ദൂരദർശനിലെ ടെലിഫിലിമുകളിലൂടേയും സീരിയലുമളിലൂടേയും അഭിനയരംഗത്ത് എത്തിയ അനില നിരവധി സിനിമകളിലും ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിരുന്നു.
പിന്നീട് സീരിയൽ രംഗത്ത് പ്രൊഡക്ഷൻ കൺട്രോളാറായിരുന്ന ശ്രീകുമാറിനെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോഴിതാ ശ്രീകുമാമായിട്ടുള്ള പ്രണയത്തെ കുറിച്ചും വീട്ടുകാരുടെ എതിർപ്പുകൾക്ക് ഇടയിലും വിവാഹം നടത്തിയതിനെ കുറിച്ചും എല്ലാം ഒരു അഭിമുഖത്തിലൂടെ താരദമ്പതികൾ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.
വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ ചേച്ചിമാർ വലിയ സപ്പോർട്ട് ചെയ്തിരുന്നുവെന്ന് ശ്രീകുമാർ പറയുന്നു. എന്റെ വീട്ടിൽ എല്ലാവരും പിന്തുണച്ചെങ്കിലും എതിർപ്പ് അനിലയുടെ വീട്ടുകാർക്ക് ആയിരുന്നു. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് എനിക്ക് പ്രണയം തോന്നി തുടങ്ങിയത്.
ദീപനാളത്തിന് ചുറ്റും എന്ന സീരിയലിൽ അഭിനയിക്കാൻ അനില തിരുവനന്തപുരത്തേക്ക് വരുന്നു. അന്ന് അനിലയെ സ്വീകരിക്കാൻ ഞാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു. അതിന് മുൻപേ ഞങ്ങൾ സംസാരിച്ചിരുന്നു. അതുകൊണ്ട് അന്ന് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം തോന്നിയിരുന്നു. അത് മനസിലിട്ട് വളർത്തി കൊണ്ട് വരികയായിരുന്നു.
ഭർത്താവിന്റെ മറുപടി കേട്ട് ചുമ്മാ പറയുകയാണെന്നാണ് അനിലയുടെ മറുപടി. ലൊക്കേഷനിലായിരിക്കുമ്പോൾ അധികം ആരും അറിയാതെ കൊണ്ട് നടക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടെ എന്റെ അടുത്ത് അനില സംസാരിക്കാൻ വന്നാൽ ആരെങ്കിലും നിന്നെ കുറിച്ച് മോശം പറയുമെന്ന് പറഞ്ഞ് മാറ്റി വിടുമായിരുന്നു. അദ്ദേഹത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും അതാണെന്നായിരുന്നു അനിലയുടെ മറുപടി.
എനിക്ക് വലിയ കെയർ തരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രണയത്തിലായതിന് ശേഷം അവളുടെ വീട്ടിൽ പോയി അച്ഛനോട് പറയുകയായിരുന്നു. അച്ഛന് എന്നെ ഇഷ്ടമായിരുന്നു. പക്ഷെ പ്രൊഡക്ഷൻ കൺട്രോളർ എന്ന ജോലിയായിരുന്നു പ്രശ്നം. അനിലയുടെ അച്ഛനും അമ്മയും ഗവൺമെന്റ് ജോലിക്കാരായിരുന്നു.
സാമ്പത്തികമായി ബുദ്ധിമുട്ട് വരുമ്പോൾ ടെൻഷൻ ആവുന്ന വ്യക്തിയാണ് ഭർത്താവ് ശ്രീകുമാർ. മകന് സുഖമില്ലാതെ വന്നപ്പോൾ അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ടുകൾ വളരെ വലുതായിരുന്നു. എന്നാൽ താൻ അങ്ങനെയല്ലെന്ന് പറയുകയാണ് അനില ശ്രീകുമാർ. ഞങ്ങൾ രണ്ടുപേർക്കും സ്ഥിരമായി വരുമാനം ഇല്ല, പുറമേ നിന്ന സിനിമയെയും സീരിയലിനെ കുറിച്ചും വളരെ മോശം അഭിപ്രായമായിരുന്നു അന്നൊക്കെ.
എന്റെ ആദ്യ സീരിയലും ദീപനാളം ആയിരുന്നു. ഇതൊക്കെ കൊണ്ടുള്ള എതിർപ്പായിരുന്നു വീട്ടുകാർക്കെന്ന് അനില പറയുന്നു. പക്ഷെ ശ്രീയേട്ടനെ തന്റെ അച്ഛന് വലിയ ഇഷ്ടമായിരുന്നു. ആദ്യമൊക്കെ എതിർപ്പായിരുന്നെങ്കിലും അച്ഛൻ അന്നും ഓപ്പണായിട്ട് നോ പറഞ്ഞിരുന്നില്ലെന്നും ശ്രീകുമാർ വ്യക്തമാക്കുന്നു.