നിങ്ങൾ കലയെ കൊല ചെയ്യുവല്ലേ എന്ന് സന്തോഷ് പണ്ഡിറ്റിനോട് ആനി, വായടപ്പിച്ച് മറുപടി കൊടുത്ത് സന്തോഷ് പണ്ഡിറ്റ്, വൈറൽ

59

നടൻ, സംവിധായകൻ, സംഗീത സംവിധായകൻ, ഗാനരചയിതാവ്, നിർമ്മാതാവ്, വസ്ത്രാലങ്കാരം, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, റെക്കോർഡിംഗ് എഞ്ചിനീയർ, പ്രൊഡക്ഷൻ കണ്ട്രോളർ,സ്‌പെഷ്യൽ എഫക്റ്റ്‌സ് എന്നീ മേഖലകൾ ഒറ്റക്ക് നിർവ്വഹിച്ചാണ് കൃഷ്ണനും രാധയും എന്ന സിനിമയുലൂടെ സന്തോഷ് പണ്ഡിറ്റ്
മലയാളത്തിലേക്കെത്തിയത്.

ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് മലയാളികൾ സന്തോഷ് പണ്ഡിറ്റിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അതേ സമയം സിനിമയുടെ എല്ലാ മേഖലയിലും കൈ വെച്ചെങ്കിലും പിന്നീട് ഒരുപാട് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇരയായ താരം കൂടിയാണ് സന്തോഷ് പണ്ഡിറ്റ്.

Advertisements

ഇപ്പോഴിതാ മുൻകാല നായകനടി നടി ആനി അമൃതാ ചാനലിൽ അവതരിപ്പിക്കുന്ന ആനീസ് കിച്ചണിൽ സന്തോഷ് പണ്ഡിറ്റ് എത്തുകയും പിന്നീട് ഇരുവരും തമ്മിൽ സംസാരിക്കുന്ന കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മറ്റ് അഭിമുഖങ്ങളെ അപേക്ഷിച്ചു അടുക്കള പശ്ചാത്തലത്തിൽ നടക്കുന്ന അഭിമുഖം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാകാറുണ്ട്.

അവതാരകയായ ആനി ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാനും സന്തോഷ് പണ്ഡിറ്റിന് കഴിഞ്ഞിട്ടുണ്ട്. തങ്ങൾ പഠിച്ചിട്ടുള്ളത് വെച്ച് കലയെ കൊല ചെയ്യരുത്, ബിസിനസ്സായി കാണരുത്, ചില രംഗങ്ങൾ അഭിനയിക്കുമ്പോൾ പൈസ വാങ്ങരുത് എന്നൊക്കെയാണ്.

പക്ഷേ നിങ്ങൾ കലയെ കൊല ചെയ്യുവല്ലേ എന്ന് ചോദിച്ച ആനിയോട് കലയെ സ്‌നേഹിക്കുന്നു എന്ന് പറയുന്ന നിങ്ങൾ ടിക്കറ്റ് വെച്ചല്ലേ ആളുകളെ തിയേറ്ററിൽ കയറ്റുന്നതെന്ന് എന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിച്ചത്. തുടർന്ന് സിനിമയിൽ നിന്നും 10 ലക്ഷത്തിൽ അധികം ലഭിച്ചാൽ പോലും ആരാധകർക്ക് നൽകുന്നില്ലന്നും, കലയെ സ്‌നേഹിക്കുന്നു എന്ന് പറയുന്നവർ ലക്ഷങ്ങളും കോടികളുമാണ് വാങ്ങാറുള്ളത്.

എന്നാൽ സന്തോഷ് പണ്ഡിറ്റിന് 10 ലക്ഷം കിട്ടിയാൽ 5 ലക്ഷം ജനങ്ങൾക്ക് കൊടുക്കുമെന്നും പലരും സോഷ്യൽ മീഡിയ ഇന്ററാക്ഷൻ പോലും നടത്താതെ മാറി നിൽകുമ്പോൾ താൻ അത് ചെയ്യാറുണ്ടെന്നും താരം പറയുന്നു.

കൂടെയുള്ള സഹപ്രവർത്തകയുമായി ബന്ധപ്പെട്ട സംഭവത്തിൽ ആരും ശബ്ദം ഉയർത്തിയില്ലന്നും സർക്കാരിനെ എതിരെ സംസാരിച്ചാൽ അവാർഡ് ലഭിക്കുമോയെന്ന ഭയമാണ് ഇവർക്കെന്നും സന്തോഷ് കുറ്റപ്പെടുത്തി. നഴ്‌സമാരുടെ കഥ പറയുന്ന സിനിമകൾ വന്നിട്ട് വരെ എത്ര താരങ്ങൾ ദുരിതം വന്നപ്പോൾ അവർക്ക് ഒപ്പം നിന്നിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് ആനിയോട് ചോദിക്കുന്നു. ഏതായാലും ഈ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisement