മോഹൻലാലിന്റെ ഭാര്യയായി ഞാൻ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പോലും അതറിയില്ല: വെളിപ്പെടുത്തലുമായി സീമ ജി നായർ

216

മിനി സ്‌ക്രീനിലൂടേയും ബിഗ് സ്‌ക്രീനിലൂടേയും മലയളികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് സീമ ജി നായർ. സിനിമ സീരിയൽ മേഖലയിൽ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചിട്ടുണ്ട്.

ബിഗ് സ്‌ക്രീൻ പ്രേക്ഷകരേക്കാളും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിലും താരം ഏറെ സജീവമാകുകയാണ്. എന്നാൽ ഇപ്പോൾ തന്റെ കഥാപാത്രങ്ങളിലെ പാതി തന്റേടം പോലും വ്യക്തി ജീവിതത്തിൽ തനിക്കില്ല എന്നും അഭിനയ ജീവിതത്തെ കുറിച്ച് ആരുമറിയാത്ത ചില സത്യങ്ങൾ വെളിപ്പെടുത്തുകയാണ് ഇപ്പോൾ.

Advertisements

Also Read
ചാൻസിന് വേണ്ടി സ്വന്തം മാനം കളയുന്നു, എല്ലാറ്റിനും റെഡി പറഞ്ഞിട്ട് പിന്നെ അത് പീഡനമായി മാറുന്നു: വിജയ് ബാബുവിന് പിന്തുണയുമായി നടി

മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് സീമ ജീ നായർ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. സിനിമകളിലേക്ക് സീമ എത്തുന്നത് പരിചയ ബന്ധങ്ങളുടെ പുറത്ത് നിന്നാണ്. 1984 ൽ പാവം ക്രൂരൻ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

തുടർന്ന് പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിൽ പിന്നിൽ നിൽക്കുന്ന കോളേജ് കുമാരിമാരിൽ ഒരാളായി മാറുകയും ചെയ്തു. പ്രാധാന്യമർഹിക്കുന്ന ഒരു വേഷം അതേ വർഷം തന്നെ ഒരു വലിയ ടീമിനൊപ്പം സീമ ജി നായർ ചെയ്തിരുന്നു.

പക്ഷെ അതാരും അത്ര തന്നെ തിരിച്ചറിഞ്ഞില്ല. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അടുത്തടുത്ത് എന്ന ചിത്രത്തിൽ സീമ ജി നായർ മോഹൻലാലിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. എന്നാൽ ആ ഭാര്യ ഞാനായിരുന്നു എന്ന് മോഹൻലാലിന് പോലും അറിയില്ല.

അറിയുമായിരുന്നെങ്കിൽ പിന്നീട് പല അവസരത്തിൽ കണ്ടപ്പോഴും അദ്ദേഹം അതേ കുറിച്ച് എന്തെങ്കിലും പറയുമായിരുന്നു എന്നാണ് ഇപ്പോൾ സീമ പറയുന്നത്. ചിത്രത്തിൽ സുകുമാരി, തിലകൻ, കെപിഎസി ലളിത, ഭരത് ഗോപി, ലിസി, ബഹദൂർ, ഭരത് ഗോപി, കുതിരവട്ടം പപ്പു, മാള അരവിന്ദ് തുടങ്ങിയ പ്രമുഖരെല്ലാം അഭിനയിച്ചിരുന്നു.

Also Read
കൂർമ്മ ബുദ്ധിയുമായി പൊളിച്ചടുക്കി മമ്മൂട്ടിയുടെ സേതരമയ്യൽ, അമ്പരപ്പിച്ച് ജഗതി, അഞ്ചാം വരവ് അതിഗംഭീരം: സിബി ഐ 5 ദ ബ്രയിൻ പ്രേക്ഷക പ്രതികരണം

സീമ ജി നായരുടെ രംഗ പ്രവേശം ചെറിയൊരു രംഗത്തായിരുന്നു. മോഹൻലാൽ അവതരിപ്പിയ്ക്കുന്ന വിഷ്ണു മോഹൻ എന്ന കഥാപാത്രത്തെ ഇഷ്ടമാണെന്ന് പറഞ്ഞ് രാധ (അഹല്യ) വീട്ടിൽ വരുമ്പോൾ അവിടെ ലാലിന്റെ ഭാര്യയായി സീമ ജി നായരും കുഞ്ഞും ഉണ്ടാവും അതായിരുന്നു രംഗം. അതേ സമയം പല സിനിമകളിലും ചെറിയ വേഷങ്ങളിൽ സീമ ജി നായർ എത്തുകയും ചെയ്തു.

ഒന്നും എടുത്ത് പറയാൻ മാത്രം ഉള്ള വലിയ കഥാപാത്രങ്ങൾ ഒന്നും തന്നെ ആയിരുന്നില്ല അതെല്ലാം. എന്നാൽ കരിയറിലെ ഒരു നേട്ടമായിരുന്നു ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ കുഞ്ഞു ലക്ഷ്മി എന്ന കഥാപാത്രം എന്ന് സീമ ജി നായർ വ്യക്തമാക്കുന്നു.

Advertisement