അതിനു മുകളിൽ വന്നാൽ ആ നടൻ അയാൾക്ക് ശത്രുവാകും, ദേശീയ അവാർഡ് ലഭിച്ചപ്പോൾ എനിക്കും കിട്ടി ഒരുപാട് ശത്രുക്കളെ: വെളിപ്പെടുത്തലുമായി സലിംകുമാർ

51

മിമിക്രി രംഗത്തുനിന്നും മലയാള സിനിമയിലെത്തി അഭിനയിത്തിനുള്ള ദേശീയ അവാർഡ് വരെ നേടിയ താരമാണ് നടൻ സലിംകുമാർ. ഹാസ്യത്തോടൊപ്പം തന്നെ സീരിയസ് വേഷങ്ങളും തന്റെ കൈയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചിട്ടുള്ള സലിം കുമാർ മലയാളത്തിന്റെ സ്വന്തം താരമാണ്.

അതേ സമയം ദേശീയ അവാർഡ് ലഭിച്ചപ്പോൾ തന്നെ സിനിമയിൽ തനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടായെന്ന് പറയുകയാണ് നടൻ സലിം കുമാർ ഇപ്പോൾ. ഒരു ഉദാഹരണ സങ്കൽപ്പിക കഥ പങ്കുവച്ചു കൊണ്ടാണ് സലിം കുമാർ ഇതേ കുറിച്ച് വെളിപ്പെടുത്തിയത്.

Advertisements

സലിംകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

ദേശീയ അവാർഡ് ലഭിച്ചപ്പോൾ തന്നെ സിനിമയിൽ തനിക്ക് ഒരുപാട് ശത്രുക്കളെ കിട്ടി. സിനിമയിൽ നമ്മൾ ഒരാളെ ഇഷ്ടപ്പെടുന്നു ഏതു വരെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാൽ ഒരാൾ ഒരു ലൊക്കേഷനിൽ വന്നു ഈ ലൊക്കേഷനിൽ വന്ന ആള് അവിടെ തല കറങ്ങി വീണു.

അവിടെ ഇരുന്ന നടൻ എഴുന്നേറ്റു ചെന്നു അയാളെ വെള്ളം തളിപ്പിച്ച് എന്താ എന്ന് ചോദിക്കുന്നു.
അയാൾ ആഹാരം കഴിച്ചിട്ടില്ല. ഫുഡ് കൊടുക്കാൻ പറയുന്നു. അകത്ത് കൊണ്ട് പോയി ഫുഡ് കൊടുക്കാൻ പറയുന്നു.

എന്താണ് സംഭവം അയാൾ കാര്യം പറയുന്നു ‘ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്നതാണ്’ അപ്പോൾ നടൻ പറയുന്നു. ശരി ഞാൻ സംവിധായകന്റെ അടുത്ത് പറഞ്ഞു ഒരു വേഷം വാങ്ങി തരാം അങ്ങനെ അവർ നല്ല കൂട്ടാകുന്നു.

പക്ഷേ അയാൾ അവസരം വാങ്ങി കൊടുത്ത നടൻ അയാളുടെ തോള് വരെ വളരാൻ സമ്മതിക്കും പക്ഷേ അതിനു മുകളിൽ വന്നാൽ ആ നടൻ അയാൾക്ക് ശത്രുവാകും. സിനിമയിലെ സുഹൃത്ത് ബന്ധം അങ്ങനെയാണെന്നും സലിം കുമാർ പറയുന്നു.

Advertisement